'ഭാരത് ജോഡോ യാത്ര' ടീഷർട്ടുമായി വിരാട് കോഹ്‌ലി ! പ്രചരിക്കുന്നത് തെറ്റായ ചിത്രം | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്റുകൾ

രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യവുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്ന വാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ഭാരത് ജോഡോ യാത്ര' എന്ന് എഴുതിയിരിക്കുന്ന ടീഷർട്ട് ധരിച്ച കോഹ്ലിയുടെ ചിത്രമാണ് ഇത്തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. എന്താണ് വാസ്തമെന്ന് അന്വേഷിക്കുന്നു.

പ്രചരിക്കുന്ന പോസ്റ്റുകൾ

അന്വേഷണം



സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ടീഷർട്ടിൽ ഭാരത് ജോഡോ യാത്ര എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത് ചെറിയ നിറ വ്യത്യാസം കാണാം. റിവേഴ്സ് ഇമേജ് സർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇന്ത്യ ടൈംസ് എന്ന ഇംഗ്ലീഷ് മാധ്യമത്തിലും പിന്ററെസ്‌റ് എന്ന ഇമേജ് ഷെയറിങ് മാധ്യമത്തിലും ഇതേ ചിത്രം കണ്ടെത്തി. എന്നാൽ ഈ ചിത്രങ്ങളിലുള്ള വസ്ത്രത്തിൽ 'ഭാരത് ജോഡോ യാത്ര' എന്ന് പ്രിന്റ് ചെയ്തിട്ടില്ല.

പിന്ററസ്റ്റ് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

രോഹൻ ശ്രേഷ്ഠ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിനാണ് പിന്ററസ്റ്റിൽ കടപ്പാട് നൽകിയിട്ടുള്ളത്. രോഹൻ ശ്രേഷ്ഠ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നടത്തിയ പരിശോധനയിൽ പ്രസ്തുത ചിത്രം കണ്ടെത്തി. ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് 2016 സെപ്റ്റംബർ 23-നാണ്. വിരാട് കോഹ്ലിയെ മെൻഷൻ ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്റ്.

https://www.instagram.com/p/BKsN4EyAzoF/?utm_osurce=ig_embed&ig_rid=2ac5f049-5548-424e-96f2-29aadb4b1433

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രോഹന്റെ 'വൈറ്റ് ടീ സീരീസ്' എന്ന ഫോട്ടോ സീരീസിന്റെ ഭാഗമായെടുത്ത ചിത്രമാണിത്. വിരാടിനെ കൂടാതെ, രൺവീർ സിംഗ്, രൺബീർ കപൂർ, അനന്യ പാണ്ഡെ, ശ്രദ്ധ കപൂർ തുടങ്ങിയ നിരവധി താരങ്ങളുടെ ചിത്രങ്ങളും ഇതിന്റെ ഭാഗമായി അദ്ദേഹം പകർത്തിയിട്ടുണ്ട്.

'വൈറ്റ് ടീ സീരീസിനെ' കുറിച്ചുള്ള വാർത്ത:
https://www.grazia.co.in/people/this-photo-series-captures-osme-of-the-hottest-indian-male-celebrities-3411-9.html

അങ്ങനെ, പ്രചരിക്കുന്ന ചിത്രം എഡിറ്റു ചെയ്തതാണെന്ന് സ്ഥിരീകരിച്ചു.

വാസ്തവം

ഭാരത് ജോഡോ യാത്ര എന്ന് പ്രിന്റ്‌റ് ചെയ്ത ടീഷർട്ട് ധരിച്ചിരിക്കുന്ന വിരാട് കോഹ്ലിയുടെ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2016-ലെ ഒരു ചിത്രം എഡിറ്റ് ചെയ്താണ് തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നത്.

Content Highlights: virat kohli, bharat jodo yatra, rahul gandhi, fact check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented