ബി.ജെ.പി. നേതാക്കൾ ദേശീയ പതാക തലകീഴായി പിടിക്കുന്ന വീഡിയോയുടെ  വാസ്തവം എന്ത്? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം

ദേശീയ പതാകയുമായി ബന്ധപ്പെട്ട്, ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരായി ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസ്സ് ദേശീയ വക്താവ് റോഷൻ ഗുപ്തയാണ് പരിഹാസ രൂപേണ വീഡിയോ ട്വീറ്റ് ചെയ്തത്. '52 വർഷത്തോളം ദേശീയ പതാക ഉയർത്താതിരുന്നവരിൽ ിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കണം', എന്ന കുറിപ്പോടെയുള്ള വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇതിലെ വാസ്തവം പരിശോധിക്കാം.

അന്വേഷണം

10 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിലുള്ളവരുടെ കഴുത്തിൽ ബി.ജെ.പി. ചിഹ്നം പതിച്ച ഷാളുകളുണ്ട്. ഇതിൽ ഒരാളൊഴികെ മറ്റെല്ലാവരും ദേശീയ പതാക തലകീഴായാണ് പിടിച്ചിരിക്കുന്നതെന്നും കാണാം. വീഡിയോ പരിശോധിച്ചതിൽനിന്ന്, ഇത് വാർത്താ സമ്മേളനവേദിയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. ദൃശ്യങ്ങളിൽ നേതാക്കൾക്ക് സമീപം ഒരു മേശയ്ക്ക് മുകളിലായി വാർത്താ ചാനലുകളുടെ മൈക്കുകൾ വച്ചിട്ടുണ്ട്.
അതേ സമയം ഈ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന് പ്രചരിക്കുന്ന ട്വീറ്റിൽ പറഞ്ഞിട്ടുമില്ല.

കീ ഫ്രേമുകളുപയോഗിച്ചുള്ള പരിശോധനയിൽ വിവരങ്ങളൊന്നും ലഭിച്ചില്ല. യൂട്യൂബിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നാണ് അടുത്തതായി പരിശോധിച്ചത്. എറ്റെമാട് ന്യൂസ് വീഡിയോസ് എന്ന ചാനലിൽ ഓഗസ്റ്റ് 10-ന് ഇതേ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറഞ്ഞിരിക്കുന്നത് ഇത് ആന്ധ്ര പ്രദേശിൽ നിന്നുളളതാണെന്നാണ്.

സംഭവം ആന്ധ്രയിൽ നടന്നതാണോ എന്നാണ് പിന്നീട് അന്വേഷിച്ചത്. കീ വേർഡുകളുപയോഗിച്ചുള്ള പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളൊന്നും ലഭിച്ചില്ല. അതേ സമയം, ഷാരിഖ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ ഒരു പോസ്റ്റ് ലഭിച്ചു . വൈഎസ്ആർ എന്ന വെരിഫൈഡ് ട്വിറ്റർ ഐഡിയിൽ നിന്നുള്ള ട്വീറ്റിൻറെ സ്‌ക്രീൻ ഷോട്ട് ആണ് എഫ്.ബിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

(ഈ സ്‌ക്രീൻ ഷോട്ടിൽ പറഞ്ഞിരിക്കുന്നത്- 'ഒരുപക്ഷെ, ഇതാദ്യമായിട്ടായിരിക്കും ബി.ജെ.പി. നേതാക്കൾ ത്രിവർണ്ണപതാക പിടിക്കുന്നത്')

ഇതിന്റെ യഥാർത്ഥ ട്വീറ്റ് അന്വേഷിക്കുകയാണ് പിന്നീട് ചെയ്തത്. തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസിന്റെ സോഷ്യൽ മീഡിയ കൺവീനർ ആയ വൈ. സതീഷ് റെഡ്ഡിയുടേതാണ് ഈ ട്വിറ്റർ ഹാൻറിൽ. പ്രചരിക്കുന്ന വീഡിയോ ഈ ഹാന്റിലിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. (പരിശോധിക്കുന്ന സമയത്ത് നാലര ലക്ഷത്തിലധികം പേർ ഈ വീഡിയോ കാണുകയും ഇരുപത്തയ്യായിരത്തോളം പേർ ലൈക്ക് ചെയ്തിട്ടുമുണ്ട് )

ആന്ധ്രപ്രദേശിലെ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ വിഷ്ണു വർദ്ധൻ റെഡ്ഡിയാണ് പ്രചരിക്കുന്ന വീഡിയോയിലെ പ്രധാന നേതാവ്. ഇദ്ദേഹം ഉൾപ്പടെയുള്ളവർ ദേശീയ പതാക തിരിച്ച് പിടിച്ചു നിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

വിഷ്ണു വർദ്ധൻ റെഡ്ഢിയുടെ ട്വിറ്റർ ഹാന്റിൽ പരിശോധിച്ചു. ഇതിൽ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ഉൾപ്പടെയുള്ളവർ ത്രിവർണ്ണ പതാക ശരിയായ രീതിയിൽ പിടിച്ചു നിൽക്കുന്നതാണ് ഇതിൽ ഉള്ളത്.

വസ്തുതാ പരിശോധനയ്‌ക്കെടുത്ത വീഡിയോയിൽ വിഷ്ണുവർദ്ധൻ ഉൾപ്പടെ ഏഴു പേരാണുള്ളത്. ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത് ഓഗസ്റ്റ് 10-ന് രാവിലെ 8.28-നാണ്. അതേസമയം വിഷ്ണുവർദ്ധൻ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ പത്തിലധികം പേരുണ്ട്. ഇത് പോസ്റ്റ് ചെയ്ത് രാവിലെ 11.17-നും.

വാസ്തവം

ബി.ജെ.പി. നേതാക്കൾ ദേശീയ പതാക തല തിരിച്ച് പിടിക്കുന്ന വീഡിയോ ആന്ധ്രാപ്രദേശിൽ നിന്നുള്ളതാണ്. ആന്ധ്രയിലെ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിയും അനുയായികളുമാണ് വീഡിയോയിലുള്ളത്. ഇവർ ദേശീയ പതാക തലതരിച്ചാണ് ആദ്യം പിടിച്ചത്. പിന്നീട് തെറ്റ് മനസ്സിലാക്കി പതാക ശരിയായ രീതിയിൽ പിടിക്കുകയായിരുന്നു.

Content Highlights: National Flag, BJP Leaders, Upside Down, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented