പാര്‍ട്ടി അച്ചടക്കത്തിന്റെ ആള്‍രൂപം; പിണറായിയുടെ പാതയില്‍ മന്ത്രിസ്ഥാനം വിട്ട് സെക്രട്ടറി


സ്വന്തം ലേഖകന്‍

പാര്‍ട്ടി അച്ചടക്കത്തിന് ഒരു ആള്‍രൂപമുണ്ടെങ്കില്‍ ഈ തലമുറയിലെ സി.പി.എമ്മിന് അത് എം.വി ഗോവിന്ദനാണ്. ചരിത്രം തുടിക്കുന്ന സമരഭൂവില്‍ നിന്ന് ബാലസംഘം സംഘടിപ്പിച്ച് പാര്‍ട്ടിയിലെത്തിയ എം.വി ഗോവിന്ദന്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന പ്രസംഗത്തിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായി മാറിയത്.

എം.വി ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവത്കരണം പിണറായിലായിരുന്നെങ്കിലും ആദ്യകാലത്തെ പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്ന് മൊറാഴയിലായിരുന്നു. മൊറാഴയുടെ മഹത്തായ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമായാണ് എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്കെത്തുന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ മാത്രമല്ല വര്‍ഗബഹുജന സംഘടനകളുടെയും സൈദ്ധാന്തിക ഗുരുവാണ് പ്രവര്‍ത്തകര്‍ 'മാഷ്' എന്ന് വിളിക്കുന്ന എം.വി ഗോവിന്ദന്‍. പഠിച്ചതും ഔദ്യോഗികമായി പഠിപ്പിച്ചതും കായികമാണെങ്കിലും എം.വി.ഗോവിന്ദന്റെ ഇഷ്ടവിഷയം തത്വശാസ്ത്രമാണ്. മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രം പുതിയ കാലത്തിന് അനുസൃതമായി വ്യാഖ്യാനിക്കുകയും അത് സി.പി.എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും പരിപാടികളുമായി കൂട്ടിയിണക്കുകയും ചെയ്യുന്നതില്‍ എം.വി. ഗോവിന്ദനുള്ള പങ്ക് വലുതാണ്. സി.പി.എം. അണികള്‍ക്കും നേതാക്കന്മാര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന്റെ ചുമതലയും ഏറെക്കാലം നിര്‍വഹിച്ചതും അതിനായുള്ള പരിപാടിയും പുസ്തകങ്ങളും തയ്യാറാക്കിയതും എംവി ഗോവിന്ദന്‍ തന്നെ.

പാര്‍ട്ടി അച്ചടക്കത്തിന് ഒരു ആള്‍രൂപമുണ്ടെങ്കില്‍ ഈ തലമുറയിലെ സി.പി.എമ്മിന് അത് എം.വി. ഗോവിന്ദനാണ്. ചരിത്രം തുടിക്കുന്ന സമരഭൂവില്‍ നിന്ന് ബാലസംഘം സംഘടിപ്പിച്ച് പാര്‍ട്ടിയിലെത്തിയ എം.വി ഗോവിന്ദന്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന പ്രസംഗത്തിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായി മാറിയത്. യുവജന സംഘടനയുടെ നേതാവായിരിക്കുമ്പോള്‍ തന്നെ സി.പി.എമ്മിന്റെ ജില്ല വൊളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐ. സംസ്ഥാന ഭാരവാഹി ആകുന്നതിന് മുന്‍പ് സി.പി.എം. കാസര്‍കോട്‌ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ കാസര്‍കോട്‌ ജില്ലകളിലെ എല്ലാ മുക്കിലും മൂലകളിലും ഇ.പി. ജയരാജനൊപ്പം സഞ്ചരിച്ച് യുവജന പ്രസ്ഥാനം കെട്ടിപ്പെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് ഇ.പിയെയും എം.വിയെയും ഒന്നിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. അന്ന് ക്രൂരമായ മര്‍ദനത്തിനുമിരയായി. പിന്നീട്‌ ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയുമായി. യുവജനങ്ങളോട് പ്രസംഗിച്ച് ശീലിച്ചതിനാല്‍ കേള്‍വിക്കാരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നതാണ് ഇപ്പോഴും മാഷിന്റെ പ്രസംഗശൈലി. പൂര്‍ണവിരാമമില്ലാതെ ദീര്‍ഘമായി പറഞ്ഞ് ആവേശം കൊള്ളിക്കുന്ന രീതി.

തളിപ്പറമ്പ് ഇരിങ്ങല്‍ യു.പി സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ സി.പി.എമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാനായി ദീര്‍ഘകാല അവധിയെടുത്ത എം.വി ഗോവിന്ദന്‍ പിന്നീട് സ്വയം വിരമിക്കുകയായിരുന്നു. ഇ.പി. ജയരാജന് ശേഷം സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായ അദ്ദേഹത്തിന് തൊട്ടടുത്ത വര്‍ഷം തന്നെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പ്രവേശനം കിട്ടി. ഇടക്കാലത്ത് എറണാകുളം ജില്ല സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ആലപ്പുഴയിലും സംഘടന ചുമതല നിര്‍വഹിച്ചു. സംഘടനാപരമായ പ്രതിസന്ധിയില്‍ തകര്‍ന്നു നില്‍ക്കുന്ന എറണാകുളം പാര്‍ട്ടിയെ കണ്ണൂര്‍ ശൈലിയില്‍ ഉഴുതുമറിച്ച് രക്ഷപ്പെടുത്താന്‍ എം.വി ഗോവിന്ദന് സാധിച്ചു. എറണാകുളത്ത് പാര്‍ട്ടി ഉത്തരവാദിത്യം പൂര്‍ത്തീകരിച്ച് മടങ്ങുമ്പോഴേക്ക് എം.വി ഗോവിന്ദന്റെ വസ്ത്രധാരണത്തിനും ഹെയര്‍സ്‌റ്റൈലിന് പോലും അവിടെ ആരാധകരുണ്ടായിരുന്നു എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ കഥ. പാര്‍ട്ടി മുഖപ്പത്രത്തിന്റെയും പ്രസാധന സ്ഥാപനത്തിന്റെയും ചുമതലക്കാരനായും പ്രവര്‍ത്തിച്ചു.

പാര്‍ട്ടിയേല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ അതെന്തായാലും ഇടംവലം നോക്കാതെ പൂര്‍ത്തീകരിക്കുക എന്നതായിരുന്നു എം.വി ഗോവിന്ദന്റെ പ്രവര്‍ത്തന രീതി. പാര്‍ട്ടി ഇതുവരെ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി അദ്ദേഹം നിറവേറ്റുകയും ചെയ്തു. സംഘടന അച്ചടക്കത്തില്‍ നിന്ന് വ്യതിചലിക്കുന്നവരെ ശക്തമായ ഭാഷയില്‍ തിരുത്താനും എം.വി ഗോവിന്ദന്‍ മടികാണിച്ചിരുന്നില്ല. കമ്മറ്റികള്‍ക്കുള്ളിലും പുറത്തും അത്തരക്കാരോടുള്ള എം.വി ഗോവിന്ദന്റെ വാക്കുകളുടെ രൂക്ഷതയ്ക്ക് ഒട്ടും കുറവുണ്ടാകില്ല. സമീപകാലത്ത് യുവജന സംഘടനകളിലെ അംഗങ്ങളുടെ മദ്യപാനത്തെ കുറിച്ചുള്ള പരാമര്‍ശമടക്കം ഇതിനുള്ള ഉദാഹരണമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം രൂപീകൃതമായ സി.പി.എമ്മിന്റെ കേരള ഘടകത്തിന് ഒരു സവിശേഷതയുണ്ട്. ആറുപതിറ്റാണ്ട് പിന്നിടുന്ന പാര്‍ട്ടിയെ ഭൂരിപക്ഷ സമയവും നയിച്ചത് കണ്ണൂര്‍ ജില്ലക്കാരാണെന്നതാണത്. കോടിയേരിക്ക് പിന്നാലെ എം.വി ഗോവിന്ദനിലൂടെ ആ പാരമ്പര്യം സി.പി.എം. മുറുകെ പിടിക്കുക തന്നെയാണ്.

മികച്ച ഭൂരിപക്ഷത്തോടെ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ പ്രധാനപ്പെട്ട രണ്ട് വകുപ്പുകളുമായി മന്ത്രിസഭയിലെ രണ്ടാമനായിരുന്നു എം.വി ഗോവിന്ദന്‍. ഒന്നര വര്‍ഷത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനായി മന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങുകയാണ് അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തില്‍ സമാനമായ ഒരു സംഭവമുള്ളത് 1998ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസ്ഥാനം രാജിവെച്ച് സംസ്ഥാന സെക്രട്ടറിയായതാണ്. ദീര്‍ഘകാലം പാര്‍ട്ടി സെക്രട്ടറിയായി തുടര്‍ന്ന പിണറായി പിന്നീട് പാര്‍ലമെന്ററി രംഗത്തേക്ക് തിരിച്ചെത്തിയത് മുഖ്യമന്ത്രിയായാണ്. ഇടപെടലിലും പാര്‍ട്ടി ശൈലിയിലും പിണറായി വിജയന്റെ തനിപ്പകര്‍പ്പായ എം.വി ഗോവിന്ദന്‍ പിണറായിക്ക് ശേഷം ആര് എന്ന വലിയ ചോദ്യത്തിന് കൂടെ മറുപടിയാവുന്നത് അങ്ങനെയാണ്.

Content Highlights: cpim state secretary mv govindan life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented