ഊര്‍ജം ഒരു പൊതുസ്വത്താണ് | ഊര്‍ജ പ്രതിസന്ധിയുടെ കാണാപ്പുറങ്ങള്‍ 02


ഡോ. സി. ജയരാമന്‍

കേരളത്തിന്റെ ഊര്‍ജപ്രതിസന്ധിയെക്കുറിച്ച് അറിയണമെങ്കില്‍ ഇവിടത്തെ ഗാര്‍ഹിക, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ എത്ര ഊര്‍ജം ഉപയോഗിക്കപ്പെടുന്നുണ്ട്, ഏറ്റവും കാര്യക്ഷമതയില്‍ ഈ ഊര്‍ജ ഉപഭോഗം നടന്നാല്‍ എത്ര ഊര്‍ജം വേണ്ടിവരും എന്നൊരു കണക്ക് ആദ്യംവേണം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ലം, വായു, ഭൂമി, വിദ്യാഭ്യാസകേന്ദ്രങ്ങള്‍, നീതിന്യായ വ്യവസ്ഥ, റോഡുകള്‍, തോടുകള്‍, പട്ടാളം, പോലീസ് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളെ പൊതുസ്വത്തായി കാണുമ്പോഴും അവയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുമ്പോഴും ഊര്‍ജദുര്‍വ്യയം അവഗണിക്കപ്പെടുന്നതിന് ഒരു കാരണം ഊര്‍ജത്തെ ഇനിയും ഒരു പൊതുസ്വത്തായി നാം കാണുന്നില്ല എന്നതുതന്നെയാണ്.

ഊര്‍ജം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വ്യവസായമേഖലയില്‍ ഊര്‍ജസംരക്ഷണത്തിനായി നല്‍കുന്ന നിര്‍ദേശങ്ങള്‍ എന്തുകൊണ്ട് നടപ്പില്‍വരുത്തുന്നില്ല എന്ന ഗവേഷണങ്ങള്‍ എവിടെയും എത്താത്തതിന് പ്രധാന കാരണം ഈ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള വിമുഖതയാണ്. ഊര്‍ജത്തിന്റെ കാര്യക്ഷമതകുറഞ്ഞ ഉപഭോഗം ശ്രദ്ധയില്‍ വരണമെങ്കില്‍, ഈ വിമുഖത മാറാന്‍ വ്യക്തിപരമായ ലാഭനഷ്ടങ്ങള്‍ക്കപ്പുറം ഒരു സാമൂഹിക പ്രതിബദ്ധതാമാനവുംകൂടി ഉണ്ടാകണം. ഇത് വ്യക്തികള്‍ക്കുമാത്രമല്ല, സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. നാം നമ്മുടെ പണമിടപാടുകള്‍ ചില സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ എങ്ങനെ ബാധ്യസ്ഥനാകുന്നുവോ അതേരീതിയില്‍ നമ്മുടെ ഊര്‍ജ ഉപഭോഗവും രേഖപ്പെടുത്താന്‍ നിര്‍ബന്ധിതനായാല്‍ കാര്യക്ഷമതകുറഞ്ഞ, അനാവശ്യമായ ഒട്ടേറെ രീതികള്‍ മാറ്റപ്പെടും; ഒന്നുമില്ലെങ്കില്‍ ശ്രദ്ധിക്കപ്പെടും.

പ്രതിസന്ധിയും പരിഹാരങ്ങളും

ഏതൊരു പ്രതിസന്ധിക്കും പരിഹാരങ്ങള്‍ തേടുമ്പോള്‍ വേണ്ട സുപ്രധാന ഘടകങ്ങള്‍ ആ പ്രതിസന്ധിക്കുകാരണമായ നയപരിപാടികളും കാഴപ്പാടും വിശകലനംചെയ്യുക എന്നതാണ്. പരിഹാരമാര്‍ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണെങ്കിലും സാധ്യമായ ചില ഹ്രസ്വകാലനിര്‍ദേശങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്.

ഒരു പ്രശ്‌നത്തിന് പരിഹാരംതേടുമ്പോള്‍ നാം ആദ്യംചെയ്യേണ്ടത് ആ പ്രശ്‌നത്തെ ആഴത്തില്‍ മനസ്സിലാക്കുക എന്നതുതന്നെയാണ്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും എത്ര ഊര്‍ജം വേണം, അത് ഏതെല്ലാം സ്രോതസ്സുകളില്‍നിന്ന് സ്വീകരിക്കാം, ഊര്‍ജപരിണാമങ്ങള്‍ നമ്മുടെ ചുറ്റുപാടുകളെ എങ്ങനെ ബാധിക്കും എന്നെല്ലാം സമഗ്രമായും ദീര്‍ഘവീക്ഷണത്തോടെയും മനസ്സിലാക്കുക എന്നതാണ് ആദ്യപടി. ഇതിനായി വിവിധ മേഖലകളില്‍ ഒരു വിഭവകാര്യക്ഷമതാപഠനം (ഞലീൌൃരല ഋളളശരശലിര്യ ടൗേറ്യ) നടത്തേണ്ടതുണ്ട്. ഇന്ന് കൂടുതല്‍ പ്രചാരത്തിലുള്ള ഊര്‍ജ ഓഡിറ്റിനെക്കാള്‍ (ഋിലൃഴ്യ അൗറശ)േ ഒരുപടി മുകളിലാണ് ഈ പഠനം. എന്തെന്നാല്‍ ഇവിടെ ഊര്‍ജ ഉപഭോഗം മാത്രമല്ല, മറ്റുസുപ്രധാന വിഭവങ്ങളായ ജലം, അസംസ്‌കൃതവസ്തുക്കള്‍, മാലിന്യം, എന്നിവകൂടി പഠനവിഷയമാക്കപ്പെടുകയും ഓരോ വിഭവത്തിന്റെയും ഉത്പാദന, വിപണന, ഉപഭോഗ സമയത്ത് അവ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതവും (ഋി്ശൃീിാലിമേഹ ശാുമര)േ പഠനവിഷയമാക്കപ്പെടും. ഇവിടെ ഓഡിറ്റര്‍മാര്‍ കണ്ണടച്ച് ചില നിദേശങ്ങള്‍(ിമെുവെീ േീെഹൗശേീി)െനല്‍കുന്ന സാങ്കേതിക വിദഗ്ധരുടെ നിലയില്‍നിന്ന് ഒരു ഉപദേശകന്റെ (കണ്‍സള്‍ട്ടന്റ്) നിലയിലേക്ക് ഉയരുകയെന്നത് അനിവാര്യമാണ്. തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പില്‍വരാത്തപക്ഷം അതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കുന്ന ഒരു ഗവേഷകന്‍കൂടിയാകണം ഒരു വിഭവകാര്യക്ഷമതാ ഓഡിറ്റര്‍.

കേരളത്തിന്റെ കാര്യം

കേരളത്തിന്റെ ഊര്‍ജപ്രതിസന്ധിയെക്കുറിച്ച് അറിയണമെങ്കില്‍ ഇവിടത്തെ ഗാര്‍ഹിക, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ എത്ര ഊര്‍ജം ഉപയോഗിക്കപ്പെടുന്നുണ്ട്, ഏറ്റവും കാര്യക്ഷമതയില്‍ ഈ ഊര്‍ജ ഉപഭോഗം നടന്നാല്‍ എത്ര ഊര്‍ജം വേണ്ടിവരും എന്നൊരു കണക്ക് ആദ്യംവേണം. ഇതില്‍ത്തന്നെ ആവശ്യവും അത്യാവശ്യവും അനാവശ്യവുമായ ഊര്‍ജ ഉപഭോഗങ്ങള്‍ എന്തെല്ലാമാണെന്ന് തരംതിരിച്ച് അവയ്ക്ക് വ്യത്യസ്തനിരക്കില്‍ പണം ഈടാക്കുകയോ അത്യാവശ്യഘട്ടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണം.

ചില പ്രാഥമികപഠനങ്ങള്‍ കാണിക്കുന്നത് ഗാര്‍ഹികമേഖലയില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നത് യാത്രകള്‍ക്കുവേണ്ടിയാണെന്നാണ്. ഇത് ഒരു ഉദാഹരണംവഴി വ്യക്തമാക്കാം.

പാചകത്തിന് ഒരു മാസം ഒരു സിലിന്‍ഡര്‍ എല്‍.പി.ജി. ഉപയോഗിക്കുകയും കാറ്റ്, വെളിച്ചം, െറഫ്രിജറേഷന്‍, പമ്പിങ്, വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുകയും യാത്രകള്‍ക്ക് 20 ലിറ്റര്‍ പെട്രോള്‍ വേണ്ടിവരികയും ചെയ്യുന്ന ഒരു വീട്ടില്‍ വൈദ്യുതി-പാചക -യാത്രകള്‍ക്ക് ആവശ്യമായ ഊര്‍ജത്തിന്റെ അനുപാതം 22:36:41 ആയിരിക്കും. ഇവിടെ ഈ വീട്ടിലെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ യാത്രയ്ക്കും പാചകത്തിനുംവേണ്ട ചെലവ് കുറയ്ക്കുക എന്നതുകഴിഞ്ഞിട്ടേ വൈദ്യുതി നിയന്ത്രണം വരുന്നുള്ളൂ. ഇനി വൈദ്യുതിയുടെ കാര്യമെടുത്താല്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം വേണ്ടിവരുന്നത് വെളിച്ചത്തിനോ റെഫ്രിജറേറ്ററിനോ വാട്ടര്‍ ഹീറ്ററിനോ അല്ല, ഫാനുകള്‍ക്കാണ് എന്നും കാണാന്‍ സാധിക്കും, ബഹുഭൂരിപക്ഷം വീടുകളിലും. അപ്പോള്‍, സബ്സിഡി നല്‍കേണ്ടത് എല്‍.ഇ.ഡി. ബള്‍ബുകള്‍ മറ്റാനല്ല, മറിച്ച് ഊര്‍ജക്ഷമതയുള്ള ഫാനുകള്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാകും.

സമഗ്രമായ പഠനം സാമാന്യമായ ധാരണയ്ക്ക് വിരുദ്ധമായ രീതിയില്‍ പരിഹാരമാര്‍ഗങ്ങളുടെ വഴി തെളിക്കുന്നതെങ്ങനെയെന്നതിന് ഒരു ഉദാഹരണമായി ഇത് ചൂണ്ടിക്കാണിച്ചു എന്നുമാത്രം.

(തുടരും.)

Content Highlights: Dr. C Jayaraman writes about energy crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented