നൂറുകണക്കിന് മുതലകൾ തീരം 'കയ്യേറിയ' വീഡിയോയുടെ വാസ്തവം എന്ത്? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

.

ബ്രസീലിലെ കടൽത്തീരങ്ങളിലൊന്ന് മുതലക്കൂട്ടം കയ്യേറി എന്ന വാദത്തോടെയുള്ള ഒരു വീഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. പ്രദേശവാസികളെ ആശങ്കാകുലരാക്കുംവിധം നൂറുകണക്കിന് മുതലകൾ കടൽ തീരത്തെത്തിയതെന്നാണ് പോസ്റ്റിലെ ഉളളടക്കം. സെപ്തംബർ 15-ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഒരു ദിവസം കൊണ്ട് ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഈ ദൃശ്യങ്ങൾ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

സമാനമായ പ്രചാരണം മറ്റ് സമൂഹ മാധ്യമങ്ങളിലും ഉണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. പ്രചരിക്കുന്ന ട്വീറ്റിലെ അതേ അവകാശവാദങ്ങളോടെയുള്ള നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ ലഭിച്ചു. സെപ്തംബർ എട്ടാം തീയ്യതി മുതലാണ് ഇവ പ്രചരിച്ച് തുടങ്ങിയത്.

പോസ്റ്റിലെ അവകാശവാദം പോലെ ദൃശ്യങ്ങളിൽ നിരവധി മുതലകളെ കാണാമെങ്കിലും ഇവയുള്ളത് കടൽത്തീരത്തല്ല എന്നത് കാഴ്ചയിൽ തന്നെ വ്യക്തമാണ്. വിശദമായ അന്വേഷണത്തിൽ മറ്റൊരു വീഡിയോ കണ്ടെത്തി. 48 സെക്കൻറ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഇതേ ദൃശ്യങ്ങളാണുള്ളത്. പ്രചരിക്കുന്ന വീഡിയോയിൽനിന്ന് വ്യത്യസ്തമായി മുതലകൾ കിടക്കുന്ന ജലാശയം ഇതിൽ വിശദമായി കാണാനാകും. അതിൻറെ ഇരു കരകളിലുമായി കിടക്കുന്ന മുതലകളെയും ഈ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

വീഡിയോയുടെ ആദ്യഭാഗങ്ങൾ തന്നെയാണ് വസ്തുതാ പരിശോധനക്കെടുത്ത ദൃശ്യങ്ങളിലുള്ളതെന്ന് ഉറപ്പിക്കാനായി

ഈ ദൃശ്യങ്ങൾ ബ്രസീലിലെ പൻറനാലിൽ നിന്നുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തട പ്രദേശമാണിത്. ലോകത്ത് ഏറ്റവുമധികം മുതലകളുള്ളതും ഇവിടെയാണ്. താരതമ്യേന ചെറിയ മുതലകളാണ് ഇവിടെയുള്ളത്. 1996-ലെ കണക്കുകൾ പ്രകാരം, പൻറനാലിൽ 10 ദശലക്ഷം മുതലകളുണ്ട്.

https://www.worldwildlife.org/stories/5-interesting-facts-about-the-pantanal-the-world-s-largest-tropical-wetland

വാസ്തവം

ബ്രസീലിലെ കടൽത്തീരം മുതലകൾ കയ്യടക്കി എന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. ദൃശ്യങ്ങളിൽ കാണുന്നത് കടൽത്തീരമല്ല മറിച്ച് ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തട പ്രദേശമായ പൻറനാലാണ്. ലോകത്ത് ഏറ്റവുമധികം മുതലകളുള്ളതും ഇവിടെയാണ്.

Content Highlights: hundreds of crocodiles, invasion, sea coast, pantanal, fact check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented