യുവതിയുടെ കഴുത്തറുക്കാൻ ശ്രമം; സംഭവം ലൗ ജിഹാദോ? | Fact Check


ജസ്‌ന ജയൻ / ഫാക്ട് ചെക്ക്

വിശദമായ പരിശോധനയിൽ ജാർഖണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചിക്ക് സമീപം പിഠോരിയ എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ

സ്‌ലാം മതവിശ്വാസിയായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന തരത്തിൽ ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് പിടിച്ചു വച്ചിരിക്കുന്നതായി കാണാം. തുടർന്ന് നടക്കുന്ന ചോദ്യം ചെയ്യലിൽ ഇയാൾ, താൻ ചാന്ദ്വയിൽനിന്നാണെന്നും യുവതിയുമായി കറങ്ങാനെത്തിയതാണെന്നും പറയുന്നുണ്ട്.

അതേസമയം, കവിളിലും കഴുത്തിലുമായി മുറിവേറ്റ് നിൽക്കുന്ന യുവതിയെയും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാവിനെ മറ്റുള്ളവർ ഓടിച്ചിട്ട് പിടികൂടുകയും മർദ്ദിക്കുന്നതുമാണ് ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.
https://www.facebook.com/105714297932833/videos/296362788731684
'ഹിന്ദു സഹോദരന്മാരുടെ' സമയോജിതമായ ഇടപെടൽ 'ഹിന്ദു സഹോദരിയുടെ ജീവൻ രക്ഷിച്ചെന്നാണ് ഒരു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

stab

അന്വേഷണം

ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായി ഇൻവിഡ് ടൂൾ ഉപയോഗിച്ച് വീഡിയോയിലെ ഓരോ ഫ്രേമുകളും പരിശോധിച്ചു. റിവേഴ്‌സ് ഇമേജ് പരിശോധിച്ചതിൽനിന്നു സമാനമായ മറ്റ് പോസ്റ്റുകൾ ലഭിച്ചു. ഹിന്ദു ധർമ് എന്ന ഫേസ്ബുക്ക് പേജിൽ പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തത് 'ജിഹാദിയുടെ പ്രണയവലയിലകപ്പെട്ടു' എന്ന് പറഞ്ഞാണ്. @Deepak2020In, being_vinitha എന്നീ ട്വിറ്റർ ഹാൻറിലുകളിലും ഗുപ്ത ഭഗാഹ എന്ന ഫേസ്ബുക്ക് ഐഡിയിലും സമാന ആരോപണവുമായി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിശദമായ പരിശോധനയിൽ ജാർഖണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചിക്ക് സമീപം പിഠോരിയ എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് കണ്ടെത്തി. പ്രാദേശിക മാധ്യമമായ ജാർഖണ്ഡ് വാർത്ത, ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇ-ടിവി ഭാരതിലും വാർത്ത വന്നിട്ടുണ്ട്. 2019 സെപ്തംബർ 15-നായിരുന്നു സംഭവം,

വാർത്ത അനുസരിച്ച് ലാത്തെഹാറിലെ ചാന്ദ്വ സ്വദേശിയായ അരവിന്ദ് കുമാർ കാമുകിയെ കാണാനാണ് റാഞ്ചിയിലെത്തിയത്. തുടർന്ന് ഇരുവരും റാഞ്ചിയിലെ പത്രാതൂ താഴ്വരയിലേക്ക് തിരിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി അരവിന്ദ് ആരോപണം ഉന്നയിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കം ആരംഭിക്കുകയും ചെയ്തു. വാക്കുതർക്കത്തിനിടെ ഇയാൾ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിലും മുഖത്തും കുത്തി. യുവതിയുടെ നിലവിളി കേട്ടെത്തിയവർ യുവാവിനെ പിടികൂടി മർദ്ദിക്കുകയും പിഠോരിയ പോലീസിന് കൈമാറുകയും ചെയ്തു. കമിതാക്കൾക്കിടയിലെ വാക്കുതർക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസും സ്ഥിരീകരിച്ചതായും വാർത്തയിൽ പറഞ്ഞിട്ടുണ്ട്.

stab

വാസ്തവം

ലൗ ജിഹാദിൽ അകപ്പെടുത്തി പൊൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവവിരുദ്ധമാണ്. കമിതാക്കൾക്കിടയിലെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്, ആക്രമണം നടത്തിയ യുവാവിന്റെ പേര് അരവിന്ദ് കുമാർ എന്നാണ്. വിഷയത്തിന് വർഗീയ ഛായ നൽകുന്നതിനായി ചിലർ ബോധപൂർവ്വം യുവാവ് ഇസ്‌ലാം മതവിശ്വാസിയാണെന്ന് പ്രചരിപ്പിക്കുകയാണ്.

Content Higlights: Youth stabbed young lady, Is it love jihad? | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented