.
2023 അവസാനത്തോടെ ദേശീയ റീട്ടെയിൽ സാന്നിധ്യവും 2024 മാർച്ചോടെ 250-300 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളും ബ്രാൻഡ് ലക്ഷ്യംവെക്കുന്നു. വുമൺസ് ഇന്നർവെയർ ബ്രാൻഡിന്റെ അടിസ്ഥാനപ്രമാണങ്ങളായ ചർമ്മസംരക്ഷണവും മറ്റു ലക്ഷ്യങ്ങളെ കുറിച്ചും ക്ലോവിയ മാർക്കറ്റിങ് ജനറൽ മാനേജർ നിഖിൽ ഗുലാത്തി സംസാരിക്കുന്നു
ക്ലോവിയ, സിവാമെ, അമന്റെ- ഇവ മൂന്നും ഇപ്പോൾ റിലയൻസ് റീട്ടെയിലിന്റെ ഉടമസ്ഥതയിലാണ്. റിലയൻസിന്റെ തന്നെ മറ്റു വുമൺ ഇന്നർവെയറിലെ കമ്പനികളിൽനിന്നും എനാമോറിനെപ്പോലുള്ള എതിരാളികളിൽനിന്നും ക്ലോവിയ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് ?
അമാന്റേയ്ക്കും സിവാമിക്കും പ്രീമിയം സ്ഥാനമാണ് ഉള്ളത്. മാത്രമല്ല, വിലയും ഉയർന്നതാണ്. ക്ലോവിയയാകട്ടെ താങ്ങാനാവുന്ന പ്രീമിയം പ്രൈസിങ് വിഭാഗത്തിലാണ് നിലകൊള്ളുന്നത്; ഞങ്ങളുടെ അടിത്തറ വളരെ വ്യത്യസ്തമായാണ് ഉൾക്കൊള്ളേണ്ടത്. ഞങ്ങളുടെ വെബ്‌സൈറ്റിൽ ഞങ്ങൾ അമന്റെ ബ്രാകളും നീന്തൽ വസ്ത്രങ്ങളും വിൽക്കുന്നു. ഒരു പ്രധാന ഓഫ്‌ലൈൻ ബ്രാൻഡായാണ് ഇത് ആരംഭിച്ചത്. ഇതൊരു D2C(ഡയറക്ട് ടു കൺസ്യൂമർ) അല്ല. സിവാമിയുടെയും ക്ലോവിയയുടെയും തുടക്കം ഡി2സിയിലായിരുന്നു. ക്ലോവിയയ്ക്ക് ഇപ്പോൾ ശക്തമായ ഓൺലൈൻ, സോഷ്യൽ മീഡിയ അടിത്തറയുള്ള വിൽപ്പന ശംഖലയുണ്ട്. ഓഫ്‌ലൈൻ മേഖലയിലും ശക്തമായ സാന്നിധ്യമാവാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വിലയും ലഭ്യതയും അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണം ഗുണമേന്മ.
ഞങ്ങൾ പ്രയോഗിക്കുന്ന ഭാഷയാണ് മൂന്നാമത്തെ വ്യത്യസ്തമായ ഘടകം. ഞങ്ങളുടെ ഉപഭോക്താക്കൾ എപ്പോഴും ഇടപെട്ടു കൊണ്ടിരിക്കുന്ന വിഭാഗത്തിൽപെട്ടവരാണ്. യൂസർമാരുടെ കൂട്ടായ്മയുമായാണ് ഞങ്ങളുടെ ആശയവിനിമയം. അത് ബ്രാൻഡ് കാമ്പെയ്‌നുകളിൽ മാത്രം ഒതുങ്ങുന്നില്ല; മറിച്ച്, വിവിധ സോഷ്യൽ മീഡിയ ചാനലുകളിലൂടെ അവർ തുടർച്ചയായ പ്രതികരണം നൽകുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കളുമായി ഞങ്ങൾ നിരന്തരം സംസാരിക്കുകയാണ്. ഇത് തുറന്ന ഒരു സാമൂഹിക കൂട്ടായ്മയായതിനാൽ കൂട്ടുകെട്ടുകളുടെ ഒത്തുചേരൽ കൂടിയാണ് ഇവിടെ സംഭവിക്കുന്നത്.
വിലയാണോ ക്ലോവിയയുടെ വിപണി വിജയത്തിന്റെ പ്രധാന ഘടകം?
തീർച്ചയായും. വിലയിലെ വ്യത്യാസങ്ങൾ വളരെ പെട്ടന്ന് ബാധിക്കുന്ന ഒരു വിപണിയാണ് ഇന്ത്യയിലേത്. ഉപഭോക്താക്കൾ ന്യായമായ വിലയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ആഗ്രഹിക്കുന്നു. ഉന്നത നിലവാരമുള്ള, വിശ്വസിക്കാൻ കൊള്ളാവുന്ന ഉൽപ്പന്നം അമിതവില കൊടുക്കാതെ കയ്യിലെത്തുമ്പോൾ സ്വാഭാവികമായും ഉപഭോക്താക്കൾ ആ ബ്രാൻഡിനോട് വിശ്വസ്തതയുള്ളവരായിരിക്കും. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ റെഫർ ചെയ്യാൻ അവർ മടിക്കില്ല. അതാണ് ക്ലോവിയ ആസ്വദിക്കുന്ന മത്സരനേട്ടം. ഇക്കാരണത്താൽ, ഞങ്ങളുടെ വാർഷിക വിൽപ്പനയുടെ 60-65% ശതമാനം വരെ ടയർ 2, 3 വിപണികളിൽനിന്നാണ് വരുന്നത്. ഞങ്ങൾ ടയർ 1-ൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഒന്നല്ല. ഞങ്ങൾ പാൻ ഇന്ത്യ സാന്നിധ്യമുള്ള ഒരു ബ്രാൻഡാണ്.
സ്ത്രീകളുടെ ഇന്നർവെയർ വിപണിയുടെ വലിപ്പവും ക്ലോവിയയുടെ വിഹിതവും എത്രയാണ്? എന്താണ് ലക്ഷ്യം?
സ്ത്രീകളുടെ ഇന്നർവെയർ സംഘടിത വിപണി 2.5 ബില്യൺ ഡോളറിന്റേതാണ്. എങ്കിലും വിപണിയുടെ 40% ശതമാനം മാത്രമാണ് ഈ ഗണത്തിൽ പെടുന്നത്. 60 ശതമാനവും അസംഘടിതമോ ബ്രാൻഡ് ചെയ്യപ്പെടാത്തതോ ആയി തുടരുന്നു. ക്ലോവിയ തുടർച്ചയായ വളർച്ചയാണു രേഖപ്പെടുതുന്നത്; കൃത്യമായൊരു നമ്പർ പറയാൻ പ്രയാസമാണ്. ബ്രാൻഡഡ് കളിക്കാർക്കിടയിൽ നേതാക്കളാകാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. ബ്രാൻഡിന്റെ പ്രധാന തന്ത്രങ്ങളിലൊന്നാണ് ഓഫ്‌ലൈൻ പുഷ്. ഞങ്ങൾ ഞങ്ങളുടെ എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകൾ ദ്രുതഗതിയിൽ തുറക്കുകയാണ്. കൂടാതെ, വിതരണക്കാരെ നിയമിക്കുക, പൊതുവ്യാപാരത്തിൽ ഏർപ്പെടുക, വലിയ ഫോർമാറ്റ് സ്റ്റോറുകളുമായി ബന്ധം സ്ഥാപിക്കുക എന്നിവയും വളർച്ചാതന്ത്രത്തിന്റെ ഭാഗമാണ്. ഭാവിയിൽ എല്ലാ വിൽപ്പന പോയിന്റുകളിലും (ഫോർമാറ്റുകൾ) ഞങ്ങൾ ഉണ്ടായിരിക്കും.
കൗമാരക്കാർ മുതൽ അമ്മമാർ വരെയുള്ള വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള ഉൽപ്പന്നങ്ങൾ ക്ലോവിയ വാഗ്ദാനം ചെയ്യുന്നു. ആരാണ് പ്രധാന ഉപഭോക്താവ്/ടാർഗ്റ്റ് ഗ്രൂപ്പ്?
ക്ലോവിയയുടെ പ്രധാന ലക്ഷ്യം ഒരു സ്ത്രീയുടെ എല്ലാ ജീവിതഘട്ടങ്ങളിലും ഉണ്ടായിരിക്കുക എന്നതാണ്. കൗമാരം മുതൽ ഓഫീസ് വരെ, വധുവിൽനിന്നു മാതൃത്വം വരെ. എല്ലാ പ്രായവിഭാഗങ്ങളിലും ഞങ്ങൾക്ക് ഓഫറുകൾ ഉണ്ട്. അടുത്തിടെ വ്യക്തിഗത പരിചരണത്തിലേക്കും ഞങ്ങൾ പ്രവേശിച്ചു. കോർ ടാർഗറ്റ് ഗ്രൂപ്പ് എന്നത് 18 മുതൽ 44 വയസ്സ് വരെ രാജ്യത്തുടനീളമുള്ള സ്ത്രീകളാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ, ഒരു സ്ത്രീയുടെ എല്ലാ ജീവിതഘട്ടങ്ങളിലും ഞങ്ങൾ ഉണ്ട്.
ഇന്നർവെയറിൽ തുടങ്ങി, ഇപ്പോൾ സ്ത്രീകളുടെ ശുചിത്വം (ഇന്റ്‌റിമേറ്റ് വാഷ്), വ്യക്തിഗത പരിചരണം (സ്‌കീവിയ) തുടങ്ങിയവയിലേക്ക് ക്ലോവിയ വ്യാപിച്ചിരിക്കുന്നു. 2023 ജനുവരിയിലെ ഒരു മാധ്യമ റിപ്പോർട്ട് പ്രകാരം ബ്രെയിസറുകളുടെ വിൽപ്പനയിൽ 50 മുതൽ 65%, ആക്റ്റീവ് വെയർ 10% ശതമാനം, നൈറ്റ്‌വെയർ 15% ശതമാനം എന്നിങ്ങനെയാണ്. ഓരോ വിഭാഗവും എങ്ങനെ വളരുന്നു? 2023 ഡിസംബർ (അല്ലെങ്കിൽ 2024 മാർച്ച്) വരെ വ്യക്തിഗത പരിചരണം എത്രത്തോളം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു?
മൂന്ന് വിഭാഗങ്ങളും ക്രമാനുഗതമായി വളരുന്നുണ്ട്. കോവിഡ് കാലത്ത് നൈറ്റ്‌വെയർ, മുൻവസ്ത്രങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രകടമായ മാറ്റം സംഭവിച്ചിരുന്നു. ലോക്ഡൗണിനു ശേഷം, ആക്ടീവ് വെയറുകളുടെ ഉയർന്ന കുതിപ്പിന് ഞങ്ങൾ സാക്ഷ്യം വഹിച്ചു, എന്നാൽ ഇപ്പോഴത് സാധാരണ നിലയിലേക്കു തിരിച്ചെത്തി. സൂചിപ്പിച്ച എല്ലാ വിഭാഗങ്ങളിലും വളർച്ച സമാനമാണ്.
സ്‌കീവിയ പുതിയ തുടക്കമായതിനാൽ നിശ്ചിതമായ ഒരു വിപണി ശതമാനം ലക്ഷ്യം വെക്കാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ, ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയായ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാണ്. ക്ലോവിയ തുടങ്ങുമ്പോൾ ഉൽപ്പന്നങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു- സ്‌കിവിയയ്ക്കും ഇതേ പ്രക്രിയയാണ് പിന്തുടരുന്നത്. Clovia.com-ൽ ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കെതന്നെ മറ്റു പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഉൽപ്പന്നങ്ങൾ ഞങ്ങളുടെ EBO(എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്‌ലെറ്റ്)കളിലും ലഭ്യമാണ്. സ്‌കിവിയ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾ ഉപഭോക്താക്കളിൽ നിന്ന് ഫീഡ്ബാക്ക് എടുക്കുകയും ഓഫറുകളിൽ അത് ഉൾപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത ഘടകങ്ങൾ ഉപയോഗിക്കുമെന്നും ദോഷകരമായ രാസവസ്തുക്കൾ ഒഴിവാക്കുമെന്നും സ്‌കിവിയ അവകാശപ്പെടുന്നു. സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന മറ്റ് ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ - കെമിക്കൽ-ഫ്രീ, വേഗൻ ഫ്രണ്ട്ലി എന്നിങ്ങനെയുള്ള വിഭജനത്തിൽ വില നിശ്ചയിക്കുന്നത് എങ്ങനെയാണ്?
ക്ലോവിയയുടെ കുടക്കീഴിലാണ് സ്‌കിവിയ വരുന്നത്. താങ്ങാനാവുന്ന പ്രീമിയം വിലയ്ക്ക് വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്. വ്യക്തിപരമായ സംരക്ഷണവും ചർമ്മസംരക്ഷണവും എല്ലാവർക്കും പ്രാപ്യമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, വിലനിർണ്ണയ തന്ത്രം ക്ലോവിയയ്ക്ക് സമാനമായിരിക്കും. ഞങ്ങളുടെ പേഴ്സണ്ൽ കെയർ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ചേരുവകൾ എതിരാളികളേക്കാൾ വളരെ മികച്ചതാണെന്ന് ഞങ്ങൾക്കുറപ്പുണ്ട്; അതിനാൽത്തന്നെ ഞങ്ങളുടെ മറ്റ് ഉൽപ്പന്നങ്ങളുടെ ശ്രേണിയിലാണ് അതും നിലകൊള്ളുന്നത്.
പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ കടുത്ത മത്സരാധിഷ്ഠിത മേഖലയാണ്. ക്ലോവിയയ്ക്കായി നിങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റിങ് ചെലവ് വരുമാനത്തിന്റെ 12-15% ശതമാനം വരെയാണെന്നാണ് റിപ്പോർട്ട്). സ്‌കിവിയയുടെ മാർക്കറ്റിങ് വഴികളും ചെലവിന്റെ വിഹിതവും വ്യത്യസ്തമാകുമോ?
ഇപ്പോൾ സ്‌കിവിയ ഉൽപ്പന്നങ്ങളുടെ വിപണനം തന്ത്രപരമാണ്. ഞങ്ങൾ ഡിജിറ്റൽ ഫസ്റ്റ് റൂട്ടിലേക്ക് നീങ്ങുന്നുണ്ട്. സ്‌കിൻ കെയർ വ്യവസായം ശക്തമായ സാന്നിധ്യമായി വിപണിയിൽ നിലകൊള്ളുന്നതിനാൽ ഇൻഫ്ളുവൻസർ മാർക്കറ്റിങ് തന്ത്രവും ഞങ്ങൾ പ്രയോഗിക്കുന്നുണ്ട്. ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു വളരെ ആത്മവിശ്വാസമുണ്ട്.ശ്ര
ശ്രദ്ധ കപൂറിനെ ബ്രാൻഡ് അംബാസഡറായി ക്ലോവിയ അടുത്തിടെ നിയമിച്ചിരുന്നുവല്ലോ. ബ്രാൻഡിനു താരമൂല്യം നൽകേണ്ട ആവശ്യകത വന്നുചേർന്നുവോ? RoI(റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ്) എങ്ങനെ വിലയിരുത്തുന്നു?
പുരുഷൻമാരുടെ ഇന്നർവെയറുകൾ പതിറ്റാണ്ടുകളായി ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് വളരെ സാധാരണമായ കാര്യമായും ആളുകൾ വിലയിരുത്തിരുന്നു. പക്ഷേ സ്ത്രീകളുടെ ഇന്നർവെയർ ബ്രാൻഡ് പ്രൊമോഷൻ സമൂഹത്തിൽ നിഷിദ്ധമായും തുടർന്നു. ഇത്തരം വേലിക്കെട്ടുകൾ പൊളിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ ഇന്നർവെയർ വിഭാഗത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങൾ സ്വീകരണമുറികളിൽ സംസാരിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. അതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സെലിബ്രിറ്റികളിൽ ഒരാളായ ശ്രദ്ധ കപൂറിനെ ഞങ്ങൾ തിരഞ്ഞെടുത്തു. മേൽപ്പറഞ്ഞ വേലിക്കെട്ടു തകർക്കാനുള്ള ഒരു ചുവടുവെയ്പ്പായിരുന്നു അത്. ഇത് ബ്രാൻഡിന്റെ വിശ്വാസ്യതയും പ്രാമാണികതയും വർദ്ധിപ്പിച്ചു. ക്യാമ്പെയിനിനായി വിവിധ ശരീരാകൃതിയുള്ള മോഡലുകളെയാണ് ഉപയോഗിച്ചത്. ഭാവിയിലേക്കുള്ള ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിനുള്ള തുടക്കമാണിത്, ദീർഘവീക്ഷണത്തോടു കൂടിയുള്ളത്.
റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് നോക്കുകയാണെങ്കിൽ, ബിസിനസ്സിന്റെ എല്ല തരത്തിലുള്ള അളവുകോലിലും ഇവ വളർച്ച കാണിച്ചിട്ടുണ്ട്. അത് വെബ്സൈറ്റ് ട്രാഫിക്കായാലും ആപ്പ് ട്രാഫിക്കായാലും വരുമാന വർധനവാണെങ്കിലും ബാധകമാണ്. കൂടാതെ ബ്രാൻഡിനെ കുറിച്ച് ആളുകൾക്കുള്ള അവബോധവും വർദ്ധിച്ചു.
കമ്പനിയുടെ വരുമാനത്തിന്റെ 10-12% വരെ ഓഫ്‌ലൈൻ വിൽപ്പനയാണപ വഹിക്കുന്നതെന്ന് 2023 ജനുവരിയിൽ പ്രസ്താവിച്ചിട്ടുണ്ടായിരുന്നു. ഇത് 2024 അവസാനത്തോടെ 25% കടക്കുമെന്ന് പ്രതീക്ഷയുമുണ്ട്. ഓഫ്‌ലൈൻ വിൽപ്പനയുടെ വിപണി വളരുന്നത് എങ്ങനെ കാണുന്നു?
അതെ. 2024 അവസാനത്തോടെ ഇത് വളരുമെന്നും മൊത്തത്തിലുള്ള വരുമാനത്തിന്റെ 25 ശതമാനത്തിലധികം സംഭാവന ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. രാജ്യത്തുടനീളം ഞങ്ങൾ എക്‌സ്‌ക്‌ളൂസീവ് ബ്രാൻഡ് ഔട്‌ലെറ്റുകൾ തുറക്കുന്നു, അതിനോടൊപ്പം തന്നെ രാജ്യത്തുടനീളമുള്ള വിതരണക്കാരുമായികരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്. അതിനാൽ വരും വർഷങ്ങളിൽ നല്ല വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ടയർ-2, ടയർ-3 നഗരങ്ങളിൽ ഓഫ്‌ലൈൻ സാന്നിധ്യം വിപുലീകരിക്കാൻ പദ്ധതിയുണ്ടല്ലോ. എത്ര നഗരങ്ങളിൽ ഇപ്പോഴുണ്ട്്, ഇനിയെത്ര നഗരങ്ങളിൽ തുടങ്ങുന്നുണ്ട്? ഏതൊക്കെ നഗരങ്ങളിലും പട്ടണങ്ങളിലുമാണ് പ്രവേശിക്കാൻ സാധ്യതയുള്ളത്?
നിലവിൽ 13 സംസ്ഥാനങ്ങളിൽ ഞങ്ങളുടെ സാന്നിധ്യമുണ്ട്. 2023 അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രധാന നഗരങ്ങളിൽ സാന്നിധ്യമറിയിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ, ടയർ 2-3 നഗരങ്ങളിലാണ് ഞങ്ങളുടെ ശക്തി; അവ തീർച്ചയായും ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമായി തുടരും. പുതുതായി ഔട്‌ലെറ്റ് തുടങ്ങാനിരിക്കുന്ന നഗരങ്ങളെയും പട്ടണങ്ങളെയും കുറിച്ചുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
ഒരു നഗരത്തിലെ ഓഫ്‌ലൈൻ സാന്നിധ്യവും ആ നഗരത്തിൽനിന്നുള്ള ഓൺലൈൻ സംഭാവനയും തമ്മിൽ ബന്ധമുണ്ടോ?
ഡി2സി ബ്രാൻഡിന്റെ കാര്യത്തിൽ ഇതൊരു ഘടകല്ല. ഓഫ്ലൈൻ സാന്നിധ്യത്തിൽ വളർച്ചയുടെ ഗതി വ്യക്തമല്ല. പക്ഷെ, ഓൺലൈനിൽ ഞങ്ങളുടെ മികച്ച സാന്നിദ്ധ്യം കാരണം, ഞങ്ങളുടെ സ്റ്റോറുകൾക്ക് കൂടുതൽ ദൃശ്യപരത ലഭിക്കുന്നു. സ്റ്റോറുകളിലൂടെ ടച്ച് ആൻഡ് ഫീൽ എന്ന നിലയിലുള്ള വിശ്വാസ്യത കടന്നുവരുന്ന്ു എന്നത് ആശ്വാകരമാണ്.
ഓഫ്‌ലൈനിന്റെ കാര്യത്തിൽ, ഉത്തരേന്ത്യയിൽ ഞങ്ങളുടെ സാന്നിധ്യം വളരെ വലുതാണ്. വരും വർഷങ്ങളിൽ മറ്റിടങ്ങളിലും ഞങ്ങൾ വലിയ സാന്നിധ്യമാകും. വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക് മേഖലകളിൽനിന്നെല്ലാമുള്ള ഓൺലൈൻ വിൽപ്പന ഏറെക്കുറെ സമാനമാണ്. ദക്ഷിണേന്ത്യയിൽ നിന്ന് ബെംഗളൂരുവും ചെന്നൈയും പ്രബലമായ സംഭവാന നൽകുമ്പോൾ പടിഞ്ഞാറൻ മേഖലയുടെ കാര്യത്തിൽ മുംബൈയും പുണെയുമാണു മുന്നിൽ.
മെട്രോകളും ടയർ-1 നഗരങ്ങളിലും ഓൺലൈൻ, ഓഫ്‌ലൈൻ വിപണികളിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടോ?
നേരത്തേയുള്ളതുപോലെ ടയർ 2-3 നഗരങ്ങളിൽനിന്നാണ് 60 മുതൽ 65 ശതമാനം വരെ വിൽപ്പനയുടെ തോത്. ഇത് ഇങ്ങനെ തന്നെ തുടരുമോ എന്ന കാര്യത്തിൽ അഭിപ്രായം പറയാൻ പ്രയാസമാണ്. ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഞങ്ങൾ ഒരു പുതിയ സ്റ്റോർ തുറക്കുന്നുണ്ട്. അതിനാൽ വിൽപ്പനയുടെ ഷെയറുകൾ ഏതൊക്കെ ഘടകങ്ങളിൽനിന്നു വരുന്നു എന്നു ഇപ്പോൾ പറയുക പ്രയാസകരമാണ്.
2023-ന്റെ തുടക്കത്തിൽ 45 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളിൽനിന്ന് വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് ക്ലോവിയ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എത്രയാണ്?
നിലവിൽ 65 സ്റ്റോറുകളുണ്ട്. 2024 മാർച്ചോടെ ഇത് 250-300 വരെ സ്റ്റോറുകളായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ നിലവിലുള്ള 13 സംസ്ഥാനങ്ങളിൽ, എക്സ്‌ക്ലൂസീവ് സ്റ്റോറുകളുടെ 50% മെട്രോകളിലും ടയർ 1, ടയർ 2 എന്നിവയിലായിരിക്കും. അതിനപ്പുറം മറ്റൊരു 50% വരും.
Clovia.com ബ്രാൻഡ് ഉള്ള മറ്റ് നിരവധി സ്റ്റോറുകളും ഇപ്പോഴുണ്ട്. ഇതൊരു ഷോപ്പ്-ഇൻ-ഷോപ്പ് (SiS) ആശയമാണോ? നിങ്ങൾക്ക് വലിയ ഫോർമാറ്റ് MBO(മാനേജ്‌മെന്റ് ബൈ ഒബ്ജക്ടീവിസ്)കളിൽ സാന്നിധ്യമുണ്ടോ? അതിനുള്ള പദ്ധതികൾ ഉണ്ടോ?
ട്രെൻഡ്‌സ്, ഫാഷൻ ഫാക്ടറി, സെൻട്രൽ തുടങ്ങിയ വലിയ ഫോർമാറ്റ് സ്റ്റോറുകളിൽ ഞങ്ങൾ ഇപ്പോൾത്തന്നെ സജീവ സാന്നിധ്യമാണ്. ഉടൻ തന്നെ റിലയൻസ് മാർട്ടിലും എത്തും. ഷോപ്പ്-ഇൻ-ഷോപ്പുകളിലും ഞങ്ങളുടെ സാന്നിധ്യമുണ്ട്, കൂടുതൽ MBO-കളിലും മോം ആന്റ് പോപ്പ് ഷോപ്പുകളിലും പ്രതീക്ഷിക്കാം.
ബ്രൈഡൽ നൈറ്റ്‌വെയർ വിഭാഗത്തിന്റെ അവസ്ഥയെന്താണ്?
വിവാഹ സീസണിൽ, അതായത് ഒക്ടോബർ-നവംബർ, ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ബ്രൈഡൽ നൈറ്റ്‌വെയറുകളുടെ വിൽപ്പനയിലും വെബ്‌സൈറ്റ് ട്രാഫിക്കിലും ഉയർച്ച വ്യക്തമാണ്. ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ജൂൺ-ജൂലൈ മാസങ്ങളിലാണ്. വിവാഹ സീസണിൽ ഞങ്ങൾക്ക് കൂടുതൽ SKU(സ്റ്റോക്ക് കീപ്പിങ് യൂണിറ്റ്)കൾ ഉണ്ട്.
2021-ന്റെ തുടക്കത്തിൽ, ശരിയായ ഉൾവസ്ത്രങ്ങളും മറ്റും വാങ്ങാൻ ഉപയോക്്താവിനെ സഹായിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ബ്രാ ചാറ്റ്‌ബോട്ട് ആരംഭിച്ചിരുന്നുവല്ലോ. ഇതിന്റെ ഉപയോഗനിരക്ക് എത്രയാണ്? ബ്രാൻഡ് ഉപയോഗിക്കുന്ന മറ്റ് സാങ്കേതികവിദ്യകൾ എന്തൊക്കെയാണ്?
ക്ലോവിയ കർവ് ഫിറ്റ് ടെസ്റ്റ് എന്ന പേരിൽ ഒരു പ്രൊപ്രൈറ്ററി ടൂൾ ഞങ്ങൾക്കുണ്ട്, അത് സ്ത്രീകളെ അവർക്ക് അനുയോജ്യമായ സൈസ് നസ്സിലാക്കാൻ സഹായിക്കുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്, തുടർന്ന് അത് അനുയോജ്യമായ സൈസ് ശുപാർശ ചെയ്യും. ഞങ്ങളുടെ വെബ്‌സൈറ്റിലും ആപ്പിലുമായി ഇതുവരെ 7.5 ലക്ഷത്തിലധികം സ്ത്രീകൾ ഈ ടെസ്റ്റ് നടത്തി.
വിവിധ സ്ഥലങ്ങളിലെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള സാങ്കേതികവിദ്യയും ഞങ്ങൾക്കുണ്ട്. ഇത് വിതരണ ശൃംഖല മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു നഗരത്തിലെ ഒരു പ്രത്യേക സ്ഥലത്ത്, ഞങ്ങൾക്ക് ക്ലോവിയയുടെ ഒരു പ്രത്യേക ബ്രാൻഡ് ഔട്ട്‌ലെറ്റ് ഉണ്ടെങ്കിൽ, മൂന്നു കിലോ മീറ്റർ ചുറ്റളവിൽ ഞങ്ങൾക്ക് ഒരു ക്ലോവിയ ഷോപ്പ് ഇൻ ഷോപ്പും അഞ്ചു കിലോ മീറ്റർ ചുറ്റളവിൽ മറ്റൊരു എക്‌സ്‌ക്ലൂസീവ് ഔട്‌ലെറ്റും ഉണ്ടായിരിക്കും. വാങ്ങൽ ട്രെൻഡുകൾ അല്ലെങ്കിൽ പാറ്റേണുകൾ അനുസരിച്ച് ഈ സ്റ്റോറുകളിൽ വ്യത്യസ്ത സ്റ്റോക്ക് ഉണ്ടായിരിക്കും. എന്ത്, എപ്പോൾ, എവിടെ വിതരണം ചെയ്യണം, ഏതൊക്കെ ഉൽപ്പന്നങ്ങൾ ഏതൊക്കെ മേഖലകളിൽ പ്രവർത്തിക്കുന്നു എന്നിവ നിർദ്ദേശിക്കുന്ന ഒരു ടൂൾ കൂടിയാണിത്.
ഞങ്ങൾക്ക് നിശ്ചിത കാലയളവിൽ ഫെർട്ടിലിറ്റി ട്രാക്കറും ഉണ്ട്; അത് കമ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണ്. പ്രതികരണത്തെക്കുറിച്ചും ആവർത്തന പ്രക്രിയയെക്കുറിച്ചും ഞാൻ നേരത്തെ സംസാരിച്ചു. തുടർച്ചയായ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ, 14 കോടി ഉപയോക്തൃ ഡാറ്റ പോയിന്റുകൾ ഞങ്ങളുടെ കൈവശമുണ്ട്. അതിനെ അടിസ്ഥാനമാക്കി ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
'ഹാപ്പി ഈസ് മൈ സൂപ്പർ പവർ' എന്ന പേരിൽ ബ്രാൻഡ് ഡിജിറ്റൽ, സിനിമ, സോഷ്യൽ മീഡിയ എന്നിവയിൽ 360 ഡിഗ്രി ക്യാമ്പെയിൻ നടത്തി. ഇതിൽ പ്രിന്റ് മീഡിയ ഒഴിവാക്കപ്പെട്ടിരുന്നു. റീട്ടെയിൽ വിപുലീകരണത്തോടെ, പ്രിന്റ് മീഡിയ ഉപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ടോ?
'ഹാപ്പി ഈസ് മൈ സൂപ്പർപവർ' ക്യാമ്പെയിനിനായി ഞങ്ങൾ പ്രിന്റ് മീഡിയ ഉപയോഗിച്ചില്ല. ടെലിവിഷൻ, ഡിജിറ്റൽ, OoH9ഔട്ട് ഓഫ് ഹോം), സിനിമാശാലകൾ എന്നിവയിലായിരുന്നു ഞങ്ങളുടെ മീഡിയ മിക്സ്. ഞങ്ങൾ നിരന്തരം പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ബ്രാന്റ് ഔട്‌ലെറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജസ്ഥാനിൽ റേഡിയോ പ്രക്ഷേപണത്തെ ഒരു മാധ്യമമായി പരീക്ഷിക്കുകയാണ്. കഴിഞ്ഞ 15 ദിവസമായി ഞങ്ങൾ ഇത് ചെയ്യുന്നു, അടുത്ത 15 ദിവസത്തേക്ക് ഇത് തുടരും. ഇത് നല്ല രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ, മറ്റ് നഗരങ്ങളിലേക്കും സ്റ്റോറുകളിലേക്കും ആവശ്യമുള്ളപ്പോൾ നടപ്പാക്കുക തന്നെ ചെയ്യും.
ഞങ്ങളുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, ഒരു പ്രത്യേക നഗരത്തിലോ സംസ്ഥാനത്തിലോ ബ്രാൻഡിന് ഏറ്റവും മികച്ച ഓപ്ഷൻ പ്രിന്റ് ആണെന്ന് നിർദ്ദേശിച്ചാൽ, തീർച്ചയായും ആ മാധ്യമത്തിനൊപ്പം പോകും. ഞങ്ങൾ പിന്തുടരുന്ന ലളിതമായ മാർക്കറ്റിങ് ലോജിക് ഉപഭോക്താക്കൾ എവിടെയായിരിക്കുമെന്നത് അടിസ്ഥാനമാക്കിയാണ്.
2023 ജൂൺ വരെ ഒരു പുതിയ കാമ്പെയ്ൻ ആരംഭിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല. ഇപ്പോൾ, റീട്ടെയിൽ വിപുലീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
(ഫ്രീ പ്രസ് ജേണലുമായി സഹകരിച്ചു പ്രസിദ്ധീകരിക്കുന്നത്)
Content Highlights: Clovia looks to up offline play, get skincare folio right with Skivia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..