ബഹിരാകാശ ശാസ്ത്രജ്ഞൻ ഭൂമിയിലേക്ക് ചാടുന്ന വീഡിയോയുടെ വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിൽനിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

ഓസ്ട്രേലിയൻ ബഹിരാകാശ ശാസ്ത്രജ്ഞൻ ഭൂമിയിലേക്ക് ചാടുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദവുമായി ഒരു വീഡിയോ വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഭൂമിയിൽനിന്ന് 1,28,000 അടി ഉയരത്തിൽനിന്ന് ചാടിയ ഇദ്ദേഹം 4:05 മിനിറ്റിൽ ഭൂമിയിലെത്തി എന്നാണ് ഈ സന്ദേശത്തിൽ പറയുന്നത്.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

ഇതിലെ വാസ്തവം പരിശോധിക്കുന്നു.അന്വേഷണം

4:16 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. സ്‌പേസ് സ്യൂട്ട് ധരിച്ച ഒരാൾ ഉയരത്തിൽനിന്ന് ഭൂമിയിലേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. തുടർന്ന്, ഏതാനും പേർ ഒരു കൺട്രോൾ റൂമിലിരുന്ന് ഇയാളെ നിരീക്ഷിക്കുന്നതും തത്സമയം ആശയവിനിമയം നടത്തുന്നതും കാണാം.

അന്വേഷണത്തിൽ ഇതിന്റെ തന്നെ മറ്റൊരു വീഡിയോ മുൻ വർഷങ്ങളിലും പ്രചരിച്ചിരുന്നതായി കണ്ടെത്തി.

2021- https://www.facebook.com/groups/503871566950505/posts/680637969273863/

2020- https://www.facebook.com/jayan.kamal.9/videos/626180251629212/

2019- https://www.facebook.com/sulfi.chelakkulam/videos/1611391719023830/

ഇംഗ്ലീഷ് വാർത്താമാധ്യമമായ ബി.ബി.സിയുടെ വാട്ടർമാർക്ക് ദൃശ്യങ്ങളിലുണ്ട്. വീഡിയോ പരിശോധിച്ചപ്പോൾ, കൺട്രോൾ റൂമിന്റെ ഭിത്തിയിൽ 'Red Bull Stratos Mission Control' എന്നെഴുതിയിരിക്കുന്നതും ചാടുന്ന ആളുടെ ഹൽമെറ്റിൽ 'Felix Baumgar' എന്ന് രേഖപ്പെടുത്തിയതും ശ്രദ്ധയിൽപ്പെട്ടു. കൂടാതെ, 'Felix has just gone supersonic' എന്ന് വീഡിയോയ്ക്കിടയിൽ പറയുന്നതും കേൾക്കാം.

വീഡിയോയിൽനിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ, ബി.ബി.സി. പ്രസിദ്ധീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി. 2016 മാർച്ച് 17-നാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചത്.

ബിബിസി പ്രസിദ്ധീകരിച്ച വീഡിയോ:

പ്രചരിക്കുന്ന വാദങ്ങളിൽ വസ്തുതാപരമായ ചില പിശകുകളുണ്ട്. വീഡിയോയിലുള്ളത് ഓസ്‌ട്രേലിയക്കാരനായ ബഹിരാകാശ ശാസ്ത്രജ്ഞനാണെന്ന വാദം തെറ്റാണ്. ഫെലിക്സ് ബൗംഗാർട്‌നർ (Felix Baumgartner) എന്ന പ്രശസ്ത ഓസ്ട്രിയൻ സ്‌കൈ ഡൈവർ ആണ് ഈ സാഹസം നടത്തിയത്. 2012 ഒക്‌റ്റോബർ 14-ന് ന്യൂ മെക്‌സികോയിൽ നടന്ന 'റെഡ് ബുൾ സ്ട്രാറ്റോസ്' (Red Bull Stratos) എന്ന സാഹസിക മിഷന്റെ വീഡിയോ ആണിത്. അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ വരെ 1,28,000 അടി(39 കിലോ മീറ്റർ) ഉയരത്തിലേക്ക് ഹീലിയം ബലൂണിൽ സഞ്ചരിച്ച ശേഷമാണ് ഇദ്ദേഹം താഴേക്ക് ചാടിയത്.

മിഷന്റെ ദൈർഘ്യവും തെറ്റായിട്ടാണ് സന്ദേശത്തിൽ നൽകിയിട്ടുള്ളത്. ഫെലിക്‌സ് നിലം തൊടാൻ 4:05 മിനിറ്റിലധികം സമയം എടുത്തിട്ടുണ്ട്. ഏകദേശം പത്തു മിനിറ്റിനടുത്ത് എടുത്തതായാണ് വാർത്തകളിൽ നൽകിയിട്ടുള്ളത്.

റെഡ്ബുൾ സ്ട്രാറ്റോസിനെ കുറിച്ചുള്ള ചില വാർത്തകൾ:

ബിബിസി- https://www.bbc.com/news/science-environment-19943590
ഡെയ്‌ലി മെയിൽ- https://www.dailymail.co.uk/sciencetech/article-2220683/Felix-Baumgartner-Now-cleanup-Balloon-lassoed-packed-supersonic-skydiver-Fearless-Felixs-128-000-foot-Red-Bull-jump.html
സിഎൻഎൻ- https://edition.cnn.com/2012/10/13/opinion/jones-baumgartner-skydive/index.html

ഈ മിഷന്റെ സ്‌പോൺസറായ റെഡ് ബുള്ളിന്റെ (Red Bull GmbH എനർജി ഡ്രിങ്ക് നിർമ്മാതാക്കൾ) യുട്യൂബിലും വെബ്‌സൈറ്റിലും ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും നൽകിയിട്ടുണ്ട്.

മിഷന്റെ വിവരങ്ങൾ നൽകിയിട്ടുള്ള റെഡ് ബുള്ളിന്റെ സൈറ്റ്:
https://www.redbull.com/int-en/projects/red-bull-stratos

വാസ്തവം

ഉയരത്തിൽനിന്ന് ഭൂമിയിലേക്ക് ചാടുന്ന ദൃശ്യങ്ങളിലുള്ളത് ഓസ്‌ട്രേലിയൻ ബഹിരാകാശ ശാസ്ത്രജ്ഞനല്ല. മറിച്ച് ഓസ്ട്രിയൻ സ്‌കൈ ഡൈവറായ ഫെലിക്‌സ് ബൗംഗാർട്‌നർ ആണ്. 1,28,000 അടി ഉയരത്തിൽനിന്നു 4:05 മിനിറ്റല്ല, പത്ത് മിനിറ്റിനടുത്ത് സമയം എടുത്താണ് ഇദ്ദേഹം നിലത്തെത്തിയത്.

Content Highlights: Astronaut, Jumping, Earth, Space Ship, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented