യുക്രൈനില്‍ നിന്നും ഒരു സാന്ത്വന കാറ്റ്


ഡോ.സി.വി.ആനന്ദബോസ്

പ്രതീകാത്മക ചിത്രം

പാതിരായില്‍ ഒരു ടെലിഫോണ്‍. അപരിചിതമായ ശബ്ദം.ശബ്ദത്തില്‍ ആശങ്കയുണ്ട്, ഭീതിയുണ്ട്, ആകാംക്ഷയുണ്ട്. ശബ്ദത്തിന്റെ ഉടമ പാലക്കാട്ടുകാരന്‍ വിഷ്ണു . വിഷ്ണു സംസാരിക്കുന്നതു യുക്രൈനിലെ മെഡിക്ക ഷെഹിനി എന്ന പട്ടണത്തിലെ ഒരു മെട്രോ സ്റ്റേഷനില്‍ നിന്നാണ് .വിഷ്ണു ഒറ്റയ്ക്കല്ല കേരളത്തില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ അവിടെ ഉണ്ട് . പുറത്ത് ബോംബ് സ്‌ഫോടനത്തിന്റെയും ഷെല്ലിങ്ങിന്റെയും ശബ്ദം കേള്‍ക്കാം തൊട്ടു പുറകെ അമ്പിളി കിര്‍ത്തീവില്‍ നിന്നു വിളിക്കുന്നു. 'ഞങ്ങള്‍ ഇടത്താവളത്തില്‍ ആണ് . പുറത്ത് റഷ്യന്‍ ടാങ്കുകള്‍ നിരന്നിരിക്കുന്നു . ഏതവസരത്തിലും ആക്രമണം ഉണ്ടാകാം ആരോട് ചോദിക്കണം . എങ്ങോട്ട് തിരിയണം . എവിടെയുണ്ട് അഭയം ആരാണ് അത്താണി ഒരുക്കുക ഒരു വിവരവും ഇല്ല .'

ഈ കുട്ടികള്‍ ഒറ്റയ്ക്കല്ല. ഇവരെ പോലെ ധാരാളം വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കുടുങ്ങി കിടക്കുന്നു. ആരാണ് ഇവരെ രക്ഷിക്കേണ്ടത്. ഒരൊറ്റ പ്രതീക്ഷയെഅവര്‍ക്കുള്ള. മാതൃരാജ്യം .
ഇന്ത്യ അവരെ രക്ഷിച്ച് കൊണ്ടുവന്നേ പറ്റു. എംബസ്സി ഉദ്യോഗസ്ഥന്മാരെ വിളിച്ചു . ടെലിഫോണ്‍ എടുക്കുന്നില്ല മനസിലാക്കാം . കാരണം എല്ലാവരും അങ്ങോട്ടേയ്ക്ക് വിളിച്ചു കൊണ്ടേയിരിക്കുന്നു . എംബസി ഉദ്യോഗസ്ഥന്‍ മാര്‍ക്ക് പരിമിതിയുണ്ട് . വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ നേരിട്ട് തന്നെ അറിയിച്ചു . അവിടുന്ന് മറുപടി കിട്ടി . വേണ്ടതെല്ലാം ഇന്ത്യ ചെയ്യുന്നുണ്ട് . ഇന്ത്യ തയ്യാറാണ്. .സുരക്ഷിതരായി ഇന്ത്യയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പൗരന്‍ന്മാരെ വിമാനത്തില്‍ ചെന്ന് കണ്ട മന്ത്രി മാധവ് റാവു സിന്ധ്യ മന്ത്രി വി മുരളീധരനെ ഒപ്പം നിര്‍ത്തി അവരോടു പറഞ്ഞു . ഇന്ത്യ നിങ്ങള്‍ക്കൊപ്പം ഉണ്ട് . ജനങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ട് . പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിയന്‍ പ്രസിഡന്റ വോളോഡയമൈര്‍ സിലിന്‍സ്‌കിയുമായി സംസാരിച്ച് കഴിഞ്ഞു .അവസാനത്തെ ഇന്ത്യന്‍ പൗരനെയും പിറന്ന മണ്ണില്‍ തിരിച്ചെത്തിക്കും ഒരു കാര്യം നാം മറക്കേണ്ട.

ഇന്ത്യ എയര്‍ ലിഫ്റ്റ് ഇവാക്കുവേഷനിലൂടെ 1,70,000 പേരെ കുവൈറ്റില്‍നിന്നും വിമാനം വഴി നാട്ടില്‍ എത്തിച്ചു .ഓപ്പറേഷന്‍ റാഹത്തിലൂടെ യെമെനില്‍ കുടുങ്ങി കുടുങ്ങിക്കിടന്ന 41 രാജ്യങ്ങളിലെ പൗരന്മാരെ നമ്മള്‍ വിമാനവും കപ്പലും അയച്ച് രക്ഷപെടുത്തി. കോവി ഡിന്റെ കാലഘട്ടത്തില്‍ മറ്റു രാജ്യങ്ങളില്‍ പെട്ടിരുന്ന ഇന്ത്യക്കാരെ വന്ദേ ഭാരത് മിഷനിലൂടെ നാട്ടില്‍ എത്തിച്ചു. അപ്പോള്‍ യുദ്ധ മേഖലയില്‍ നിന്നും അതുപോലെ കലാപ കലുഷിതമായ മറ്റ് രംഗങ്ങളില്‍ നിന്നും ഇന്ത്യക്കാരായ പൗരന്മാരെ ഇന്ത്യയിലേക്ക് എത്തിച്ചുള്ള ചരിത്രം നമുക്കുണ്ട് . അതിനുള്ള ഇച്ഛാ ശക്തി നമുക്കുണ്ട് . ഇത് നമ്മെ ഉത്തേജിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം. .യുദ്ധഭൂമിയില്‍ പലതും ആരുടെയും പൂര്‍ണ നിയന്ത്രണത്തില്‍ അല്ല . അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരിമിതികള്‍ ഉണ്ട് എങ്കിലും മൂന്ന് രാജ്യങ്ങളിലൂടെ ഇന്ത്യയിലേയ്ക്ക് ജനങ്ങളെ എത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ വിജയകരമായി മുന്നേറുന്നു . പോളണ്ടിലൂടെയും ഹംഗറി യിലൂടെയും റൊമാനിയയിലെയും നമ്മുടെ പൗരന്മാരെ ഇന്ത്യയില്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.. എങ്കിലും ഇതുപോലുള്ള സാഹചര്യത്തില്‍ ഒരു സംവിധാനത്തിനും പൂര്‍ണ്ണത കൈവരിക്കാന്‍ ആവില്ല . അതുതന്നെയാണ് ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആശങ്ക .
. രാത്രി മുഴുവന്‍ അച്ഛനമ്മമാര്‍ വിളിച്ചുകൊണ്ടേയിരുന്നു ഞങ്ങളുടെ കുട്ടികള്‍ക്കെന്തു പറ്റി തൊട്ടടുത്തെ ഇസ്രേയലിലെ പൗരന്മാരെ ഇസ്രായേല്‍ ഗവണ്മെന്റ് വളരെ കാര്യക്ഷമമായി ഒഴിപ്പിക്കുന്നു . അവര്‍ എണ്ണത്തില്‍ കുറവാണെന്നത് നാം മനസിലാക്കണം. പാകിസ്താനി പൗരന്മാരെയും വളരെ കാര്യക്ഷേമമായി ഒഴിപ്പിക്കുന്നു . അപ്പോഴൊക്കെ എന്തെ നമ്മെ ഇന്ത്യ എന്ന് നമ്മുടെ കുട്ടികള്‍ക്കൊരു തോന്നല്‍ . അവരെയൊക്കെ സാന്ത്വനപ്പെടുത്തി ധൈര്യം കൊടുക്കുക . ആത്മ വീര്യം പകരുക എന്നതായിരുന്നു ലേഖകന്‍ ഉള്‍പ്പെട്ട അനൗപചാരിക കൂട്ടായ്മയുടെ ദൗത്യം . ഒരു മാതൃഭൂമി കൂട്ടായ്മ അതിന്റെ ഏകോപന ചുമതല കിരണ്‍ ഏറ്റെടുത്തു . . മാതൃഭൂമിയെന്നാല്‍ ഭാരതം തന്നെ .

ഇവിടത്തെ മാതൃഭൂമി കൂട്ടായ്മ. മാതൃഭൂമി പത്രത്തെ അവലംബിച്ചുള്ളതാണ് . അങ്ങനെ പറയാന്‍ കാരണം ഉണ്ട് . ഈ അടുത്ത കാലത്ത് മാത്യഭൂമി ഒരു ലേഖനം എഴുതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലേഖകന്‍ കൊല്ലത്ത് ജില്ലാ കലക്ടര്‍ ആയിരുന്ന സമയത്ത് ഏതാനും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയി കാണാതായി. അവരെ തേടി കണ്ടെത്താന്‍ പല മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിച്ചു. ഒടുവില്‍ ശ്രീലങ്കയുടെ തീരത്ത് അവരെ കണ്ടെത്തി . അവരെ വിമാന മാര്‍ഗ്ഗം കേരളത്തില്‍ എത്തിച്ചു. ജോലി കൊടുത്തു. പുനരധിവസിപ്പിച്ചു .ഇതിനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയില്‍ വന്നു . ഈ വിവരം മാതൃഭൂമിയില്‍ കണ്ടതുകൊണ്ടാവാം യുക്രൈനില്‍ അകപ്പെട്ട പലരുടെയും മാതാപിതാക്കള്‍ ലേഖകനെ തുടരെ തുടരെ വിളിച്ചു വേണ്ടത് ചെയ്തു തരണം എന്നാവശ്യപ്പെട്ടു. പിന്നെ അമാന്തിച്ചില്ല

ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രം ശ്രമിച്ച തുകൊണ്ട് കാര്യമില്ല. കാരണം സര്‍ക്കാരിന് മാത്രം ചെയ്യാവുന്ന കാര്യമല്ല ഇത്. രാമായണത്തിലെ അണ്ണാറക്കണ്ണനെ പോലെ ചെയ്യാവുന്നതൊക്കെ ചെയ്യാന്‍ തീരുമാനിച്ചു . പെട്ടന്ന് മനസ്സില്‍ ഓര്‍മ്മ വന്നു. ജോര്‍ജ് കാദരെവ്‌സ്‌കി . കാദരെവ്‌സ്‌കി ഇന്ത്യയിലെ ആദ്യ യുക്രേനിയന്‍ അംബാസഡര്‍ ആയിരുന്നു ആദ്യ യുക്രൈൻ അംബാസഡര്‍ എന്ന് പറഞ്ഞാല്‍ 1991 സോവിയറ്റ് യൂണിയന്‍ ശിഥിലം ആവുകയും യുക്രൈന്‍ സ്വതന്ത്രം ആവുകയും ചെയ്തപ്പോള്‍. യുക്രൈനിനെ പ്രതിനിധികരിച്ച് ഇന്ത്യയിലേയ്ക്ക് വന്ന അംബാസഡര്‍ ആയിരുന്നു കാദരെവ്‌സ്‌കി. കാദരെവ്‌സ്‌കിയുമായി നല്ല വ്യക്തി ബന്ധം ഉണ്ടായിരുന്നു. ഗ്ലോബല്‍ നിര്‍മ്മിതി നെറ്റ് എന്ന ആഗോള സംഘത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കാദരെവ്‌സ്‌കി പലവട്ടം ലേഖകനെ സന്ദര്‍ശിച്ചിട്ടുണ്ട്, കാദരെവ്‌സ്‌കി പറഞ്ഞ ഒരു കാര്യം ഇപ്പോള്‍ പ്രസക്തമായിട്ടു തോന്നുന്നു. വിചാരിച്ച ഏതു കാര്യവും നടത്തിത്തരുന്ന, വിശേഷിച്ച് കമിതാക്കളുടെ ആഗ്രഹങ്ങള്‍ നടത്തുന്ന ഒരു ട്രെയിന്‍ അവിടെ ഉണ്ട്. ലവേഴ്‌സ് ട്രെയിന്‍ എന്നാണ് അതിന്റെ പേര്. അതില്‍ കയറി മനസ്സില്‍ എന്ത് വിചാരിച്ചാലും നടക്കും എന്നാണ് വിശ്വാസം.

ഇപ്പോള്‍ നമ്മുടെ കുട്ടികളും പറയും അവരുടെ ഏക അഭയം ട്രെയിനും മെട്രോസ്റ്റേഷനുമാണെന്ന്. കാല്പനികത യാഥാര്‍ഥ്യത്തിന്റെ ഭൂമികയായി മാറുകയാണോ? കാദരെവ്‌സ്‌കിയെ വിളിച്ചു കിട്ടിയില്ല. അദ്ദേഹം ബന്ധപ്പെടുത്തി തന്ന മറ്റു പലരെയും വിളിച്ചു കിട്ടി. റഷ്യയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി കഴിയുന്ന, ബോബന്‍ പറഞ്ഞു ഞങ്ങളൊക്കെ ഇവിടെ തന്നെ ഉള്ളവരാണ്. ഞങ്ങളെ കൊണ്ട് ചെയ്യാവുന്ന എല്ലാ സഹായവും ചെയ്തു കൊടുക്കും. ഇന്ത്യ വേണ്ടതൊക്കെ ചെയ്യുന്നുണ്ട്. കുടുങ്ങി കിടക്കുന്ന കുട്ടികളെ ഞങ്ങളും വിളിക്കാം, അവര്‍ക്കൊരാത്മവീര്യം പകരാം, സാന്ത്വനിപ്പിക്കാം. ഈ കൂട്ടായ്മ വളര്‍ന്നു കൊണ്ടേയിരുന്നു. യുക്രൈനിലും, റഷ്യയിലും, ഹംഗറിയിലും റൊമാനിയയിലുമുള്ള പലരും ഇതില്‍ ചേര്‍ന്നു. മാതൃഭൂമി കൂട്ടായ്മ നല്ല ശമരിയക്കാരെ കൊണ്ട് നിറഞ്ഞു. ഈ കൂട്ടായ്മ ഇപ്പോള്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് വിവരം എത്തിക്കാനും അവരെ കുറിച്ചുള്ള വിവരങ്ങള്‍ മാതാപിതാക്കള്‍ക്കെപകരാനും ഉള്ള ഒരു വേദിയായി മാറിയിരിക്കുന്നു.

റഷ്യയും യുക്രൈനും തമ്മിലുള്ള തര്‍ക്കത്തിന്റെയും യുദ്ധത്തിന്റെയും രാഷ്ട്രീയമായ കാരണങള്‍ ഇവിടെ പറയുന്നില്ല. അതിപ്പോള്‍ സുവിദിതം ആണല്ലോ. അതവിടെ നില്‍ക്കട്ടെ, യുക്രൈനും റഷ്യയും തമ്മിലുളള ഈ തര്‍ക്കത്തില്‍ ഇന്ത്യ എന്ത് ചെയ്യണം? ഒരു ആശ്വാസം ഉണ്ടല്ലോ, റഷ്യയ്ക്ക് ഇന്ത്യയെ വിശ്വാസം ഉണ്ടല്ലോ. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിച്ച് പറഞ്ഞു ഈ പ്രശ്‌നത്തില്‍ ഇടപെടണം ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന്. യുക്രൈന്‍ റഷ്യന്‍ പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിയട്ടെ . എന്നുള്ളതാണ് നമ്മുടെ പ്രാര്‍ത്ഥന. യുദ്ധത്തെ കുറിച്ച് പറയാറുള്ളത്, യുദ്ധത്തില്‍ ആര് ശരി ആര് തെറ്റ് എന്നുള്ളതല്ല പ്രശ്‌നം ആര് ബാക്കി എന്നുള്ളതാണ്, not who is right but who is left.

കേന്ദ്ര സര്‍ക്കാരില്‍ ദുരന്തനിവാരണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചതില്‍ നിന്ന് കിട്ടിയ ചില അനുഭവജ്ഞാനമുണ്ട്. ഫ്രസ്ട്രഷന്‍ മാനേജ്‌മെന്റാണ് ദുരന്തത്തെ നേരിടുമ്പോള്‍ ഏറ്റവും പ്രധാനം. ആശങ്ക അകറ്റി ആത്മവീര്യം പകരുക. കിംവദന്തികളെ മുളയിലേ നുള്ളുക. ഇത് ഇന്ത്യയുടെ റൊമാനിയന്‍ അംബാസഡര്‍ രാഹുല്‍ ശ്രീവാസ്തവ വ്യക്തമാക്കുകയുണ്ടായി. ആദ്യബാച്ച് ഇന്ത്യന്‍ കുട്ടികളെ റൊമാനിയ വഴി ഇന്ത്യലേയ്ക്ക് അയച്ച കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യ ഗവണ്മെന്റ് ഒന്നടങ്കം ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം ഉണ്ട്. രാപകലില്ലാതെ ഞങ്ങള്‍ ജോലി ചെയ്യുന്നു. ഇന്ത്യയിലെ ഓരോ പൗരനെയും നാട്ടില്‍ സുരക്ഷിതമായി എത്തിക്കാതെ ഞങ്ങള്‍ക്ക് വിശ്രമം ഇല്ല. നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ വീടുകളിലേക്കു പോകുന്നു ഇപ്പോള്‍ ഇവിടെ കുടുങ്ങി കിടക്കുന്നവരെ നിങ്ങള്‍ സാന്ത്വനപ്പെടുത്തണം അവരെയും ഞങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും ശരി അതെല്ലാം അതിജീവിച്ചുകൊണ്ട് എല്ലാ ഇന്ത്യക്കാരെയും രക്ഷപെടുത്തി ഇന്ത്യയില്‍ എത്തിക്കും. ഇത് ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും എത്തിക്കാനുളള ചുമതല നമുക്കുണ്ട് . അത് ഇതുപോലുള്ള അനൗപചാരിക കൂട്ടായ്മകളും നമ്മുടെ മാധ്യമങ്ങളും നിര്‍വഹിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നമ്മുടെ സഹോദരി സഹോദരന്മാരുടെ മനോ വീര്യം എന്നുകൂടി നാം മറക്കാതിരിക്കുക.

ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അവരെ നാട്ടില്‍ എത്തിക്കാനുള്ള വ്യക്തമായ കര്‍മ്മ പദ്ധതി ഇന്ത്യ ഗവണ്മെന്റ് തയ്യാറാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഉദ്യോഗസ്ഥന്മാര്‍ ഹംഗറിയുടെയും പോളണ്ടിന്റെയും റൊമാനിയയുടെയും അതിര്‍ത്തികളില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ച് കഴിഞ്ഞു. 219 യാത്രക്കാരുമായി ആദ്യ വിമാനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നും പറന്ന് ഉയര്‍ന്നു. തുടര്‍ വിമാനങ്ങളും എത്തിക്കൊണ്ടിരിക്കുന്നു. എല്ലാവരും എംബസികളുമായി ബന്ധപ്പെട്ട് ഈ ഒഴിപ്പിക്കല്‍ യജ്ഞം ' വിജയിപ്പിക്കുകയാണ് വേണ്ടത്. ഒരു കാര്യം നാം മനസിലാക്കണം. യുദ്ധത്തിന്റെ അനിവാര്യത എന്ന നിലയില്‍ യുക്രൈനിന്റെ വ്യോമ അതിര്‍ത്തി അവര്‍ അടിച്ചിരിക്കെയാണ്. യുദ്ധവിമാനങ്ങള്‍ക്ക് മാത്രമേ അവിടെ പറക്കാന്‍ അനുവാദം ഉള്ളു. ഉക്രൈനിന്റെ യുദ്ധ വിമാനങ്ങള്‍. അതുകൊണ്ട് തന്നെയാണ് ഉക്രൈന്‍ അതിര്‍ത്തി കടന്ന് മറ്റു രാജ്യങ്ങളിലൂടെ വിമാനത്തില്‍ ഇന്ത്യയിലേയ്ക്ക് സ്വന്തം പൗരന്മാരെ എത്തിക്കാനുള്ള ബൃഹത്തായ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആശങ്ക വെടിഞ്ഞ് സര്‍ക്കാരിന്റെ ഈ നടപടികളുമായി സഹകരിക്കാന്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന സഹോദരി സഹോദരന്മാരെ പ്രേരിപ്പിക്കുയാണ് വേണ്ടത്.

വാല്‍ കഷ്ണം : യുദ്ധം എന്നാല്‍ യുദ്ധം ആണ്. അതിലും നര്‍മ്മത്തിന് ഇടമുണ്ട്. യുക്രൈനില്‍ കേട്ട ഒരു കഥയുണ്ട്. റഷ്യക്കാര്‍ വന്ന് യുക്രൈന്‍കാരോട് ഊറ്റംകൊള്ളുന്നു. നിങ്ങള്‍ ഞങ്ങളോട് ജയിക്കാന്‍ പോകുന്നില്ല. അത്രത്തോളം വലിയ സാങ്കേതിക ശക്തി ഞങ്ങള്‍ക്കുണ്ട്. മറക്കേണ്ട. ലോകത്താദ്യമായി ഒരു പട്ടിയെ ശൂന്യാകാശത്തേക്ക് വിട്ടത് റഷ്യയാണ്. യുക്രൈന്‍കാര്‍ തിരിച്ചടിച്ചു. അത് നിങ്ങളുടെ സാങ്കേതികതമേന്മയല്ല. പൊക്കിവിടാന്‍ ആളുണ്ടെങ്കില്‍ നിങ്ങളുടെ രാജ്യത്ത് ഏതുപട്ടിക്കും എവിടംവരെയും പൊങ്ങാം എന്ന് ചുരുക്കം. ഏതായാലും പ്രതീക്ഷയാണ് ഇപ്പോള്‍ വേണ്ടത്. ക്ഷമയും.(ലേഖകന്‍ കേന്ദ്രസര്‍ക്കാർ മുന്‍ സെക്രട്ടറിയും വനം-വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു)

Content Highlights: Dr C V Anandabose writes about Russia- Ukraine Conflict


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented