കെജ്‌രിവാളിന്റെ ഈ ചിത്രം ഹൈദരാബാദിൽ നിന്നുള്ളതല്ല | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇസ്ലാമികരീതിയിൽ പ്രാർഥിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ അച്ചടിക്കണമെന്ന് പറഞ്ഞ കെജ്‌രിവാൾ ഹൈദരാബാദിൽ എത്തിയപ്പോൾ രൂപം മാറി എന്ന തരത്തിലാണ് പ്രചാരണം.ചിത്രത്തിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

സമൂഹ മാധ്യമങ്ങളിൽ ഇതേ ചിത്രം മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. 2021-ൽ ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി. പുതുവർഷത്തിൽ ജുമാ മസ്ജിദിലെത്തി രാജ്യത്തിനും ഡൽഹിക്കും വേണ്ടി കെജ്‌രിവാൾ പ്രാർത്ഥന നടത്തി എന്ന തരത്തിലായിരുന്നു അന്നിത് പ്രചരിച്ചത്.

2021-ലെ ഒരു ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ട്വിറ്റർ (@AjayKum88711375)

വിശദമായ പരിശോധനയിൽ സമാനമായ ഒരു ചിത്രം 2016-ൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഹിന്ദി വാർത്താ മാധ്യമമായ ജാഗരൺ ന്യൂസിന്റെ വാർത്തയിലാണിത്. പ്രചരിക്കുന്ന ഫോട്ടോയുടെ മറ്റൊരു ആങ്കിളിലുള്ള ചിത്രം വാർത്തയിലുണ്ട്. ഈദ് ആഘോഷത്തിൽ പങ്കെടുക്കാൻ പഞ്ചാബിലെ സാകേത് എന്ന സ്ഥലത്ത് എത്തിയ കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശങ്ങളെ സംബന്ധിച്ചാണ് വാർത്ത.

https://www.jagran.com/delhi/new-delhi-city-arvind-kejriwal-targets-narendra-modi-calls-hooligan-14287775.html

ഈ വാർത്തയിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ തുടർപരിശോധനകൾ നടത്തി. പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് ഹാൻഡിലിൽനിന്നു മേൽപറഞ്ഞ വാർത്തയിൽ നൽകിയിട്ടുള്ള ചിത്രം പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2016 ജൂലൈ നാലിനാണ് ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. കെജ്‌രിവാളും മറ്റ് ആം ആദ്മി പാർട്ടി നേതാക്കളും പഞ്ചാബിലെ മാലേർകോട്ലയിലുള്ള ഹീന ഹവേലിയിൽ വച്ച് നടന്ന ഒരു ഇഫ്താർ ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രമാണിത്. നിലവിലെ പ്രചാരണങ്ങളിൽ പറയുന്നതുപോലെ ഹൈദരാബാദിൽ നിന്നല്ല, മറിച്ച് പഞ്ചാബിൽ നിന്നുള്ളതാണീ ഫോട്ടോ എന്ന് സ്ഥിരീകരിച്ചു.

ഇത് സംബന്ധിച്ച വാർത്തകൾക്കൊപ്പം നൽകിയിട്ടുള്ള ചിത്രങ്ങൾ:

വാർത്തകളിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: എഎൻഐയുടെ ട്വീറ്റ്, ദി ട്രിബ്യൂൺ, ഇന്ത്യൻ എക്‌സ്പ്രസ്സ്, ഹിന്ദുസ്ഥാൻ ടൈംസ്

വാസ്തവം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇസ്ലാമിക രീതിയിൽ പ്രാർഥിക്കുന്നതിന്റെ ചിത്രം ഹൈദരാബാദിൽ നിന്നുള്ളതല്ല. 2016 ജൂലൈയിൽ പഞ്ചാബിലെ മാലേർകോട്ലയിൽ നടന്ന ഒരു ഇഫ്താർ ചടങ്ങിൽ പങ്കെടുത്ത കെജ്‌രിവാളിന്റെ ചിത്രമാണ് തെറ്റായി പ്രചരിക്കുന്നത്.

Content Highlights: Arvind Kejriwal, AAP, Delhi Chief Minister, Namaz, Islamic, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented