
പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം
അഫ്ഗാനിസ്ഥാനിലെ നാല് വനിതാ പൈലറ്റുമാരില്‍ ഒരാളായ സഫിയ ഫിറോസിയെ ശരിയത്ത് നിയമപ്രകാരം താലിബാന് കല്ലെറിഞ്ഞു കൊന്നു എന്ന തരത്തിലാണ് ചിത്രത്തോടുകൂടി വാര്‍ത്ത പ്രചരിക്കുന്നത്. യൂട്യുബിലും ഫേസ്ബുക്കിലുമായ് നിരവധി പേരാണ് ഈ വാര്‍ത്ത പങ്കുവെച്ചിട്ടുള്ളത്.
വിശദമായ പരിശോധനയില്‍ ചിത്രത്തില്‍ കാണുന്നത് 2015-ല്‍ ഖുര്‍ആന്‍ കത്തിച്ചു എന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫര്‍ഖുന്ദ മാലിക്സാദ എന്ന 27 കാരിയുടെ ചിത്രമാണ് എന്ന് കണ്ടെത്തി.
ഫര്‍ഖുന്ദ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ലിങ്ക്: https://jonathanturley.org/2015/05/06/afghan-court-sentences-four-to-death-in-farkhunda-murder-as-islamic-clerics-denounce-the-verdict-as-attack-on-islam/
ആരാണ് സഫിയ ഫിറോസി?
അഫ്ഗാനിസ്താന്റെ രണ്ടാമത്തെ വനിതാ പൈലറ്റ് ആണ് സഫിയ ഫിറോസി. 2016-ല്‍ അസോസിയേറ്റഡ് പ്രസ് നടത്തിയ ഇന്റര്‍വ്യൂവിനു ശേഷം സഫിയയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അസ്സോസിയേറ്റ് പ്രസുമായ് നടന്ന ഇന്റര്‍വ്യൂവിന്റെ ലിങ്ക്: https://www.youtube.com/watch?v=YjCcEyUCbB8
വാസ്തവം എന്ത്?
അഫ്ഗാനിസ്ഥാനിലെ നാല് വനിതാ പൈലറ്റുമാരില്‍ ഒരാളായ സഫിയ ഫിറോസിയെ ശരിയത്ത് നിയമപ്രകാരം താലിബാന് കല്ലെറിഞ്ഞു കൊന്നു എന്ന തരത്തിലാണ് ചിത്രത്തോടുകൂടി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. ഇത് 2015-ല്‍ ഖുര്‍ആന്‍ കത്തിച്ചു എന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫര്‍ഖുന്ദ മാലിക്സാദ എന്ന 27-കാരിയുടെ ചിത്രമാണ്.
Content Highlights: Woman Pilot Stoned To Death In Afghanistan? | Fact Check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..