പിണറായി വിജയനേക്കാൾ പരിഗണന യോഗിക്കോ? ലുലു മാൾ ഉദ്ഘാടന ചിത്രത്തിന്റെ വാസ്തവം എന്ത്? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക് 

കടപ്പാട്: ട്വിറ്റർ

മുഖ്യമന്ത്രി പിണറായി വിജയന് നൽക്കാത്ത പരിഗണന പ്രമുഖ വ്യവസായി എം.എ. യൂസഫലി യു.പി. മുഖ്യമന്ത്രിക്ക് നൽകിയെന്ന തരത്തിൽ ട്വിറ്ററിൽ പ്രചരണം നടക്കുന്നുണ്ട് . തിരുവനന്തപുരത്തെയും യു.പിയിലെ ലഖ്നൗവിലെയും ലുലു മാളുകളുടെ ഉദ്ഘാടന സമയത്തെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണിത്.


പോസ്റ്റിന്റെ പരിഭാഷ- 'കേരളത്തിൽ - യൂസഫ് അലി പിണറായിയെ ഡ്രൈവർക്കൊപ്പം ഇരുത്തി, പിറകിൽ യജമാനനെപ്പോലിരുന്നു
യുപിയിൽ- യൂസഫ് അലി സ്വയം യോഗിജിയുടെ ഡ്രൈവറായി.
കേരളത്തിലുളള പലരും ഇതിൽ അസന്തുഷ്ടരാണ്.'

ഈ ട്വീറ്റിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്ന ട്വീറ്റിലുള്ളത്. ഒരു ചിത്രത്തിൽ പിണറായി വിജയൻ ഗോൾഫ് കാർട്ടിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് കാണാം. തൊട്ടു പിറകിലായി എം.എ. യൂസഫലിയുമുണ്ട്. അദ്ദേഹത്തിനും പിറകിലായി എം.പിമാരായ ശശി തരൂർ, ജോസ് കെ. മാണി എന്നിവരെയും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയെയും കാണാം.

തിരുവനന്തപുരത്തെ ലുലു മാളിന്റെ ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും സംഘവും മാളിൽ പര്യടനം നടത്തുന്നതിന്റെ ചിത്രമാണിത്. 2021 ഡിസംബർ 16-ാം തിയതിയായിരുന്നു ഉദ്ഘാടനം. വാർത്താ മാധ്യമങ്ങളെല്ലാം ഇത് റിപ്പോർട്ട് ചെയ്തിരുന്നു.

https://english.mathrubhumi.com/news/kerala/lulu-mall-inauguration-thiruvananthapuram-1.6275746

https://www.thehindu.com/news/national/kerala/govt-bent-on-investment-friendly-climate-cm/article37972542.ece

മാൾ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദി ഹിന്ദു പത്രത്തിലെ വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്നത് ഇതേ ചിത്രമാണ്. യു.എ.ഇയിലെ വിദേശ വ്യാപാരമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൗദിയാണ് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് വാഹനം ഓടിക്കുന്നതെന്നാണ് വാർത്താചിത്രത്തിന് താഴെ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്നു 2021 ഡിസംബർ 16-നു നടത്തിയ ട്വീറ്റുകൾ പരിശോധിച്ചു. അദ്ദേഹം താനി ബിൻ അഹമ്മദ് അൽ-സെയൗദിയ്ക്ക് ഒപ്പമുള്ള ചിത്രം കണ്ടെത്തി.

ശശി തരൂർ എം.പിയുടെ ട്വിറ്റർ ഹാൻഡിലിൽനിന്ന് ആ ചടങ്ങുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ ലഭിച്ചു. അൽ സെയൗദിയെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ യു.എ.ഇ. അംബാസിഡർ അഹമ്മദ് അബ്ദുൾറഹ്‌മാൻ അൽ ബന്നയെയും ഈ ചിത്രങ്ങളിൽ കാണാം.

താനി ബിൻ അഹമ്മദ് അൽ സെയൗദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്: https://twitter.com/ThaniAlZeyoudi

ലുലുവിന്റെ യൂട്യൂബ് ചാനലിൽനിന്നു മാൾ ഉദ്ഘാടനത്തിൻറെ വീഡിയോ ലഭിച്ചു. ഈ ദൃശ്യങ്ങളിൽ അൽ സെയൗദി മുഖ്യമന്ത്രിക്കൊപ്പം ലോഗോ ലോഞ്ച് ചെയ്ത ശേഷം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. പിന്നീട് അദ്ദേഹം പിണറായി വിജയനെയും മറ്റുള്ളവരെയും ഗോൾഫ് കാർട്ടിലിരുത്തി മാളിലൂടെ പര്യടനം നടത്തി.

കടപ്പാട്: യൂട്യൂബ്

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ലുലു എം.ഡി. എം.എ. യൂസഫലിയും ഒന്നിച്ചുള്ള ചിത്രം ഇക്കഴിഞ്ഞ ജൂലൈ 11-നുള്ളതാണ്. ലഖ്നൗവിലെ ലുലു മാൾ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ളതാണിത്.

വാസ്തവം

കേരള മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലിയുടെ ഡ്രൈവർക്കൊപ്പം ഇരുത്തി എന്ന വാദം അടിസ്ഥാന രഹിതമാണ്. പ്രചരിക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഇരുന്ന് വാഹനമോടിക്കുന്നത് യു.എ.ഇയിലെ വിദേശ വ്യാപാരമന്ത്രിയാണ്. ഈ ചിത്രമാണ് തെറ്റായ വാദഗതികളോടെ ട്വിറ്ററിൽ പ്രചരിപ്പിക്കുന്നത്.

Content Highlights: Pinarayi Vijayan, Yogi Adityanath, Lulu Mall, Lucknow, MA Yussuf Ali, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented