വ്യാജവാര്‍ത്തകള്‍ പെരുകുന്നു; വായനക്കാര്‍സൂക്ഷിക്കുക


ബി.എസ്. ബിമിനിത്സാങ്കേതികവിദ്യ അതിവേഗം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നതും അതേ വേഗത്തില്‍ ആ മാറ്റങ്ങള്‍ക്ക് അനുസൃതമായ നിയന്ത്രണങ്ങളോ നിയമനിര്‍മാണമോ വരുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ പോയതുമാണ് വ്യാജവാര്‍ത്തകളുടെ വളര്‍ച്ച ഇത്ര വേഗത്തിലാക്കിയത്

.

വാര്‍ത്തകള്‍തേടി നടന്നിരുന്ന കാലത്തുനിന്നും നമ്മളെത്തേടി വാര്‍ത്തകളെത്തുന്ന കാലമാണ് ഇത്. അച്ചടിയില്‍നിന്നും റേഡിയോയും ടെലിവിഷനും പിന്നിട്ട് ഇന്റര്‍നെറ്റിലെത്തി നില്‍ക്കുന്ന മാധ്യമയാത്രയില്‍ വ്യാജവാര്‍ത്തകളുടെ (FAKE NEWS) സാന്നിധ്യം ഇത്രയേറെ വര്‍ധിച്ചതില്‍ ഒന്നാംപ്രതി സാമൂഹിക മാധ്യമങ്ങളാണെന്ന് ആഗോളതലത്തില്‍ നടന്ന പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന വ്യാജവിവരമടങ്ങിയ വാട്‌സാപ്പ് സന്ദേശങ്ങള്‍ കാരണം ആളുമാറി ഒട്ടേറെപ്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ ഇന്ത്യ ആ വിഷയത്തില്‍ ഒന്നാംനമ്പര്‍ ഇരയാണ്.

വ്യാജവാര്‍ത്തകളുടെ വളര്‍ച്ച

സാങ്കേതികവിദ്യ അതിവേഗം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നതും അതേ വേഗത്തില്‍ ആ മാറ്റങ്ങള്‍ക്ക് അനുസൃതമായ നിയന്ത്രണങ്ങളോ നിയമനിര്‍മാണമോ വരുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ പോയതുമാണ് വ്യാജവാര്‍ത്തകളുടെ വളര്‍ച്ച ഇത്ര വേഗത്തിലാക്കിയത്. കൊറോണ ലോകത്തെ സ്തംഭിപ്പിച്ച 2020ല്‍മാത്രം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യാജവാര്‍ത്തകളുടെയും വളച്ചൊടിച്ച വാര്‍ത്തകളുടെയും എണ്ണത്തില്‍ ഏതാണ്ട് 214 ശതമാനം വര്‍ധനയുണ്ടായതായാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്. 2020ല്‍ 1527 കേസുകളാണ് ഇന്ത്യയെങ്ങും റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, 2019ല്‍ അത് 486 ആയിരുന്നു. 2018ല്‍ 280ഉം. വളര്‍ച്ചയുടെ ഗ്രാഫ് വ്യക്തം.

എന്തുകൊണ്ട് ഇന്ത്യ

ആളുകള്‍ വീട്ടിലടച്ചിരുന്ന ഈ ലോക്ഡൗണ്‍ കാലത്ത് നോവല്‍ കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാജവിവരങ്ങള്‍ ലോകത്തിന് സംഭാവന ചെയ്തതില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കായിരുന്നുവെന്ന് കാനഡയിലെ ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു. ബ്രസീലും അമേരിക്കയുമാണ് രണ്ടുംമൂന്നും സ്ഥാനത്ത്. ചെറുനാരങ്ങയും ഗ്രാമ്പൂവുമൊക്കെ ഉപയോഗിച്ച് പലരും കൊറോണയെ ചെറുക്കാന്‍ ശ്രമിച്ച ആ കാലത്തെ വ്യാജവാര്‍ത്തകളില്‍ 91 ശതമാനവും ഇന്റര്‍നെറ്റില്‍നിന്ന് ഉയിരെടുത്തതും ആയിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നന്നേ ബുദ്ധിമുട്ടിയ ആ കാലത്തായിരുന്നു വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടായത് എന്നതും ശ്രദ്ധേയം. എല്ലാ വ്യാജവാര്‍ത്തകളുടെയും വിഷയം വരുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യ എന്നു ചോദിച്ചാല്‍, ജനസംഖ്യയുടെയും വിവരസാങ്കേതിക വിദ്യയുടെയും കാര്യത്തില്‍ നമ്മള്‍ നേടിയ വളര്‍ച്ച എന്നുതന്നെയാണ് അതിനുള്ള ഉത്തരവും. അതേസമയം വ്യാജവാര്‍ത്തകള്‍ കണ്ടെത്തി ഇല്ലാതാക്കുന്നതില്‍ തുടക്കത്തില്‍ നമുക്കുണ്ടായ പിഴവും.

വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലെ വിളമ്പുകാര്‍

മുഖ്യധാരാ മാധ്യമങ്ങള്‍ക്കുമേല്‍ വാട്‌സാപ്പ് ആധിപത്യം സ്ഥാപിച്ചുവരുന്ന കാലം കൂടിയാണിത്. എന്തും വാട്‌സാപ്പില്‍ കണ്ടാല്‍ രണ്ടാമത് ആലോചിക്കാതെ കണ്ണും പൂട്ടി വിശ്വസിക്കുന്ന ഈ കാലത്താണ് വാട്‌സാപ്പില്‍ ആരോ മനഃപൂര്‍വം പ്രചരിപ്പിച്ച സന്ദേശങ്ങള്‍ നമ്മുടെ നാടിന് ഒരു ഹര്‍ത്താല്‍ സമ്മാനിച്ചത് എന്നോര്‍ക്കണം. ദിനപ്പത്രങ്ങളെക്കാള്‍, ടെലിവിഷനെക്കാള്‍ കൂടുതല്‍ വാട്‌സാപ്പ് സന്ദേശങ്ങളെ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലത്ത് അടുത്തിടെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനം ഒരു ചൂണ്ടുപലകയാണ്.

ഇന്ത്യക്കാരില്‍ 77 ശതമാനം പേര്‍ മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കുന്നുണ്ടെങ്കിലും അതില്‍ 54 ശതമാനം പേര്‍ വാട്‌സാപ്പ് വഴി വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നു എന്നാണ് റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം വെളിപ്പെടുത്തുന്നത്. 51 ശതമാനം പേര്‍ ഗൂഗിളിനെയും യുട്യൂബിനെയും 41 ശതമാനം പേര്‍ ഫെയ്‌സ്ബുക്കിനെയും 27 ശതമാനം ഇന്‍സ്റ്റഗ്രാമിെനയും വിശ്വസിക്കുന്നു. ഇന്ത്യക്കുപുറമേ ബ്രസീല്‍, യു.കെ., അമേരിക്ക എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഭൂരിഭാഗം പേരും പറയുന്നത് വാര്‍ത്തകള്‍ക്കുവേണ്ടി സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നില്ല എന്നു തന്നെയാണ്. നേരംപോക്കിനും സുഹൃത്തുക്കളുമായി ആശയവിനിമയം സാധ്യമാക്കുന്നതിനും വേണ്ടിയാണ് അവര്‍ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടങ്ങിയ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത്. അതിനിടെ ക്ഷണിച്ചും ക്ഷണിക്കാതെയും കയറിവരുന്ന അതിഥികളാണ് വാര്‍ത്തകളും വിവരങ്ങളും. അവ പലരുടെയും സ്വയം സൃഷ്ടികളാവുന്നു എന്നുവരുമ്പോഴാണ് വിവരങ്ങള്‍ വ്യാജമാകുന്നത്.

ചില ചോദ്യങ്ങള്‍

ആ വാര്‍ത്തകള്‍ക്ക് എന്താണ് വിശ്വാസ്യത എന്ന് ചിന്തിക്കുന്നവരും മറ്റുള്ളവര്‍ക്ക് പങ്കുവെക്കും മുമ്പ് എത്രപേര്‍ വിവരങ്ങളൊക്കെ ശരിയാണ് എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നതും പ്രസക്തമായ ചോദ്യങ്ങളാണ്. നെറ്റിലെ വൈറല്‍ വിഭവങ്ങളുടെ ചേരുവയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ എളുപ്പമാണെന്നാണ് നമ്മുടെ അനുഭവം. മനഃപൂര്‍വവും അല്ലാതെയും അങ്ങനെയൊക്കെ സംഭവിക്കുകയും അത് കടുത്ത ക്രമസമാധാന പ്രശ്‌നമായി മാറുകയും ചെയ്തപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍മീഡിയാ കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവന്നത്.

വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ കമ്പനികളെ ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് കീഴിലാക്കുകയും അവയ്ക്ക് ഇന്ത്യയില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ ചുമതലയേല്‍പ്പിക്കുകയും ചെയ്യുന്ന നിലയിലേക്ക് നയിച്ചത് ഈ നീക്കമാണ്. അവര്‍ അതോടെ സ്വയം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും തങ്ങളുടെ മാധ്യമങ്ങളില്‍ വരുന്ന ഉള്ളടക്കങ്ങള്‍ക്ക് മേല്‍ അവര്‍ക്ക് എത്രത്തോളം നിയന്ത്രണമുണ്ട് എന്നാണ് ഇന്നുയരുന്ന ചോദ്യം.

മുഖ്യധാരാ മാധ്യമങ്ങളും വ്യാജവാര്‍ത്തകളുടെ പിടിയില്‍നിന്നും മോചിതരല്ല എന്നത് അടുത്തിടെ ദേശീയതലത്തില്‍പ്പോലും സംഭവിച്ച കാര്യങ്ങളില്‍നിന്ന് വ്യക്തമാണ്. വ്യാജമായി കെട്ടിപ്പടുത്ത വാര്‍ത്തകളും പാതി സത്യവും പാതി കളവുമായ വാര്‍ത്തകളും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞുള്ള വ്യാജ പ്രചാരണവുമെല്ലാം വ്യാജവാര്‍ത്തകള്‍ എന്ന പൊതു ടാഗില്‍ വരുന്നതാണ്. ഒരു ദിനപത്രമോ, റേഡിയോ ചാനല്‍ വാര്‍ത്തയോ മാത്രമുള്ള കാലത്തല്ല, വിവരങ്ങളുടെ കുത്തൊഴുക്കിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന ധാരണയുണ്ടാകുകയും ഉറവിടം വ്യക്തമല്ലാത്ത വിവരങ്ങള്‍ വിശ്വസിക്കാതിരിക്കുക എന്നതുമാണ് വാര്‍ത്തകളിലെ വ്യാജനെ ചെറുക്കാനുള്ള ലളിതമായ വഴി.

Content Highlights: fake news social media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented