ഉദയ്പൂർ: പ്രതിഷേധക്കാർ പോലീസുകാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചെന്ന പ്രചാരണം വ്യാജം | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രശാന്ത് പട്ടേൽ ഉംറാവോയുടെ ട്വീറ്റ്

ദയ്പൂരിൽ കനയ്യ ലാലിന്റെ കൊലയാളികളുടെ അറസ്റ്റിൽ പ്രതിഷേധിച്ചവർ പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ട്വിറ്ററിൽ പ്രചാരണം നടക്കുന്നുണ്ട്.

ജൂൺ 29-ന് പ്രശാന്ത് ഉംറാവോ എന്ന ഐ.ഡിയിൽനിന്നുള്ള ഈ ട്വീറ്റ് എണ്ണായിരത്തോളം പേർ ലൈക്ക് ചെയ്യുകയും മൂവായിരത്തിലധികം പേർ റീ-ട്വീറ്റ് ചെയ്യ്തിട്ടുമുണ്ട്. ഈ പ്രചാരണത്തിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പ്രസ്തുത ട്വീറ്റിൻറെ പരിഭാഷ ഇപ്രകാരമാണ്- 'കനയ്യ ലാലിന്റെ കൊലപാതകികളുടെ അറസ്റ്റിനെതിരെ രാജസമന്തിൽ പ്രതിഷേധിച്ച ജനക്കൂട്ടം വാൾ ഉപയോഗിച്ച് കോൺസ്റ്റബിൾ സന്ദീപിനെ ആക്രമിച്ച് കഴുത്തിൽ മുറിവേൽപ്പിച്ചു. സന്ദീപ് ഇപ്പോൾ ഗുരുതരാവസ്ഥയിലാണ് '

ട്വിറ്ററിലും ഫേസ്ബുക്കിലുമായി നിരവധി പേർ ഇത് പങ്കുവച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സമൂഹമാധ്യമത്തിൽ ഇക്കാര്യം ആദ്യമായി പോസ്റ്റ് ചെയ്തത് ബി.ജെ.പി. വക്താവും സുപ്രീം കോടതിയിൽ ഗോവയുടെ സ്റ്റാൻറിംഗ് കൗൺസലുമായ പ്രശാന്ത് പട്ടേൽ ഉംറാവോ ആണ്.

രാജസ്ഥാനിലെ രാജസമന്തിലാണ് സംഭവം നടന്നതെന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സത്യാവസ്ഥ അറിയുന്നതിനായി പോലീസുമായി ബന്ധപ്പെട്ടു. രാജസമന്തിലെ ഭീം എന്ന സ്ഥലത്താണ് പ്രതിഷേധം നടന്നതെന്ന് പോലീസ് പറഞ്ഞു. കനയ്യ ലാലിന്റെ കൊലയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. മറിച്ച്, പ്രതികളെ പിടികൂടിയതിനെതിരെ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു .

പ്രതിഷേധക്കാർ പ്രദേശത്തെ മുസ്ലീം പള്ളി ആക്രമിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനിടെയാണ് ഒരു യുവാവ് വാൾ ഉപയോഗിച്ച് കോൺസ്റ്റബിൾ സന്ദീപ് ചൗധരിയെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 24 പേർ ഇതിനകം പിടിയിലായിട്ടുണ്ട്. പോലീസുകാരനെ വെട്ടിയ അക്രമിക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ട രാജസ്ഥാൻ പോലീസ് സംഭവത്തിലെ സത്യാവസ്ഥ വ്യക്തമാക്കി ട്വീറ്റും ചെയ്തിട്ടുണ്ട്.

വിശദമായ അന്വേഷണത്തിൽ ഭീം നഗരത്തിലെ ആക്രമണം സംബന്ധിച്ച മാധ്യമ വാർത്തകളും കണ്ടെത്തി.

https://news.abplive.com/news/india/udailpur-tailor-kanhaiya-lal-killing-protesters-attack-cop-with-sword-rajasthan-police-bhim-rajsamand-dgp-nia-ashok-gehlot-1539927

https://timesofindia.indiatimes.com/city/jaipur/udaipur-horror-protest-takes-place-in-bhim-in-rajsamand-police-resort-to-aerial-firing-baton-charge-to-stop-protesters/articleshow/92548839.cms

https://www.amarujala.com/rajasthan/udaipur-murder-case-constable-attacked-with-sword-in-rajsamand-police-fired-tear-gas-shells-on-protesters

വാസ്തവം

കനയ്യ ലാലിന്റെ കൊലയാളികളുടെ അറസ്റ്റിൽ പ്രതിഷേധിച്ചവർ രാജസ്ഥാനിൽ പോലീസുകാരനെയും കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചെന്ന പ്രചാരണം വ്യാജമാണ്. കനയ്യയുടെ മരണത്തിൽ പ്രതിഷേധിച്ച് ജൂൺ 29-ന് രാജസ്ഥാനിലെ രാജസമന്ത് ജില്ലയിലെ ഭീം നഗരത്തിൽ പ്രകടനം നടന്നിരുന്നു. ഇത് പിന്നീട് അക്രമാസക്തമായി. പ്രതിഷേധക്കാർ പ്രദേശത്തെ മുസ്ലീം പള്ളി ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നാണ് കോൺസ്റ്റബിൾ സന്ദീപിന് വെട്ടേറ്റതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlights: Udaipur, Killing, Strangled, Police, Rajasthan, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented