സ്ത്രീയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതല്ല | Fact Check


സച്ചിൻ കുമാർ/ ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ദൃശ്യം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ സ്ത്രീ അപമാനിക്കപ്പെട്ടു എന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനു മധ്യത്തിലായി നിൽക്കുന്ന സ്ത്രീയെ തൊട്ടടുത്ത് നിൽക്കുന്ന പുരുഷൻ അനുചിതമായി സ്പർശിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ വീഡിയോയുടെ വാസ്തവമെന്തെന്ന് മാതൃഭൂമി പരിശോധിക്കുന്നു.

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട്

പ്രചരിക്കുന്ന പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്:
https://web.archive.org/save/https://www.facebook.com/baiju.sreedharan.503/videos/1179562632917882

അന്വേഷണം

വീഡിയോയിലുള്ള സ്ത്രീ ഒരു കാവി ഷാൾ കഴുത്തിൽ അണിഞ്ഞിട്ടുള്ളതായി കാണാം. കാവിനിറത്തിലുള്ള ഷാളുകൾ പൊതുവെ കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കാറില്ല. അതിനാൽ, ഇത് ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്ന സംഭവമാകാനുള്ള സാധ്യത കുറവാണെന്ന അനുമാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിൽ 'വൺ ഇന്ത്യ മലയാളം' എന്ന മാധ്യമത്തിന്റെ വാർത്ത കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി. നേതാവ് ശശികല പുഷ്പയെ അവിടുത്തെ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി പൊൻ ബാലഗണപതി അപമാനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചുള്ള വാർത്തയാണിത്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്നതെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളാണ് ഈ വാർത്തയിൽ 'വൺ ഇന്ത്യ മലയാളം' നൽകിയിട്ടുള്ളത്.

വൺ ഇന്ത്യ മലയാളം വാർത്ത:
https://www.youtube.com/watch?v=xiUzovXmf1A

ഈ സംഭവം മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നാണ് അടുത്തതായി അന്വേഷിച്ചത്. അങ്ങനെ 'സീ തമിഴ്', 'ഏഷ്യാനെറ്റ് ന്യൂസ് തമിഴ്' എന്നീ മാധ്യമങ്ങളുടെ വാർത്തകൾ ലഭിച്ചു. തമിഴ്‌നാട്ടിലെ ദളിത് നേതാവായിരുന്ന ഇമ്മാനുവേൽ ശേഖരന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുന്നതിടെയാണ് പൊൻ ബാലഗണപതി ഇത്തരത്തിൽ പെരുമാറിയതെന്നാണ് വാർത്തകളിൽ പറയുന്നത്. രാമനാഥപുരം ജില്ലയിലുള്ള പരമക്കുടിയിൽ ഈ മാസം 11-നാണ് സംഭവം നടന്നത്.

വാർത്തകളുടെ ലിങ്ക്:
https://zeenews.india.com/tamil/tamil-nadu/tn-bjp-state-general-secretary-sexually-harassed-sasikala-pushpa-410210
https://tamil.asianetnews.com/politics/tn-bjp-secretary-pon-bala-ganapathi-sexually-harassed-sasikala-pushba-viral-video-ri5awf

നിരവധിപേരാണ് വനിത കമ്മീഷനെയും അധ്യക്ഷയെയും മെൻഷൻ ചെയ്തുകൊണ്ട് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിനെത്തുടർന്ന്, പൊൻ ബാലഗണപതിയോട് ദേശീയ വനിതാ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 26-ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ, പ്രചരിക്കുന്ന വീഡിയോയ്ക് ഭാരത് ജോഡോ യാത്രയുമായി ബന്ധമില്ലെന്ന് ഉറപ്പിച്ചു.

വാസ്തവം

പാർട്ടി പരിപാടിക്കിടെ സ്ത്രീ അപമാനിക്കപ്പെട്ടതിന്റെ വീഡിയോ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതല്ല. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള പരമക്കുടിയിൽ ഈ മാസം 11-ന് നടന്ന സംഭവമാണിത്. തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവായ ശശികല പുഷ്പയെ അവിടുത്തെ ബി.ജെ.പി. ജനറൽ സെക്രട്ടറി അനുചിതമായി സ്പർശിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണിവ. വീഡിയോ വൈറലായതോടെ പൊൻ ബാലഗണപതിയോട് ദേശീയ വനിത കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Bharat Jodo Yatra, Woman, Humiliated, Tamilnadu, BJP, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented