പ്രചരിക്കുന്ന ദൃശ്യങ്ങൾ അരുണാചൽ പ്രദേശിലെ വിമാനത്താവളത്തിന്റേതല്ല | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് 

പ്രചരിക്കുന്ന വീഡിയോയിൽനിന്നുള്ള സ്‌ക്രീൻഷോട്ട് | കടപ്പാട്: twitter.com/JPulasaria/status/1589984276900372481

അരുണാചൽ പ്രദേശിൽ പുതുതായി നിർമ്മിച്ച വിമാനത്താവളത്തിന്റേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വിമാനത്താവളത്തിന്റെ ഭൂരിഭാഗവും മുള കൊണ്ട് നിർമ്മിച്ചതാണെന്നാണ് അവകാശവാദം.ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

അരുണാചൽ പ്രദേശിൽ നിർമ്മാണം പൂർത്തിയാക്കിയ വിമാനത്താവളത്തെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചു. ഇറ്റാ നഗറിനടുത്ത് ഹൊള്ളോങ്കിയിലുള്ള ഡോണ്യി പോളോ വിമാനത്താവളമാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ വിമാനത്താവളത്തിന്റെ ചിത്രങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഹോള്ളോങ്കി എയർപോർട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളുമായി ഇത് താരതമ്യം ചെയ്തു. ഇതിൽനിന്നും ഇവ തമ്മിൽ സാമ്യമില്ല എന്ന് സ്ഥിരീകരിച്ചു.

ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: @AAI_Official & @aaihollongi

പ്രചാരണങ്ങളിൽ പറയുന്നത് ഈ വിമാനത്താവളത്തിന്റെ ഭൂരിഭാഗവും മുള കൊണ്ട് നിർമ്മിച്ചതായാണ്. എന്നാൽ, പ്രസ്തുത വിമാനത്താവളത്തിൽ വേഴാമ്പലിന്റെ രൂപത്തിലുള്ള കവാടമാണ് മുള കൊണ്ട് നിർമ്മിച്ചത്. ഇത് സംബന്ധിച്ച വാർത്തകളും ലഭ്യമാണ്.

വാർത്തകൾ:
https://nenow.in/north-east-news/arunachal-pradesh/arunachal-pradesh-donyi-polo-airport-indigo-flights-mumbai-kolkata.html

https://zeenews.india.com/aviation/donyi-polo-airport-construction-completed-flight-operations-to-begin-soon-2532804.html

പ്രചരിക്കുന്ന ദൃശ്യം ഏതാണെന്നാണ് പിന്നീട് പരിശോധിച്ചത്. സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ എ.എൻ.ഐയുടെ ഒരു ട്വീറ്റ് കണ്ടെത്തി. ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നവംബർ 11-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ്. ഇതിലെ ചിത്രങ്ങൾ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് സമാനമാണ്.

തുടർന്നുള്ള അന്വേഷണത്തിൽ, 2022 ഒക്‌റ്റോബറിലും പ്രസ്തുത വീഡിയോ പ്രചരിച്ചതായി കണ്ടെത്തി. കേന്ദ്രമന്ത്രി ശോഭ കരന്ദലജെ, കർണ്ണാടകയിലെ മന്ത്രിമാരായ മുരുഗേഷ് ആർ നിറനി, സുധാകർ കെ എന്നിവർ ഉൾപ്പെടെ പലരും അന്ന് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദൃശ്യങ്ങൾ എന്നാണ് ഈ ട്വിറ്റുകളിലും പറയുന്നത്.

മന്ത്രിമാരുടെ ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ട്വിറ്റർ

കൂടാതെ കെമ്പഗൗഡ എയർപ്പോർട്ടിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ചില വാർത്തകളും കണ്ടെത്തി. അങ്ങനെ, പ്രചരിക്കുന്ന ദൃശ്യങ്ങൾ അരുണാചൽ പ്രദേശിൽ നിന്നുള്ളതല്ല എന്ന് സ്ഥിരീകരിച്ചു.

വാസ്തവം

അരുണാചൽ പ്രദേശ് വിമാനത്താവളത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത് ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദൃശ്യങ്ങളാണ്.

Content Highlights: Arunachal Pradesh, Airport, Hollongi, Bamboo, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented