പെൺകുട്ടികളെ മർദ്ദിക്കുന്ന വീഡിയോ കേരളത്തിലേതല്ല, പ്രചാരണം വ്യാജം | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: വാട്‌സാപ്പ്

രണ്ട് പെൺകുട്ടികളെ ഒരാൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. കാസർകോട്ടു നടന്ന സംഭവമാണെന്നാണ് വീഡിയോയ്ക്ക് ഒപ്പം ലഭിച്ച ഓഡിയോയിൽ പറയുന്നത്. 33 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

ദൃശ്യങ്ങൾക്കു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ലുങ്കിയും ഷർട്ടും ധരിച്ച ഒരാൾ രണ്ട് പെൺകുട്ടികളെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. കൂടാതെ, പെൺകുട്ടികളിലൊരാളെ ഇയാൾ കാലിൽ പിടിച്ച് തലകീഴായി കറക്കി താഴെയിടുകയും ചെയ്യുന്നുണ്ട്. ഈ പെൺകുട്ടികൾ വയലറ്റ് നിറത്തിലുള്ള യൂണിഫോമാണ് ധരിച്ചിട്ടുള്ളത്. കുട്ടികളിലൊരാൾ ഇടയ്ക്ക് 'അമ്മേ' എന്ന് വിളിച്ച് കരയുന്നത് കേൾക്കാം. ഉപദ്രവിക്കുന്ന ആൾ എന്തോ പറയുന്നുണ്ടെങ്കിലും വാക്കുകൾ വ്യക്തമല്ല.

സെർച്ച് ടൂളുകൾ ഉപയോ?ഗിച്ച് നടത്തിയ പരിശോധനയിൽ ഈ വീഡിയോ ട്വിറ്ററിലും പ്രചരിച്ചിട്ടുള്ളതായി കണ്ടെത്തി. പ്രസ്തുത ദൃശ്യങ്ങൾ ആന്ധ്രയിൽ നിന്നുള്ളതാണെന്ന് ഈ ട്വീറ്റുകളിൽ പറയുന്നുണ്ട്.

https://twitter.com/Krishna54525341/status/1570379777579810818

https://twitter.com/BashaSKPSPK/status/1570444567903862785

തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2022 സെപ്തംബർ 15-ന് തെലുങ്ക് വാർത്താ മാധ്യമമായ എ.ബി.പി. ദേശം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു വാർത്ത കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ ഈ വാർത്തയിൽ നൽകിയിട്ടുണ്ട്. ആന്ധ്രയിലാണ് ഇത് നടന്നതെന്നാണ് വാർത്തയിൽ പറയുന്നത്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ താഡെപള്ളിഗൂഡത്തുള്ള പെന്റപ്പാടു എന്ന സ്ഥലത്തായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ പിതാവ് മക്കളെ മർദ്ദിക്കുന്നതിന്റേതാണീ വീഡിയോ. ഗഞ്ചി ഡേവിഡ് രാജു എന്നാണ് ഇയാളുടെ പേര്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ നിർമ്മലയ്ക്ക് അയച്ചുകൊടുക്കാനാണ് ഇയാൾ വീഡിയോ പകർത്തിയത്. ഭാര്യയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുക എന്നതായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശം എന്നും വാർത്തയിൽ പറയുന്നുണ്ട്.

വാർത്ത (എബിപി ദേശം):
https://telugu.abplive.com/crime/tadepalligudem-pentapadu-viral-video-father-brutally-attacked-two-children-dnn-51799

ദൃശ്യങ്ങളിൽ കാണുന്ന രണ്ട് പെൺകുട്ടികളെ കൂടാതെ മകനെ കൂടി ഇയാൾ ഉപദ്രവിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കുട്ടികളുടെ സംരക്ഷണ ചുമതല മുത്തശ്ശിയെ ഏൽപ്പിച്ചു.

ഇത് സംബന്ധിച്ച മറ്റ് വാർത്തകൾ:

സ്‌ക്രീൻഷോട്ട് | കടപ്പാട്: ഡെക്കാൻ ഹെറാൾഡ്

https://www.deccanchronicle.com/nation/crime/160922/father-absconds-after-beating-up-kids.html

https://telugu.getlokalapp.com/telangana-news/wicked-father-torturing-children-video-7415089

വാസ്തവം

രണ്ട് പെൺകുട്ടികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല മറിച്ച് ആന്ധ്രയിൽ ഈസ്റ്റ് ഗോദാവരി ജില്ലയിലെ പെന്റപ്പാടു നിന്നുള്ളതാണ്. മദ്യപിച്ചെത്തിയ പിതാവ് മക്കളെ മർദ്ദിക്കുന്നതാണീ വീഡിയോ.

Content Highlights: Girl Beaten, Kerala, Viral Video, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented