.
1000 കോടി രൂപ മൂല്യമുള്ള ബ്രാൻഡായ HRX ബിസിനസ്സ് ഹെഡും ഫിറ്റ്‌നസ്സ് അംബസിഡറുമായ പല്ലവി ബര്‍മന്‍ കമ്പനിയുടെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പരിപാടികളെക്കുറിച്ചും സംസാരിക്കുന്നു.
HRX 10 വര്‍ഷമായല്ലോ ആരംഭിച്ചിട്ട്. സ്‌പോര്‍ട്‌സുമായുള്ള HRX-ന്റെ അസോസിയേഷനെ കുറിച്ചും ഐപിഎല്‍ ടീമിനെ കുറിച്ചും വിശദീകരിക്കാമോ?
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എച്ച്ആര്‍എക്‌സ് വിപണിയിലെത്തിയപ്പോള്‍ കരുത്തരായിരുന്ന ആഗോള ബ്രാന്‍ഡുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. പക്ഷേ അവരുടെ ഉല്പന്നങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും താങ്ങാന്‍ സാധിക്കുന്നതായിരുന്നില്ല. അത് വിലയേറിയതായിരുന്നു. സ്‌പോര്‍ട്‌സും ഫിറ്റ്‌നെസ്സുമൊന്നും അപ്പോള്‍ എല്ലാവരുടേതുമായിരുന്നില്ല.
നിത്യവും വ്യായാമം ചെയ്യുന്നവരെ ലക്ഷ്യമിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഓരോ ദിവസവും ഒരു ചുവട് മുന്നോട്ടുവെക്കാന്‍ സഹായിക്കുന്ന തരത്തില്‍ അവര്‍ക്ക് ഒരു ദിശ ചൂണ്ടിക്കാണിച്ചുകൊടുക്കുക. അതായിരുന്നു ഉദ്ദേശിച്ചത്. എച്ച്ആര്‍എക്‌സിന്റെ ആരംഭിക്കുന്നത് അങ്ങനെയായിരുന്നു.
ഏറ്റവും താഴെത്തട്ടില്‍ നിന്നായിരുന്നു തുടക്കം. അത് സ്‌പോര്‍ട്‌സായാലും ഫിറ്റ്‌നസ് ആയാലും. ബീച്ചുകളിലും പൂന്തോട്ടങ്ങളിലും നടക്കുന്നവര്‍ക്കും വഴിയോരങ്ങളില്‍ ക്രിക്കറ്റ് കളിക്കുന്നവര്‍ക്കും പാടത്ത് ഫുട്‌ബോള്‍ കളിക്കുന്നവര്‍ക്കും വേണ്ടിയുള്ള ബ്രാന്‍ഡായിരുന്നു ഞങ്ങളുടേത്. ഡല്‍ഹി, മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളില്‍ ചെറിയ ക്ലബ്ബുകളെ പിന്തുണച്ചുകൊണ്ട് ചെറിയ ചെറിയ കായികമത്സരങ്ങള്‍ ഞങ്ങള്‍ നടത്തി. അവര്‍ക്ക് സ്‌പോര്‍ട്‌സ് വസ്ത്രങ്ങളും കോച്ചിങ് കിറ്റുകളും സ്‌പോണ്‍സര്‍ ചെയ്തു.
ഇന്ന് കുറച്ചുകൂടി ഗൗരവമേറിയ തരത്തില്‍ ഇടപെടാനാകുന്ന തരത്തിലേക്ക് ഞങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ജനങ്ങള്‍ക്ക് ഞങ്ങളോടുള്ള പ്രതികരണവും അത്തരത്തിലുള്ളതാണ്. ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയ കൂടുതല്‍ പ്രത്യേക കായിക ഇനങ്ങളിലേക്ക് ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
അസോസിയേഷനിലൂടെയുള്ള ഒരു തീരുമാനമായിരുന്നു ഐപിഎല്‍. കാരണം ഇന്ത്യക്കാരെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗം ക്രിക്കറ്റാണ്. ഇന്ത്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ABC- Astrology, Bollywood and Cricket. ബോളിവുഡ് എച്ച്ആര്‍എക്‌സിന്റെ (ഹൃത്വിക് റോഷന്‍ എക്‌സ്ട്രീം) ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് പക്ഷേ ക്രിക്കറ്റ് ഒരു മിസ്സിംഗ് കണക്ഷനായി നിലനിന്നു. ഞങ്ങള്‍ മുമ്പ് ഐഎസ്എല്ലില്‍ അസോസിയേറ്റ് ചെയ്തിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് എഫ്‌സി പൂനെയുടെ ടീം ഉടമസ്ഥത ഉണ്ടായിരുന്നു. എച്ച്ആര്‍എക്സിനെ സംബന്ധിച്ചിടത്തോളം, ഐപിഎല്ലുമായി ചേര്‍ന്നുള്ള ഞങ്ങളുടെ ആദ്യവര്‍ഷമാണ് ഇത്.
ഇതാദ്യമായിട്ടാണ് ഞങ്ങള്‍ ഒരു ഫാന്‍ മെര്‍ച്ചന്‍ഡൈസ് വില്‍പനയിലേക്ക് കടക്കുന്നത്. സത്യത്തില്‍ ബിസിനസ് പദ്ധതികളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയായിരുന്നില്ല അത് ചെയ്തത്. സ്‌പോര്‍ട്‌സിലേക്ക് എങ്ങനെ തിരിച്ചെത്തും ഗ്രാസ്‌റൂട്ട് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുപോലെ എങ്ങനെ പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങലിലേക്ക് എങ്ങനെ മുന്നോട്ടുപോകും എന്നെല്ലാമുള്ള ബിസിനസ് എത്തോയുടെ ഭാഗമായിട്ടായിരുന്നു. ഐപിഎല്‍ ടീമുകളുമായുള്ള പങ്കാളിത്തം ക്രിക്കറ്റിനോടുള്ള ഇഷ്ടത്തില്‍ നിന്നാണ്, ക്രിക്കറ്റിനെ വിശ്വസിക്കുന്നവരെ സംതൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്, ക്രിക്കറ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന നിത്യവ്യായാമക്കാര്‍ക്കുവേണ്ടിയാണ്.
ടീമുകളുടെ ജനപ്രിയതയും അവരുടെ ആരാധകവൃന്ദത്തെ എങ്ങനെ ഒപ്പം കൂട്ടാം എന്നതിന്റെയും അടിസ്ഥാനത്തിലാണ് ടീമുകളെ തിരഞ്ഞെടുത്തത്. നാലുടീമുകളുടെയും മെര്‍ച്ചന്‍ഡൈസ് നല്ലരീതിയില്‍ തന്നെ നടക്കുന്നുണ്ട്. വരുന്ന സീസണിലും ഈ അസോസിയേഷന്‍ തുടരാന്‍ തന്നെയാണ് തീരുമാനം. കൂടുതല്‍ ആഴത്തിലേക്കിറങ്ങുക എന്നുള്ളതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ഏതാണ് ബ്രാന്‍ഡിന്റെ പ്രധാന ടാർജറ്റ് ഗ്രൂപ്പ് ?
നേരത്തെ പറഞ്ഞതുപോലെ, ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത് സാധാരണ അത്ലറ്റുകളേയാണ്. അതായത് ആരോഗ്യവാനായിരിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നവര്‍. അവരെന്നും ജിമ്മില്‍ പോകുന്നവരായിരിക്കണം എന്നില്ല. യോഗ, ബ്രീതിങ്ങ് പോലുള്ള മിതമായ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവരുമാകാം. നമ്മുടെ രാജ്യത്തില്‍ കായികരംഗം നന്നായി വളരുന്നുണ്ട്. അതിനാല്‍ തന്നെ,മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കായിക അഭ്യാസങ്ങള്‍ക്കായി അയക്കാന്‍ താത്പര്യപെടുന്നു. നിരവധി സ്പോര്‍ട്സ് അക്കാദമികളും ഉയര്‍ന്നു വരുന്നുണ്ട്. സ്പോര്‍ട്സും മറ്റു അനുബന്ധ പരിശീലനങ്ങളും ആരംഭിക്കാനുള്ള ഉചിതമായ പ്രായം 14-15 വയസ്സ് മുതലാണ്. ഉല്‍പ്പന്നങ്ങളുടെയും ഓഫറുകളുടെയും കാര്യത്തില്‍, അത് ആ പ്രായ വിഭാഗത്തില്‍ നിന്ന് ആരംഭിച്ച് 50 മുതല്‍ 55 വയസ്സ് വരെയുള്ള പ്രായപരിധി വരെ നീങ്ങാറുണ്ട്.
കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും വേണ്ടി എച്ച്ആര്‍എക്‌സിന്റെ U-17 (17 വയസ്സിന് താഴെ) എന്ന പേരില്‍ ഒരു വിശേഷ ബ്രാന്‍ഡും ഞങ്ങള്‍ക്കുണ്ട്.
ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊച്ചി, ഇന്‍ഡോര്‍, ലഖ്‌നൗ, ജയ്പൂര്‍, പുണെ കൊല്‍ക്കത്ത, എന്‍സിആര്‍ എന്നിവിടങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ട്. എല്ലാ പ്രധാന നഗരപ്രദേശങ്ങളും പുതിയ മെട്രോ സിറ്റികളിലുമുള്ള ആളുകള്‍ക്കിടിയില്‍ ശരീരത്തിന്റെ ക്ഷേമത്തിനായി ചെയ്യേണ്ട ഫിറ്റ്നസ്സ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള താത്പര്യം വര്‍ദ്ധിച്ചു വരുന്നുണ്ട്.
നിങ്ങള്‍ ആദ്യത്തെ ഓഫ്‌ലൈന്‍ സ്റ്റോര്‍ 2023 ജനുവരിയില്‍ ബെംഗളൂരുവിലും 2023 ഏപ്രിലില്‍ മുംബൈയിലും തുറന്നിരുന്നല്ലോ. പ്രാരംഭ ഉപഭോക്തൃ പ്രതികരണം അതിന് എങ്ങനെയായിരുന്നു?
ബംഗളൂരിലെ മൂന്ന് സ്റ്റോറുകള്‍ക്ക് പുറമേ ഒരെണ്ണം കൂടി ഈയിടെ തുടങ്ങിയിരുന്നു. ഇത് മുംബൈയിലാണ് ആരംഭിച്ചത്. കൂടാതെ ഇന്‍ഡോറിലും കൂടെ ആരംഭിച്ചപ്പോള്‍ കമ്പനിക്ക് ഇപ്പോള്‍ അഞ്ച് സ്റ്റോറുകളായി.
വളരെ മികച്ച ഉപഭോക്തൃ പ്രതികരണമാണ് ഇവിടെ നിന്നൊക്കെ ലഭിക്കുന്നത്. ഞങ്ങള്‍ ഇപ്പോള്‍ ഒടുവില്‍ സ്പോര്‍ട്‌സ് ഹബ്ബിന്റെ ഭാഗമായി മാറിയതില്‍ അഭിമാനം കൊള്ളുന്നു. മറ്റു ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ ഉപഭോക്താക്കള്‍ ഞങ്ങളുടെ സ്റ്റോറും ഇപ്പോള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഒരു ഓണ്ലൈന് ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ പ്രൊഡക്ടിനെ തൊട്ടറിഞ്ഞു വാങ്ങാനുള്ള സൗകര്യം ഇത്രനാള്‍ ഇല്ലായിരുന്നു. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ അവതരിപ്പിക്കുന്നത് കൊണ്ടാവാം ഇവ ഗുണനിലവാരത്തില്‍ കുറഞ്ഞതാവുമെന്ന ആശങ്ക ഉപഭോക്താക്കളില്‍ കണ്ട് വരുന്നത്. എന്നാല്‍ ഈ ആശങ്കകളോക്കെ ന്യായമായി പരിഹരിച്ച് ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ വളരെ ലാഭകരമാണെന്ന് തെളിയിച്ച് കഴിഞ്ഞു.
ഇന്‍ഡോറിലും, ലക്നൗവിലും, കൊച്ചിയിലും ഞങ്ങള്‍ ബിസിനസ്സിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനായാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഈ വര്‍ഷം തന്നെ 10 ഓളം പുതിയ സ്റ്റോറുകളും തുറക്കാൻ പദ്ധതിയുണ്ട്.
ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊച്ചി, ഇന്‍ഡോര്‍, ലക്നൗ, ജയ്പൂര്‍, പൂണെ,കൊല്‍ക്കത്ത, എന്‍സിആര്‍ എന്നിവിടങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ട്. എല്ലാ പ്രധാന നഗരപ്രദേശങ്ങളും പുതിയ മെട്രോ സിറ്റികളിലുമുള്ള ആളുകള്‍ക്കിടിയില്‍ വ്യായാമത്തിൽ ഏര്‍പ്പെടുന്നതിനുള്ള താത്പര്യം വര്‍ധച്ചു വരുന്നുണ്ട്
HRX മറ്റ് റീട്ടെയില്‍ സ്റ്റോറുകള്‍ (MBOS) വഴി വില്‍ക്കുന്നുണ്ടോ?
കഴിഞ്ഞ വര്‍ഷം വരെ ഞങ്ങള്‍ ഒരു ഓണ്ലൈന് ബ്രാന്‍ഡ് മാത്രമായിരുന്നു. അതായത് ഒരു തരത്തിലുമുള്ള ഓഫ്ലൈന്‍ പ്രസ്സന്‍സുമില്ലാന്ന് തന്നെ പറയാം. അതിനോടൊപ്പം തന്നെ എംബിഓകളുമില്ല. അതിന് പിന്നിലെ കാരണം, സ്റ്റോറുകള്‍ക്കും ഓഫ്‌ലൈന്‍ വിതരണത്തിനും, നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ നല്‍കാനും ഓഫ്‌ലൈനില്‍ കിഴിവ് വിലയ്ക്ക് വില്‍ക്കാനും കഴിയില്ല. ഇതിന് പകരം നിങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ ഒരു പ്രത്യേക പോര്‍ട്ട്ഫോളിയോ തന്നെ നിര്‍മ്മിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഇതിനകം തന്നെ ആ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കാന്‍, ഞങ്ങള്‍ക്ക് മിനിമം ഓര്‍ഡറുകളെങ്കിലും ആവശ്യമായി വരുന്നു.
എക്സ്ക്ലുസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളിലും മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ക്കായി മെര്‍ക്കന്‍ഡൈസുകള്‍ സ്ഥാപിക്കുന്ന പ്രക്രിയയിലാണ് ഞങ്ങളിപ്പോൾ. ഇത് ഏകദേശം ഈ വര്‍ഷം ഓഗസ്റ്റ് സെപ്റ്റംബറിനകം അത് ലഭ്യമാകും.
ഓണ്‍ലൈനില്‍ ലഭ്യമാകുന്നതിനേക്കാളും വ്യത്യസ്തമായ വിലയില്‍ ഓഫ്ലൈന്‍ സ്റ്റോറുകള്‍ക്കായി മാത്രമുള്ള 'H' എന്ന പ്രത്യേക ശേഖരം ഞങ്ങള്‍ക്കുണ്ട്. ഈ 'H' കളക്ഷന്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ഞങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ കച്ചവടം ശരിക്കും ഓഫ്ലൈനെക്കാള്‍ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. പക്ഷേ ഇവ തമ്മില്‍ വിലയില്‍ ചേര്‍ച്ചുണ്ടാകില്ലയെന്നത് വാസ്തവം.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണിയില്‍ നിങ്ങള്‍ കാണുന്ന വ്യത്യാസങ്ങളെന്താണ് ?
നിലവില്‍ ഈ വ്യത്യാസം വളരെ ചെറുതാണ്. ആദ്യ വര്‍ഷം ഞങ്ങളുടെ ആ എക്സ്‌ക്ലൂസിവായ ഉത്പന്നത്തിന്റെ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് തീരുമാനം. അത് 2023 സെപ്റ്റംബറോടെയാകും വിപണിയിലെത്തുക. ഞങ്ങളുടെ ബ്രാന്‍ഡിന്റെ പുതിയ ഘട്ടത്തിന്റെ കാല്‍ ഭാഗം മാത്രമേ പൂര്‍ത്തിയാകൂ എന്ന് സാരം. അടുത്ത വര്‍ഷമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത്. സാമ്പത്തികമായി നേട്ടമുണ്ടാക്കുക എന്നതിലുപരി ഇംപാക്ട് ഉണ്ടാക്കുകയാണ് ലക്ഷ്യം
മെട്രോകളുടെയും ടയര്‍ 1,2 എന്നിവയുടെയും വിഹിതം എത്രയാണ് ? എച്ച്ആര്‍എക്സിന് പരമാവധി സാധ്യത നിങ്ങള്‍ എവിടെയാണ് കാണുന്നത് ?
ഞങ്ങള്‍ ടയര്‍ 2 വിലും 3 യിലും അത്രയ്ക്കും ശ്രദ്ധ കൊടുക്കുന്നില്ല. ഞങ്ങളുടെ മാക്സിമം വിഹിതം നഗരങ്ങളില്‍ നിന്നും പുതിയ മെട്രോ സിറ്റികളിലുമാണ് വരുന്നത്. 80:20 അനുപാതത്തിലാണ് ഷെയര്‍ ഉള്ളത്. ഇതില്‍ 80 ശതമാനം മെട്രോകളും ടയര്‍ വണ്ണുമാണ് സംഭാവന ചെയ്യുന്നത്.
ശരാശരി ഓര്‍ഡര്‍ മൂല്യം എന്താണ് ? ഗ്രാമീണ വിപണികള്‍ക്ക് സാധ്യത ഉണ്ടോ?
ഗ്രാമീണ വിപണികളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. ഫിറ്റ്നസ്സ് ഇപ്പോഴും നിലകൊള്ളുന്നത് ഒരു നഗര പ്രതിഭാസമായാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ചെറിയ നഗരങ്ങള്‍ ഫിറ്റ്നസ്സ് മാര്‍ക്കറ്റുകളില്‍ കൂടുതല്‍ പങ്കെടുക്കണമെന്നില്ല. ശരാശരി ഓര്‍ഡര്‍ ഏകദേശം 1,500 മുതല്‍ 1600 സോണിലാകും.
എച്ച്ആര്‍എക്സില്‍ ടി ഷര്‍ട്ടുകള്‍, ട്രാക്ക് പാന്റുകള്‍, ജാക്കറ്റുകള്‍, സ്പോര്‍ട്ട്സ് ബ്രാ, ടൈറ്റ്, പാദരക്ഷകള്‍ എന്ന്വ ഉള്‍പ്പെടുന്നുണ്ടല്ലോ ? ഇതിലേതാണ് ബ്രാന്‍ഡിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്. ?
65 ശതമാനം മെന്‍സ് 35 ശതമാനം വുമന്‍സ് ഉത്പന്നങ്ങള്‍ എന്നിങ്ങനെയാണ് വരുമാന വിഹിതം കണക്കാക്കുന്നത്. അതില്‍ മെന്‍സ് ട്രാക്ക് പാന്റ് ടീ ഷര്‍ട്ട് എന്നിവയാണ് 65 ശതമാനം സംഭാവന ചെയ്യുന്നതെങ്കില്‍ വുമന്‍സ് ലെഗ്ഗിങ്ങ്സാണ് 35 ശതമാനം വരുമാനം നല്‍കുന്നത്.
ബ്രാന്‍ഡില്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ ഓഡിയോ, ന്യൂടിഷന്‍, പേഴ്സണല്‍ കെയര്‍ എന്നീ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുന്നുണ്ടല്ലോ ? ഈ സെഗ്മെന്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ? വില്‍പ്പനയില്‍ ഈ വിഭാഗങ്ങളുടെ സംഭാവന എന്തൊക്കെയാണ് ?
ഡെക്കാത്തലൺ പോലെ തന്നെ എച്ച്ആര്‍എക്സും മള്‍ട്ടിപ്പിള്‍ ഗ്യാറ്ററി പ്രസന്‍സുള്ള ബ്രാന്‍ഡ് തന്നെയാണ്. ഇതില്‍ വ്യത്യാസം എന്നത് ഞങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഫ്ളപ്പ്കാര്‍ട്ട്, മിന്ത്ര പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് വിറ്റഴിക്കപ്പെടുന്നത്. ഇത്തരത്തില്‍ പ്ലാറ്റഫോം ലെവലിലാണ് പങ്ക് അളക്കുന്നത്. മിന്ത്രയില്‍ പാദരക്ഷകള്‍ പോലുള്ള വില്‍ക്കുന്നെങ്കില്‍ ഫ്ളിപ്പ് കാര്‍ട്ടില്‍ എക്യുപ്പമെന്റുകളാണ് വിറ്റഴിക്കപ്പെടുന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള മേഖല എക്യുപ്പ്മെന്റ് വിഭാഗം തന്നെയാണ്. അടുത്ത മൂന്ന വര്‍ഷത്തിനുള്ളില്‍ ഇത് 100 കോടിയോളം ഉയര്‍ത്താനാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. സ്മാര്‍ട്ട് വെയറബിള്‍ വിഭാഗത്തില്‍ നോയിസ് ബ്രാന്‍ഡുമായി പാര്‍ട്ടണര്‍ഷിപ്പ് നിലനിര്‍ത്തുന്നുണ്ട്.
മൊത്തത്തില്‍, ഞങ്ങളുടെ വരുമാനം ഏകദേശം 1,000 കോടി രൂപയായിരിക്കും.
നോയിസുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് പറയാമോ ?
2021 ലാണ് നോയിസുമായുള്ള പാര്‍ട്ടണര്‍ഷിപ്പ് തുടങ്ങിയത്. കൂടുതലായും പാന്‍ഡമിക്ക് കാലഘട്ടത്തിലാണ് അവരുമായുള്ള ചര്‍ച്ചകള്‍ നടന്നത്. നോയിസ് അവരുടെതായ രീതിയില്‍ വേറിട്ട് നില്‍ക്കുന്നവരാണ്. മറ്റു ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട് വാച്ചുകളുടെ വ്യാപാരത്തിനായി ചൈനയെ ആശ്രയിച്ചപ്പോള്‍ നോയിസ് മാത്രമാണ് ഇന്ത്യയില്‍ സ്വന്തമായി സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ഇവരുടെ ശക്തമായ ടെക്ക് ടീം ഉപഭോക്താക്കളെ മനസ്സിലാക്കാനും അതുവഴി കൂടുതല്‍ വികസിക്കുന്നത് കൊണ്ട് തന്നെ ഫീഡ് ബാക്ക് ലൂപ്പുകള്‍ എളുപ്പവും വേഗമേറിയതുമാകുന്നു. ചൈനയെയോ മറ്റ് വിപണികളെയോ ആശ്രയിക്കാതെ, ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനാല്‍ ഇവയുടെ ഹാര്‍ഡ്വെയര്‍ മികച്ചതാണ്.
ഈ വര്‍ഷം, ഞങ്ങള്‍ HRX ബൗണ്‍സ്, HRS സ്പ്രിന്റ് , ഇങ്ങനെ രണ്ട് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. തത്തുല്യമായ ഫിറ്റ്‌നസ് സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ചിന്ത. നിലവില്‍ നിങ്ങള്‍ക്ക് റണ്ണിങ്ങിനായി സഹായിക്കുന്ന ഗാര്‍മിന്‍ പോലുള്ള ബ്രാന്‍ഡുകള്‍ ലഭ്യമാണ്, മാത്രവുമല്ല ആപ്പിളും ഉണ്ട്. ഇത് വളരെ വിശാലമായ ഒരു വിഭാഗമാണ്. ഇപ്പോള്‍ ഒരു ഫിറ്റ്‌നസ് വാച്ചിന് ഉയര്‍ന്ന കൃത്യത യുള്ള ഫീച്ചേഴ്‌സ് ഉണ്ടായിരിക്കണം, പക്ഷേ വില ഫ്രണ്ട്‌ലി ആകണമെന്നില്ല. എന്‍ട്രി ലെവല്‍ ഉല്‍പ്പന്നങ്ങളും ആപ്പിളും തമ്മിലുള്ള വിടവ് നികത്താന്‍, ഇപ്പോള്‍ ആരും തന്നെയില്ല. ആ വിടവ് നികത്താനും ഫിറ്റ്നസ് ഉല്‍പ്പന്നങ്ങള്‍ വളരെ താങ്ങാനാവുന്ന വിലയിലും ഉയര്‍ന്ന കൃത്യതയോടെയും സൃഷ്ടിക്കാനുമാണ് നമ്മള്‍ ശ്രമിക്കുന്നത്.
സാങ്കേതിക പരിജ്ഞാനം, വിതരണ ശൃംഖല, വിതരണം, ഉപഭോക്തൃ ധാരണ എന്നിവയുടെ അടിസ്ഥാനത്തില്‍ നോയിസില്‍ നിന്ന് സഹായം തേടുകയും നോയിസിന് കീഴില്‍ ഒരു ഫിറ്റ്നസ് പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പങ്കാളിത്തത്തിന് പിന്നിലെ പ്രധാന ലക്ഷ്യം .ഫിറ്റ്നസ് വാച്ച് വിഭാഗത്തിലെ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായി നോയ്സ് തുടരും. നോയിസിനൊപ്പം ഞങ്ങള്‍ മൂന്ന് ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിയോടൊപ്പം ഞങ്ങളുടെ പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്.
HRX oZivaയുമായി സഹകരിച്ച് – HRX AGAME എന്ന ബ്രാന്‍ഡ് ഒരു സ്‌പോര്‍ട്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ് ന്യൂട്രീഷന്‍ ബ്രാന്‍ഡ് പുറത്തിറക്കുകയുണ്ടായി ഈ വിഭാഗത്തിന്റെ ഇതു വരെയുള്ള പ്രകടനം നിങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? ഫങ്ഷണല്‍ ഫുഡ് വിഭാഗത്തിലേക്ക് മാറാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ?
പോഷകാഹാര വിപണിയില്‍, പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് പോഷകാഹാരത്തിലേക്ക് ഒരു ചുവട് വയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. നല്ല വിലയില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഇത് വളരെ കടുപ്പമേറിയതും തന്ത്രപരവുമായ വിപണിയാണ്. ഒരു പരീക്ഷണ കാലയളവായതിനാല്‍ ഞങ്ങള്‍ HRX AGAME നിര്‍ത്തിയതിനാല്‍ oZiva യൂണിലിവര്‍ ഏറ്റെടുത്തു.
ഫംഗ്ഷണല്‍ ഫുഡ് വിഭാഗത്തിലേക്ക് കടക്കാനും ഞങ്ങള്‍ക്ക് പദ്ധതികളുണ്ട്. അത് വളരെ അര്‍ത്ഥവത്തായ ഒരു വിഭാഗമാണ്. മാത്രവുമല്ല ഞങ്ങളെ സംബന്ധിച്ച് അത് തികച്ചും യുക്തപൂര്‍ണ്ണമാണ്. പക്ഷേ ഉത്പന്നങ്ങളും അവയുടെ വിലയുമൊക്കെ ശരിയായി വിലയിരുത്താന്‍ പഠിക്കണം.
നിങ്ങള്‍ അടുത്തിടെ മുംബൈയില്‍ ഒരു ഹാഫ് മാരത്തണ്‍ നടത്തിയിരുന്നില്ലേ. HR ന് കമ്മ്യൂണിറ്റി ഇവന്റുകളും അനുഭവസമ്പത്തും എത്രത്തോളം പ്രധാനമാണ്? നമ്മള്‍ കൂടുതല്‍ ഐപികള്‍ കാണുമോ?
സമൂഹത്തിന് ഞങ്ങളോടുള്ള സ്നേഹമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. ഒരു കൂട്ടായ്മ സൃഷ്ടിക്കാനൊരുങ്ങുമ്പോള്‍ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലെണ്ടേത് മുന്നോട്ട് പോകുന്നതിനുള്ള എളുപ്പ വഴിയെന്ന് ഞങ്ങള്‍ മനസ്സിലാക്കി. .ഞങ്ങള്‍ കമ്മ്യൂണിറ്റികളിലേക്ക് എത്താനും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനും തുടങ്ങി, ശരിയായ പിന്തുണയും പരിശീലനവും കാരണം മികച്ച പ്രതിഭയോടുകൂടി പലരും പുറത്തു വരാനായി ആരംഭിച്ചു.
കൂട്ടായ്മ തുടങ്ങാനായുള്ള പ്രാരംഭ ക്രമങ്ങള്‍ വളരെ ചെറുതായിരുന്നു . ഒരു ഹോംഗ്രൗണ്‍ ബ്രാന്‍ഡ് എന്ന നിലയില്‍, ഞങ്ങള്‍ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും അത് ഞങ്ങളുടെ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു ബ്രാന്റ് ഫിലിം എച്ച്ആര്‍എക്‌സിനായി സൃഷ്ടിക്കാന്‍ ഞങ്ങള്‍ ഉള്ളടക്കം ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിക്കുകയും ഈ ചിത്രം നിരവധി അവാര്‍ഡുകള്‍ നേടുകയും സോഷ്യല്‍ മീഡിയയില്‍ 10 ദശലക്ഷത്തിലധികം ഓര്‍ഗാനിക് വ്യൂ നേടുകയും ചെയ്തു.
അന്നുമുതല്‍, ഞങ്ങളുടെ കാമ്പെയ്‌നുകളില്‍ അത്‌ലറ്റുകളെ ഞങ്ങള്‍ അവതരിപ്പിക്കുകയും ഞങ്ങളുടെ കൂട്ടായ്മയുടെ അഭിപ്രായത്തിനും സാന്നിധ്യത്തിനും മുന്‍ഗണന നല്‍കുകയും ചെയ്തു.
ഈ വര്‍ഷത്തെ മാരത്തോണിന് 6,000 രജിസ്ട്രേഷനുകള്‍ ലഭിച്ചു, നല്ല പ്രതികരണം ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. മാരത്തോണുകള്‍ മാത്രമല്ല, ഒരു കായികവിനോദമെന്ന നിലയില്‍ റണ്ണിങ്ങും തീര്‍ച്ചയായും കൂടുതല്‍ നഗരങ്ങളില്‍ കൂടുതല്‍ രൂപങ്ങളിലുണ്ടാകും. .മാത്രമല്ല സ്ത്രീകള്‍ക്കും 17 വയസ്സിന് താഴെയുള്ളവര്‍ക്കും കൂടുതല്‍ ഐപികള്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഒരു വര്‍ഷം മാര്‍ക്കറ്റിങ്ങിന് മാത്രമായി എത്ര ചെലവുവരുന്നുണ്ട്. ഇതില്‍ എത്രയാണ് പരസ്യത്തിനായി ചെലവാക്കുന്നത്? പരസ്യത്തില്‍ തന്നെ ഡിജിറ്റലിലേക്ക് നിങ്ങള്‍ എത്ര മാറ്റിവെക്കുന്നുണ്ട്?
അത് ഓരോരോ ചാനലിനെയുംെ ബിസിനസ്സിനെയും ആശ്രയിച്ചിരിക്കുന്നു. ഞങ്ങളുടെ ഏറ്റവും വലുതെന്ന് കരുതുന്ന വസ്ത്രങ്ങളുടെയും ഫാഷന്റെയും ഉദാഹരണം എടുക്കാം.
അവിടെ മൊത്തവരുമാനത്തിന്റെ അഞ്ചുശതമാനമാണ് മാര്‍ക്കറ്റിങ്ങിനായി ഞങ്ങള്‍ ചെലവഴിക്കുന്നത്. ഞങ്ങള്‍ ഒരു ഓണ്ലൈന് ബ്രാന്‍ഡ് ആയതിനാല്‍ അതില്‍ 70 ശതമാനവും ഡിജിറ്റലിനായി ചെലവഴിക്കുന്നു. മുപ്പതുശതമാനം കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ബ്രാന്‍ഡ് ഫിലിമുകള്‍ക്കുമായാണ് ചെലവഴിക്കുന്നത്.
Feedback: fpjbrandsutra@gmail.com
Content Highlights: HRX trains sights on MBOs, pushes pedal on product development
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..