സമുജ്ജ്വൽ ഘോഷ്
ഭൂമി വാങ്ങുന്നതില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ആഗ്രഹിച്ച് ഭൂമി സ്വന്തമാക്കുമ്പോള്‍ പുതിയ കാലത്തെ ട്രെന്‍ഡുകള്‍ എന്തൊക്കെയാണ്? ന്യൂ ജനറേഷന്‍ ലാന്‍ഡ് ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയുടെ സിഇഒ സമുജ്ജ്വല്‍ ഘോഷ് സംസാരിക്കുന്നു.
ഹൗസ് ഓഫ് അഭിനന്ദന്‍ ലോധ(HOABL) 2021-ലാണല്ലോ പ്രവര്‍ത്തനം ആരംഭിച്ചത്. എന്താണ് 'ന്യൂ ജനറേഷന്‍ ലാന്‍ഡി'ന്റെ ആശയം? ഈ സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്താണ്, ഇതെങ്ങനെ സ്വീകരിക്കപ്പെട്ടു?
പ്രധാനപ്പെട്ടതും തന്ത്രപരവുമായ ചില ഉപഭോക്തൃസ്ഥിതിവിവരകണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് HOABL. ഒന്നാമത്തേത്, ഏതൊരു ശരാശരി ഇന്ത്യക്കാരനേയും സംബന്ധിച്ച് ഇന്ത്യയില്‍ ഭൂമി സ്വന്തമാക്കേണ്ടിന്റെ ആവശ്യത്തോടൊപ്പം കിടനില്‍ക്കുന്നതാണ് സ്വര്‍ണം സ്വന്തമാക്കാനുള്ള ആഗ്രഹവും. രണ്ടാമത്തേത്, ഭൂമിയുടെ ഉപഭോഗം ഇന്ത്യയില്‍ വന്‍തോതില്‍ നടക്കാത്തതിന് കാരണം ചില്ലറ വ്യാപാരരംഗത്ത് ഭൂമി കണ്ടെത്തുന്നതിലും സ്വന്തമാക്കുന്നതിലും നേരിടുന്ന തടസ്സങ്ങളാണ്. മൂന്നാമത്തേത്, ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതുപോലെ തന്നെ ക്രയവിക്രയത്തിനായല്ല ഭൂമിയും വാങ്ങുന്നത്. അടിയന്തര ഘട്ടത്തില്‍ എളുപ്പത്തില്‍ പണമാക്കിമാറ്റാനാകുമെന്നതുള്ളതിനാലാണ്. നമ്മള്‍ സ്വര്‍ണം വാങ്ങുന്നുണ്ട്, പക്ഷേ അങ്ങനെ വില്‍ക്കാറില്ല. ലോക്കറുകളില്‍ സ്വര്‍ണമുണ്ടെന്ന ആശ്വാസമാണുള്ളത്. കാരണം ആവശ്യമുള്ള സമയത്ത് അത് വില്‍ക്കാന്‍ സാധിക്കും.
അവസാനത്തേത്, ഭൂമി എന്നത് തലമുറകളോളം സ്വത്ത് സമ്പാദിക്കുന്നതിനായുള്ള പ്രധാനപ്പെട്ട മാര്‍ഗമാണ്. ഒരു ബ്രാന്‍ഡ് എന്ന നിലയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിശ്വസനീയമായ പേരുകളിലൊന്നെന്ന നിലയിലും ഉപഭോക്താവിന് തലമുറകളോളം സ്വത്ത് സമ്പാദിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്തുകൊണ്ടാണ് ഇതിനെ 'ന്യൂ ജനറേഷന്‍' എന്നുവിളിക്കുന്നത്? കാരണം പുത്തന്‍ കാഴ്ചപ്പാടുള്ള പുതിയ തലമുറയ്ക്കായാണ് ഇത് വിഭാവനം ചെയ്യുന്നത്. സാധാരണയായി സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗമായി ഭൂമിയെ കണക്കാക്കാത്ത പുതിയ തലമുറ, ഒരു നിശ്ചിത കാലയളവ് കൊണ്ട് ഈ ബ്രാന്‍ഡിനെ വ്യാപകമായി ഉപയോഗിക്കുകയാണ് ലക്ഷ്യം.
ഭൂമിയെ ഒരു സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗമായി കാണുന്നതിനെ പറ്റി വിശദീകരിക്കാമോ?
മുംബൈ, ബെംഗളൂരു, ഡല്‍ഹി, തുടങ്ങിയ മെട്രോനഗരങ്ങളില്‍ ഭൂമിയുടെ വില കുതിച്ച് ഉയരുകയാണ്. നഗരത്തിന്റെ വികസനത്തിനനുസരിച്ച് ഭൂമിയുടെ വില ഉയരുന്നത് നമ്മള്‍ കണ്‍മുന്നില്‍ തന്നെ കാണുന്നുണ്ട്. വിപണിയില്‍ കഴിഞ്ഞ പതിറ്റാണ്ടു മുതല്‍ ഭൂമിയുടെ വില കുതിച്ചുയരുകയാണ്. നേരത്തേ നിങ്ങള്‍ക്ക് ITC, TCS, TATA, HDFC എന്നിവയുടെ ഓഹരി വാങ്ങാന്‍ സാധിക്കുകയില്ല. കാരണം അവ നിങ്ങള്‍ക്ക് കൈപിടിയിലാക്കാന്‍ പറ്റുന്ന ദൂരത്തിലല്ല. ഇന്ന് SIP വഴി നിങ്ങള്‍ക്ക് HDFC യുടെ ഓഹരി ഉടമയാകാം. കാരണം ഉപഭോക്താക്കള്‍ക്കായി ഈ സംവിധാനം ജനാധിപത്യവത്കരിക്കപ്പെട്ടു.അതുപോലെ ഭൂമിയുടെ വില മുകളിലോട്ട് ഉയരുകയാണ്. അതിനാല്‍ ഒരു സാധാരണ ഉപഭോക്താവിന് ഭൂമിയുടെ ചില്ലറവ്യാപാര ക്രയവിക്രയങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അത് സാധ്യമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
രണ്ട് പദ്ധതികളോടെയാണ് HOABL ആരംഭിച്ചത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ നാല് പദ്ധതികള്‍ കൂടെയുണ്ട്. സ്ഥാപനത്തിന് നിലവില്‍ എത്ര പദ്ധതികളുണ്ട്, എവിടെയൊക്കെയാണുള്ളത്?
ഞങ്ങള്‍ പുതിയ വിപണികളെ സജീവമായി തേടിക്കൊണ്ടിരിക്കുകയാണ്. അയോധ്യയില്‍ പുതിയ വിപണി തുറക്കാനും പദ്ധതിയുണ്ട്. മൂന്ന് തരം ഭൂമികളേയാണ് ഞങ്ങള്‍ തേടുന്നത്. ഒന്ന് നഗരപ്രദേശങ്ങളിലുള്ള ഭൂമി, അഥവാ ഇന്‍-സിറ്റി ലാന്‍ഡ്. അതേ പോലെ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ള ഭൂമി, 'ടുമോറോലാന്‍ഡ്' ആയും ഫ്യൂച്ചര്‍ലാന്‍ഡായും കണക്കാക്കുന്നു.
ഇന്ത്യയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലുള്ള, ഭാവിയില്‍ വന്‍ അടിസ്ഥാനസൗകര്യ വികസനവും ടൂറിസവികസനവും പ്രതീക്ഷിക്കാവുന്ന പ്രദേശങ്ങളെ (ഹോട്ട് പോക്കറ്റ്സ്) കണ്ടെത്തുകയാണ് ഞങ്ങളുടെ ഉദ്ദേശം. ഈ ഭൂമി ചില്ലറവ്യാപാര ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ വലിയ നേട്ടമുണ്ടാക്കും.
അയോധ്യയും ലോണാവാലയും പ്രതീക്ഷ നല്‍കുന്ന ഇടങ്ങളാണ്. ഇതുപോലെ കുറഞ്ഞത് അമ്പതോളം പ്രദേശങ്ങള്‍ പരിഗണനയിലുണ്ട്. ഇവ ഇന്നത്തെ നഗരങ്ങളാവണമെന്നില്ല, മറിച്ച് നേരത്തേ സൂചിപ്പിച്ച മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവയാകാം.
ഈ പ്രദേശങ്ങളുടെ തിരഞ്ഞെടുപ്പ് എങ്ങനെയാണ് ?
നിങ്ങള്‍ എന്നോടൊപ്പം നിക്ഷേപിക്കുക, അങ്ങനെ തുടരുക, എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ദീര്‍ഘകാലയളവിലേക്കായി സമ്പത്ത് സൃഷ്ടിക്കും- എന്നതാണ് ഉപഭോക്താവിന് നല്‍കുന്ന വാഗ്ദാനം. വിപുലമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ച്ചയുടെ നാഡീകേന്ദ്രമാകാന്‍ പോകുന്ന 'പോക്കറ്റുകളെ' ഞങ്ങള്‍ തിരിച്ചറിയുന്നു.
രാജ്യത്തുള്ള അമ്പതോളം നാഡീകേന്ദ്രങ്ങളില്‍ ആദ്യത്തെ 15 കേന്ദ്രങ്ങളെയാണ് 2022-23, 2023-24 സാമ്പത്തികവര്‍ഷങ്ങളില്‍ പരിഗണിക്കുന്നത്. അവയില്‍ ഉത്തര്‍പ്രദേശ്, ഒരു സംസ്ഥാനം എന്ന നിലയില്‍ എങ്ങനെ രൂപപ്പെടുന്നു എന്നതില്‍ അയോധ്യയും പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ആത്യന്തികമായ നേട്ടം ഉപഭോക്താവിനായിരിക്കണം. നിങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നേട്ടമോ വളര്‍ച്ചയോ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ബിസിനസ്സില്‍ നിന്ന് പുറത്താകും.
അടിസ്ഥാനസ്വത്ത് ഭൂമിയായതിനാല്‍ ഇതൊരു ചില്ലറ വ്യാപാരസ്ഥാപനം തുറക്കുന്നതുപോലെയല്ല. അതിനാല്‍ ബിസിനസ്സ് വിപുലീകരണം ഒരിക്കലും അലക്ഷ്യമായിട്ടാകരുത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ അത്രത്തോളം വിശ്വസനീയമായ എന്തെങ്കിലും വരുന്നതുവരെ, ഭൂമി ഏറ്റെടുക്കല്‍ തന്ത്രത്തെ കഴിയുന്നത്ര വലിയരീതിയില്‍ ക്രോഡീകരിച്ചിട്ടുണ്ട്. അത് വിപണികളിലെ ഏകീകരണത്തേയും വിപുലീകരണത്തേയും അടിസ്ഥാനമാക്കിയാണ്.
ഒരു ബിസിനസ്സ് എന്ന നിലയിലുള്ള ഞങ്ങളുടെ പ്രാഥമിക ലക്ഷ്യവും സിഇഒ എന്ന നിലയില്‍ എന്റെ വ്യക്തിപരമായ ഉദ്ദേശവും അലക്ഷ്യമായി വളരുക എന്നതല്ല ലാഭകരമായി വളരുക എന്നതാണ്. അലക്ഷ്യമായി വളര്‍ന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാക്കികൊടുക്കാന്‍ സാധിക്കില്ലെന്ന് നമ്മള്‍ തിരച്ചറിഞ്ഞതാണ്. ആത്യന്തികമായി ഉപഭോക്താവും ബിസിനസ്സും വിജയിക്കേണ്ടതുണ്ട്. ഒരു അഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്ത് ഉപഭോക്താക്കള്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു പ്ലാറ്റ്ഫോമായി HOABL മാറേണ്ടതുണ്ട്. ചില്ലറ വ്യാപാരരംഗത്ത് ഇത് നേരത്തേ സാധ്യമല്ലായിരുന്നു. ഇവിടെയാണ് സാങ്കേതികവിദ്യയുടെ കടന്നുവരവ്.
ഭാവിയില്‍ ലോകത്ത് രണ്ട് തരത്തിലുള്ള ബിസിനസ്സ് മാത്രമേ ഉണ്ടാകൂ എന്നതാണ് എന്റെ വ്യക്തിപരമായ വിശ്വാസം. ടെക്നോളജി ബിസിനസ്സും ടെക്നോളജി എനേബിള്‍ഡ് ബിസിനസ്സും. ലോകമെമ്പാടുമുള്ള വിജയകരവും വിശ്വസനീയവുമായ ഈ ബിസിനസ്സുകളില്‍ ഏതെങ്കിലുമൊന്നിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചാല്‍ സാങ്കേതികവിദ്യയുടെ രുചി നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഞങ്ങളും അതില്‍ നിന്ന് വ്യത്യസ്തരല്ല. അടിസ്ഥാനതൂണുകളായി ഞങ്ങള്‍ കണക്കാക്കാന്‍ പോകുന്നത് ഉത്പന്നവും ബ്രാന്‍ഡും സാങ്കേതികവിദ്യകളുമാണ്. ഞങ്ങളുടെ കമ്പനിയെ HOABL എന്നതിന് പകരം HOABL Tech എന്ന് വിളിക്കുന്ന ദിനം വിദൂരമാണെന്ന് ഞാന്‍ കരുതുന്നുമില്ല.
നിങ്ങളുടെ ടുമോറോവ്യൂ പദ്ധതി പോലെ എല്ലാ പദ്ധതികളും വ്യത്യസ്തമാണ്. റിയല്‍ എസ്റ്റേറ്റില്‍ വ്യത്യസ്തയും ബ്രാന്‍ഡിങും ഇന്ന് എത്രത്തോളം പ്രാധാന്യമുള്ളതാണ്?
വളരെ പ്രാധാന്യമുള്ളതാണ്. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് റിയല്‍ എസ്റ്റേറ്റ് പരിഗണിക്കുമ്പോള്‍ ബ്രാന്‍ഡിങ് എന്നത് താരതമ്യേന നിശബ്ദമായിരുന്നു. ബ്രാന്‍ഡുകളോട് അടുപ്പം സൃഷ്ടിക്കുകയും അത് വഴി സുസ്ഥിരവും മത്സരപരവുമായ ഒരു മേല്‍ക്കൈ ഉണ്ടാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ടതാണിത്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ ശക്തവും അറിയപ്പെടുന്നതുമായ ബ്രാന്‍ഡ് എന്നത് പ്രധാനപ്പെട്ട ഘടകമാണ്. കാരണം അത് ഉപഭോക്താവിന്റെ ആത്മവിശ്വാസത്തെയും ഉത്പന്നങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തേയും സ്വാധീനിക്കുന്നു.
ഞങ്ങള്‍ പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന ബ്രാന്‍ഡാണ്. കാരണം ഞാന്‍ ഉപഭോക്താക്കളുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ പോകുകയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഒരു തീരുമാനമെടുക്കുമ്പോള്‍ ആദ്യം ഉപഭോക്താവിനെക്കുറിച്ച് ചിന്തിക്കുന്ന സംസ്‌കാരമാണ് കമ്പനിയില്‍ ഞാന്‍ സൃഷ്ടിക്കാന്‍ പോകുന്നത്.
ഇപ്പോള്‍ ഞങ്ങള്‍ ഒരു ചെറിയ ബ്രാന്‍ഡാണ്. ഒരു നിശ്ചിത കാലയളവില്‍ ഞാന്‍ ആശയവിനിമയം നടത്തുമ്പോള്‍ ഉപഭോക്താവ് വ്യത്യസ്തവും സവിശേഷവുമായ എന്തെങ്കിലും ഒരു ഘടകം കൊണ്ട് എന്നെ തിരിച്ചറിയും. സമ്പത്ത് സൃഷ്ടിക്കുന്ന, ഉപഭോക്താവിനെ പരിപാലിക്കുന്ന, എല്ലാ കാര്യങ്ങളുടേയും കേന്ദ്രത്തില്‍ ഉപഭോക്താവിനെ നിലനിര്‍ത്തുന്ന വ്യക്തിയായി തിരിച്ചറിയപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് ഞാനെടുക്കുന്ന നിലപാടെങ്കില്‍ വലിയൊരു ബിസിനസ്സ് എനിക്ക് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.
നിങ്ങളുടെ ആദ്യ പ്രോജക്ട് ലോഞ്ച് ചെയ്യുന്ന സമയത്ത് 2.5 മടങ്ങ് അധിക സബ്സ്‌ക്രിപ്ഷന്‍ കണ്ടു. ടുമോറോവ്യൂ-യുടെ സബ്സ്‌ക്രിപ്ഷന്‍ എങ്ങനെയാണ് ? എത്രത്തോളം ഭൂമിയാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്?
ഏകദേശം 100-ലധികം ഏക്കര്‍ വിസ്തൃതിയുള്ള വളരെ വലിയ വികസനമാണിത്. അതില്‍ നമുക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്, രണ്ട് ഘട്ടങ്ങള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു. മൂന്നാമത്തേത് രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ വിപണിയില്‍ കൊണ്ടുവന്നു. വിശ്വസനീയമായ മാര്‍ക്കറ്റിങ്ങ് ഞങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുന്‍കാല സംഭവവികാസങ്ങളിലൂടെ ഞങ്ങള്‍ക്ക് നേട്ടങ്ങള്‍ കാണിക്കാന്‍ സാധിക്കും.
ഞങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ, തുടക്കത്തിലുള്ള സൂചനകള്‍ ഉജ്ജ്വലമാണ്. ഉത്പന്നം സാമ്പിള്‍ ചെയ്ത ഏകദേശം 1500 ഉപഭോക്താക്കള്‍ ഞങ്ങള്‍ക്കുണ്ട്. ഓഫര്‍ കാലയളവ് അവസാനിക്കുമ്പോള്‍ നേരത്തേയുണ്ടായിരുന്ന ഞങ്ങളുടെ തന്നെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തുടക്കദിവസങ്ങളില്‍ ആ നമ്പറുകളില്‍ വ്യതിയാനമുണ്ടായിരുന്നു. എങ്കിലും ആരംഭസൂചനകള്‍ പ്രചോദനപരമാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. മുപ്പതിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ആളുകളുടെ വലിയ പങ്കാളിത്തമാണ് കാണാന്‍ കഴിയുന്നത്. ബ്രാന്‍ഡിനെ കൂടുതല്‍ ചെറുപ്പമാക്കുക എന്നതും സാധാരണ മൂച്വല്‍ഫണ്ട് ഉപഭോക്താക്കളെ എന്നോടൊപ്പം നിക്ഷേപം നടത്തിക്കുക എന്നതുമാണ് എന്റെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍.
ഡല്‍ഹി, യുഎഇ, മുംബൈ, പൂനെ, ഗുജറാത്ത്, സിംഗപൂര്‍ എന്നിങ്ങനെ വിപണികള്‍തോറും വലിയ പങ്കാളിത്തം കാണുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. ബ്രാന്‍ഡിനോടൊപ്പം ചേരാനുള്ള സന്നദ്ധത അറിയിക്കുന്നവരുടെ എണ്ണം മാത്രമല്ല, ഉപഭോക്താക്കളിലെ വൈവിധ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ഉപഭോക്താക്കളുടെ പ്രായം, ചുറ്റുപാട്, പ്രൊഫഷണല്‍ ചുറ്റുപാട്, സ്ഥലം എന്നിങ്ങനെ ഏത് മാനദണ്ഡമായാലും ബ്രാന്‍ഡ് പ്രാധാന്യം നേടുന്നതായി കാണാനാകും.
ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഭൂമി വാങ്ങാന്‍ താങ്കളൊരു ആപ്പ് നിര്‍മിക്കുകയാണല്ലോ? ആപ്പിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാമോ?
ഏതൊരു ഇ കൊമേഴ്സ് വെബ്സൈറ്റിലോ ആപ്പിലോ ഉള്ളതിന് സമാനമായുള്ള അനുഭവമായിരിക്കും ഈ ആപ്പ് ഉപയോഗിക്കുമ്പോഴും ലഭ്യമാകുക. പ്രധാന വ്യത്യാസമെന്നത് ഈ ആപ്പ് കൂടുതലായി വിപണനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഉപയോക്താക്കള്‍ക്ക് വളരെ സൂക്ഷ്മമായ വിവരങ്ങള്‍ പോലും കൈമാറാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും അത് വഴി സുതാര്യതയും ഉറപ്പാക്കുന്നു.
നിലവിലിപ്പോള്‍ ബീറ്റ വേര്‍ഷനാണെങ്കിലും ഈ പാദം അവസാനിക്കുമ്പോഴോ അടുത്ത പാദത്തിന്റെ ആദ്യ ഘട്ടത്തിലോ ആപ്പിന്റെ ലോഞ്ച് നടത്താന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 4,000 ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് ഉള്‍പ്പെടുത്താനായി. ഇന്ന് 5,500 ഓളം ഉപഭോക്താക്കളുണ്ട്. ഭൂമി വാങ്ങുന്നവര്‍ ഈ ആപ്പ് ഉപയോഗിച്ച് ഞങ്ങളുമായി ആശയവിനിമയം നടത്തുന്നു. എപ്പോഴാണ് അടുത്ത പണമിടപാട്, പുതുതായി പുറത്തിറക്കിയ ഉത്പന്നമേതാണ്, അവരുടെ ലോയല്‍റ്റി പോയന്റ് എത്രയാണ്, ഇതെങ്ങനെയാണ് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ റഫര്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് അവര്‍ക്ക് അറിയേണ്ടത്. അങ്ങനെ ഞങ്ങള്‍ക്കൊപ്പമുള്ള അവരുടെ യാത്ര പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ്.
രാജ്യത്ത് ഭൂമി വാങ്ങുന്നതോ വില്‍ക്കുന്നതുമായ ഏതൊരു വ്യക്തിക്കും ഭൂമി ലിസ്റ്റ് ചെയ്യാനോ വാങ്ങാനോ സാധിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂട്രല്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരുകയെന്നതാണ് ആത്യന്തികമായ ലക്ഷ്യം.
സാങ്കേതികവിദ്യയും 'എമര്‍ജന്‍സി ലിക്വിഡേഷന്‍ പ്രോമിസ്' പോലെയുള്ള ഘടകങ്ങളും എങ്ങനെയാണ് പ്രായോഗികമായി പ്രവര്‍ത്തിക്കുന്നത്?
ചെറിയ തോതില്‍ മനുഷ്യ ഇടപെടല്‍ ആവശ്യമായ ഹൈബ്രിഡ് മോഡലാണിത്. ഒരാള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഇടപഴകാനും ഞങ്ങളുമായി ആശയവിനിമയം നടത്താനും സാധിക്കും.
സ്വന്തമാക്കിയ ഭൂമി വിറ്റാല്‍ ഉപഭോക്താവിന് തേടുന്ന പണം ലഭ്യമാകും. ഭൂമി വാങ്ങുന്നതും വില്‍ക്കുന്നതും ഓഹരി പോലെയാണ്. ദീര്‍ഘ കാലത്തേക്കുള്ളതാണിത്. ഇന്ന് വാങ്ങി നാളെ വില്‍ക്കുക എന്ന രീതിയില്‍ ഇതിനെ സമീപിക്കരുത്. ദീര്‍ഘകാലം നിക്ഷേപം തുടര്‍ന്നാല്‍ മാത്രമേ സമ്പത്ത് വര്‍ധിക്കുകയുള്ളൂ. ആറ് മാസമോ ഒരു കൊല്ലമോ അല്ല ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതായിരിക്കണം. പത്തോ പതിനഞ്ചോ ലക്ഷം നിക്ഷേപിച്ച് ഏഴ് മുതല്‍ പത്ത് വരെ വര്‍ഷം കൊണ്ട് 50 മുതല്‍ 55 ലക്ഷം വരെ സമ്പാദിച്ചവരെ എനിക്കറിയാം.
വേഗത്തില്‍ ഭൂമി വില്‍ക്കാന്‍ പാടില്ലെന്നാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞാന്‍ എപ്പോഴും നല്‍കാറുള്ള ഉപദേശം. അത് ഉപഭോക്താവിന്റെ താത്പര്യമാണ് , ഞങ്ങള്‍ ആരേയും പ്രേരിപ്പിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്യാറില്ല. പക്ഷേ ഭൂമിയുടെ വിലയില്‍ എങ്ങനെയാണ് വ്യതിയാനം സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതരാന്‍ സാധിക്കും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള 37% ഊര്‍ജഉപഭോഗത്തിനും CO2 പുറന്തള്ളലിനും കാരണം കെട്ടിടങ്ങളാണ്. നഗരവത്കരണത്തിന്റെ ദ്രുതഗതിയിലുള്ള വേഗത കണക്കിലെടുക്കുമ്പോള്‍, പാരിസ്ഥിതിക ആഘാതം പരിഗണിച്ചുകൊണ്ട് എന്തൊക്കെ മുന്‍കൈ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
എവിടെയായാലും ഭൂമിയില്‍ നിന്ന് നാം പിഴുതെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭൂമിക്ക് തിരിച്ചുകൊടുക്കാന്‍ സാധിക്കണമെന്നതാണ് ഞങ്ങളുടെ പ്രാഥമികമായ ലക്ഷ്യം. ഉദാഹരണത്തിന് ഞങ്ങള്‍ ഗോവയില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസനമാകട്ടെ, സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് ഹോട്ട് സ്പ്രിങ് എന്ന ആശയമുണ്ട്. സ്ട്രീറ്റ് ലൈറ്റിങ് വിന്‍ഡ് എനര്‍ജി ഉപയോഗിച്ചായിരിക്കും. ഹോര്‍ട്ടികള്‍ച്ചര്‍, ലാന്‍ഡ്സ്‌കേപ്, ചെടികളുടെ തിരഞ്ഞെടുപ്പ്, വികസനത്തിനുള്ള സസ്യജാലങ്ങള്‍ തുടങ്ങിയവ വളരെ കുറഞ്ഞ ജലത്തില്‍ തഴച്ചുവളരും വിധത്തിലുള്ളവയാണ്. ഇലക്ട്രിക് ബഗികളായിരിക്കും ഗതാഗതത്തിന്. എയര്‍ കണ്ടീഷനിംഗ് ഉപയോഗം കുറച്ച്, ഊര്‍ജം ലാഭിക്കും വിധത്തിലാണ് ക്ലബ്ബ്ഹൗസ് ഡിസൈന്‍ ചെയ്യുക. പ്ലാസ്റ്റിക് ഉപയോഗം തീരെയുണ്ടാകില്ല. അതാത് സീസണുകളിലെ ചേരുവകള്‍കൊണ്ട് ജൈവരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളും റെസ്റ്ററന്റുകളാണ് ഉണ്ടാവുക.
ഊര്‍ജവും പ്രവര്‍ത്തന ചെലവും, ക്ലബ്ബുകളും പ്രധാനസൗകര്യങ്ങളും തയ്യാറാക്കിയ രീതി, ഉപഭോക്താവ് ഇതെങ്ങനെ ഉപയോഗിക്കുന്നു തുടങ്ങിയ മൂന്ന് മേഖലകളിലാണ് ഞങ്ങള്‍ സ്ഥിരത നിലനിര്‍ത്താന്‍ ശ്രമിക്കുക. എല്ലാ പ്രോജക്ടുകളും സുസ്ഥിരതയെ കേന്ദ്രീകരിച്ചുള്ളവയായിരിക്കും.
ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിങ്ങിനെക്കുറിച്ചും പരസ്യ ചെലവിനെക്കുറിച്ചും വിശദീകരിക്കാമോ? ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് എത്ര തുക ചെലവഴിക്കും?
രണ്ട് കാര്യങ്ങള്‍ക്കാണ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. SEO വഴി ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിനെ ജനപ്രിയമാക്കുകയെന്നതാണ് ഒന്നാമത്തേത്. വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളിലൂടെ ബ്രാന്‍ഡിനെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിച്ച് ഉപഭോഗം വര്‍ധിപ്പിക്കുക എന്നതാണ് രണ്ടാമത്തേത്.
ഞങ്ങള്‍ ഒരു പുത്തന്‍ ബ്രാന്‍ഡായതിനാല്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്താനുള്ള വഴികള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കകം ഉപഭോക്താക്കള്‍ ഞങ്ങളെ തേടിവരുന്ന നിലയിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മാര്‍ക്കറ്റിങ്ങിനായി ചിലവഴിച്ചത് 140 മുതല്‍ 150 കോടി രൂപ വരെ അധികമായേക്കും. ഡിജിറ്റലിന് 10 മുതല്‍ 15 ശതമാനം വരെ വെയിറ്റേജ് ഉണ്ടായിരിക്കും.
ദ ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയുടെ കാഴ്ചപ്പാട് എന്താണ്?
ഏറ്റവും വലിയതും മികച്ചതുമായ ബ്രാന്‍ഡാവുക എന്നതുതന്നെ. ഇന്ന് HOABL ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ലാന്‍ഡ് ഡെവലപ്പറാണ്. നൂതനാശയങ്ങളുള്ള ഒരു ഉപഭോക്തൃ സാങ്കേതിക സ്ഥാപനമെന്ന നിലയിലേക്ക് മാറുന്നതോടെ വലിയതോതില്‍ വളര്‍ച്ചയുണ്ടാകുകയും ഭൂമിയെ ഒരു സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഉപയോഗിക്കാനും സാധിക്കും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് സമ്പത്ത് ലഭ്യമാക്കുക എന്നതാണ് അടിസ്ഥാനം. മറ്റുള്ളതെല്ലാം ഇതിന്റെ ഉപോത്പന്നം മാത്രമാണ്. നിങ്ങള്‍ ഉപഭോക്താവിനെ പരിപാലിക്കുകയും കൃത്യമായ പരിഹാരം ലഭ്യമാക്കുകയും അവരുടെ ജീവിതം ഉയര്‍ത്തുകയും ചെയ്താല്‍ ബാക്കിയെല്ലാം പിന്നാലെ വരും.
ഉപഭോക്താക്കളുടെ ജീവിതം ലളിതമാക്കുകയും സ്വത്ത് സമ്പാദനത്തില്‍ ഗണ്യമായ പങ്ക് വഹിക്കുകയുമാണ് ഞങ്ങള്‍. ഒരു പ്രത്യേക സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തും ലോകമെമ്പാടും ഇത് ചെയ്യാനാണ് ഞങ്ങളുടെ ശ്രമം. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഇത് സാധ്യമാണ്. അങ്ങനെ ഉപഭോക്താവിന് സ്വത്ത് സമ്പാദിക്കാനുള്ള ഒരു മാര്‍ഗത്തെ കണ്ടെത്താനാകും.
Content Highlights: house of abhinandan lodha ceo samujjwal ghosh interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..