പാകിസ്താനിൽ സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ വസ്തുതയെന്ത്? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്

പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ദുരവസ്ഥ എന്ന വാദത്തോടെ ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയെ ചിലർ ചേർന്ന് അതിക്രൂരമായി ഉപദ്രവിക്കുന്നതിൻറെ ദൃശ്യങ്ങളാണിത്.

ഇതിലെ വസ്തവം പരിശോധിക്കാം.

അന്വേഷണം

സ്ത്രീയെ ഒരു പുരുഷൻ തലമുടിക്ക് കുത്തിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് ഇവരെ മറ്റ് സ്ത്രീകൾ ഉൾപ്പടെയുള്ളവർ ചെരിപ്പ്, വടി എന്നിവ ഉപയോഗിച്ച് മർദിക്കുന്നുമുണ്ട്. വസ്തുതാ പിരശോധനയ്ക്കെടുത്ത ട്വീറ്റിൽ സംഭവത്തിന്റെ യഥാർത്ഥ ശബ്ദം ലഭ്യമല്ല.

വി.എച്ച്.പി. ദേശീയ വക്താവ് വിനോദ് ബൻസാലും ഇതേ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

1.15 സെക്കൻറ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ കീ ഫ്രേമുകളെടുത്ത് നടത്തിയ പരിശോധനയിൽ 2022 ജനുവരി മുതൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തി.

പാകിസ്താനിലെ പഞ്ചാബിൽ സ്ത്രീകൾക്കെതിരായ അതിക്രമം എന്ന തരത്തിൽ പലരും ഇത് ട്വീറ്റ് ചെയ്തു കണ്ടു. എന്നാൽ ഹിന്ദു സ്ത്രീയാണ് ആക്രമിക്കപ്പെടുന്നതെന്ന വിവരങ്ങൾ ഇവയിലൊന്നുമില്ല.

പാകിസ്താനിലെ മാധ്യമങ്ങൾ ഇത്സംബന്ധിച്ച വാർത്ത നൽകിയിട്ടുണ്ടോ എന്നാണ് പിന്നീട് പരിശോധിച്ചത്. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. 2022 ജനുവരി എട്ടിന് പാകിസ്താനിലെ സിയാൽകോട്ടിലാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം മുതൽ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി.

രണ്ട് കുടുംബങ്ങൾ തമ്മിൽ 13 വർഷമായി തുടരുന്ന സ്ഥലതർക്കമാണ് ആക്രമണത്തിന് കാരണം. മുനവർ കൻവൽ എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. നസീറ ബീവി എന്ന സ്ത്രീയും ഇവരുടെ ബന്ധുക്കളും ചേർന്നാണ് മുനവറിനെ ഉപദ്രവിച്ചത്.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പഞ്ചാബ് ഐ.ജി .റാവു സർദാർ അലി ഖാന്റെ നിർദേശാനുസരണം സിയാൽകോട്ട് പോലീസ് അന്വേഷണം നടത്തി. മുനവറിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പടെ 15 പേർക്കെതിരെ കേസെടുക്കുകയും 9 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പ്രമുഖ പാക് മാധ്യമങ്ങളിൽ നൽകിയ വാർത്തയുടെ ലിങ്കുകൾ

https://www.dawn.com/news/1668540
https://www.aaj.tv/news/30275783

വാസ്തവം

പാകിസ്താനിൽ ഹിന്ദു സ്ത്രീ ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. രണ്ട് കുടുംബങ്ങൾ തമ്മിൽ പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന സ്ഥലതർക്കമാണ് സംഭവത്തിന് പിന്നിൽ.

Content Highlights: Pakistan, Women, Attacked, Land Issue, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented