ലോകത്താദ്യമായി ചികിൽസിക്കാൻ ലൈസൻസ് നേടിയ 3 വനിതാ ഡോക്ടർമാർ! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

ലോകത്താദ്യമായി ചികിൽസിക്കാനുള്ള ലൈസൻസ് നേടിയ മൂന്ന് വനിതാ ഡോക്ടർമാർ എന്ന അവകാശവാദത്തോടെ ഒരു ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. 'ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ' എന്ന തലക്കെട്ടോടെയാണ് ട്വീറ്റ് പ്രചരിക്കുന്നത്. ട്വീറ്റിൽ മൂന്ന് സ്ത്രീകളുടെ ചിത്രവും നൽകിയിട്ടുണ്ട്. ചിത്രത്തിൽ നൽകിയിരിക്കുന്ന വിവരങ്ങളിതാണ്: '1885-ൽ ലോകത്താദ്യമായി ചികിൽസിക്കാനുള്ള ലൈസൻസ് നേടിയ മൂന്ന് വനിതാ ഡോക്ടർമാരുടെ ചിത്രം. ഇന്ത്യയിൽ നിന്ന് ഡോ. ആനന്ദി ഭായ് ജോഷി, ജപ്പാനിൽനിന്ന് ഡോ. കെയ് ഒകാമി, സിറിയയിൽനിന്ന് ഡോ. താബത് ഇസ്ലാംബുളി.' ഈ ചിത്രത്തിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

വിശദമായ അന്വേഷണത്തിൽ, ചികിൽസിക്കാനുള്ള ലൈസൻസ് ലഭിച്ച ആദ്യ വനിതാ ഡോക്ടർമാർ ചിത്രത്തിൽ ഉള്ളവളരല്ല എന്ന് കണ്ടെത്തി. ആധുനിക ലോകത്ത് ആദ്യമായി മെഡിക്കൽ ലൈസൻസ് ലഭിക്കുന്ന വനിത ഇംഗ്ലണ്ടിൽനിന്നുള്ള എലിസബത്ത് ബ്ലാക്ക്വെൽ ആണ് (Elizabeth Blackwell). 1849-ൽ ബ്ലാക്ക്വെൽ യു.എസിലെ ജനീവ മെഡിക്കൽ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കുകയും യു.എസിലെ ആദ്യ വനിത ഡോക്ടറാവുകയും ചെയ്തിരുന്നു. ബ്ലാക്ക്വെല്ലിന്റെ പ്രേരണയാലാണ് ഇംഗ്ലണ്ടിലെ ആദ്യ വനിത ഡോക്ടറായ എലിസബത്ത് ഗാരേറ്റും (Elizabeth Garrett) മെഡിക്കൽ വിദ്യാഭ്യാസത്തിന് ചേരുന്നത്. 1865-ലാണ് എലിസബത്ത് ഗാരേറ്റിനു ഡോക്ടഴ്‌സ് ലൈസൻസ് ലഭിക്കുന്നത്.

എലിസബത്ത് ബ്ലാക്ക്വെൽ (ഇടത്) എലിസബത്ത് ഗാരറ്റ് (വലത്) | Source: womenshistory.org

ഈ കാലഘട്ടത്തിൽ സ്ത്രീകളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനു വേണ്ടി പ്രത്യേക സ്ഥാപനങ്ങൾ യൂറോപ്പിലും അമേരിക്കയിലും തുടങ്ങിയിരുന്നു. 1850-ൽ യു.എസിൽ വനിതകളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയ( Woman's College of Pennsylvania) പ്രവർത്തനമാരംഭിച്ചു.

ചിത്രത്തിൽ നൽകിയിരിക്കുന്നത് വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയിൽനിന്ന് 1885 മുതൽ 1890 വരെയുള്ള കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയ മൂന്ന് വനിത ഡോക്ടർമാരാണ്. 1885 ഒക്ടോബർ 10-ന് കോളേജിൽ വച്ച് നടന്ന ഒരു ചടങ്ങിനിടെ എടുത്ത ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ആനന്ദി ഗോപാൽ ജോഷി, ജപ്പാനിൽ നിന്നുള്ള കെയ് ഒകാമി(Kei Okami), സിറിയയിൽ നിന്നുള്ള സബത് ഇസ്ലാംബുളി(Sabat Oslamboly) എന്നിവരാണ് ചിത്രത്തിലുള്ളത്.

അമേരിക്കയിൽനിന്ന് പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരിയാണ് ആനന്ദി ഭായ് ജോഷി. 1886-ലാണ് ആനന്ദി ഭായ് ജോഷി എം.ഡി. പൂർത്തിയാക്കിയത്. എന്നാൽ പ്രാക്ടീസ് തുടങ്ങുന്നതിനു മുൻപ് തന്നെ ആനന്ദി ഭായ് ക്ഷയരോഗ ബാധിതയായി തന്റെ 22-ാം വയസിൽ (1887-ൽ) നിര്യാതയായി.

ഇന്ത്യയിൽ ആദ്യമായി ചികിൽസിക്കാനുള്ള ലൈസൻസ് ലഭിച്ച വനിതാ ഡോക്ടർ കാദംബിനി ഗാംഗുലി ആണ്. 1888-ൽ കൽക്കട്ട മെഡിക്കൽ കോളേജിൽ നിന്നാണ് കാദംബിനി ഗാംഗുലിക്ക് പ്രൈവറ്റ് പ്രാക്ടിസിനുള്ള ഡിപ്ലോമ (GMCB diploma - Graduate of medical college of Bengal) ലഭിക്കുന്നത്.

ആനന്ദി ബെൻ ജോഷിയും ( ഇടത്) കദംബിനി ഗാംഗുലി(വലത്) |
കടപ്പാട്: മാതൃഭൂമി, ഗെറ്റി ഇമേജസ്

പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ അമേരിക്കയിൽനിന്ന് ബിരുദമെടുത്ത ആദ്യ ജാപ്പനീസ് വനിതയാണ് കെയ് ഒകാമി( Kei Okami). 1889-ലാണ് വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയിൽനിന്ന് പാശ്ചാത്യ വൈദ്യ ശാസ്ത്രത്തിൽ ഒകാമി ബിരുദം പൂർത്തിയാക്കുന്നത്. എന്നാൽ ഒകാമിക്കും മുൻപേ ജപ്പാനിൽ വനിതകൾക്ക് ഡോക്ടേഴ്‌സ് ലൈസൻസ് ലഭിച്ചിട്ടുണ്ട്. ജപ്പാനിൽ പാശ്ചാത്യ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ആദ്യമായി ലഭിച്ചത് ഒജിനോ ജിൻകൊ(Ogino Ginko) എന്ന വനിതയ്ക്കാണ്. 1885-ലാണ് ജിൻകൊ ഡോക്ടേഴ്‌സ് ലൈസൻസ് നേടുന്നത്.

കെയ് ഒകാമി (ഇടത്) ഒജിനോ ജിൻകൊ(വലത്) | Source: womenshistory.org, philadelphiaencyclopedia.org

ചിത്രത്തിൽ മൂന്നാമതായി ഇരിക്കുന്നത് താബാത് ഇസ്ലാംബുളി (Sabat Oslamboly) എന്ന സിറിയൻ സ്വദേശിയാണ്. 1890-ലാണ് താബാത് എം.ഡി. പൂർത്തിയാക്കുന്നത്. സിറിയയിൽനിന്നുള്ള ആദ്യ വനിതാ ഡോക്ടറാണ് താബാത് ഇസ്ലാംബുളി.

References:

https://www.dnaindia.com/india/report-historic-photograph-of-india-s-first-licensed-woman-doctor-resurfaces-on-doctor-s-day-anandibai-gopalrao-joshi-2898256

https://indianexpress.com/article/trending/google-doodle-celebrates-the-birthday-of-indias-first-female-doctor-anandi-gopal-joshi-5117857/

https://philadelphiaencyclopedia.org/essays/womans-medical-college-of-pennsylvania/#collections

https://biography.yourdictionary.com/articles/first-female-doctors-around-world

https://www.proclinical.com/blogs/2020-3/10-most-influential-women-in-history-of-science-and-medicine

https://www.wired.com/2010/09/0928elizabeth-garrett-woman-physician/

വാസ്തവം

ലോകത്താദ്യമായി ചികിൽസിക്കാനുള്ള ലൈസൻസ് നേടുന്ന മൂന്ന് വനിതാ ഡോക്ടർമാർ എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആധുനിക ലോകത്തെ ആദ്യ വനിതാ ഡോക്ടർമാർ എലിസബത്ത് ബ്ലാക്ക്വെലും ഇംഗ്ലണ്ടിലെ എലിസബത്ത് ഗാരേറ്റുമാണ്. എന്നാൽ ചിത്രത്തിൽ നൽകിയിരിക്കുന്ന വനിത ഡോക്ടർമാർ 1885-90 വരെ വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കിയവരാണ്. ആനന്ദി ബെൻ ജോഷി അമേരിക്കയിൽനിന്ന് പാശ്ചാത്യ വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. കെയ് ഒകാമി അമേരിക്കയിൽനിന്ന് പാശ്ചാത്യ വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടുന്ന ആദ്യ ജാപ്പനീസ് വനിതയും താബാത് ഇസ്ലാംബുളി പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുന്ന ആദ്യ സിറിയൻ വനിതയുമാണ്. സ്ത്രീകൾക്ക് വിദ്യാഭാസം പോലും നിഷിദ്ധമായിരുന്ന ആ കാലഘട്ടത്തിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും, അതുവഴി ഒരു പുതിയ നവോത്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തവരാണിവർ. അതിനാൽ ഈ ചിത്രത്തിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. എന്നാൽ പ്രസ്തുത ചിത്രം തെറ്റായ വിവരങ്ങളോടെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Content Highlights: Women Doctors, World's First, Doctor's Licence, Modern Medicine, Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented