കേരളത്തിൽ പേ വിഷബാധയേറ്റ കുട്ടിയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിൽനിന്ന്

സംസ്ഥാനത്ത് പേപ്പട്ടി ആക്രമണം തുടർക്കഥയാകുന്നതിനിടെ ഇതുമായി ബന്ധപ്പെടുത്തി നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. പേ വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുടേതെന്ന തരത്തിൽ ഒരു വീഡിയോ വാട്‌സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. നായ്ക്കൾക്ക് മാത്രമാണ് നാട്ടിൽ സംരക്ഷണം ലഭിക്കുന്നതെന്ന തരത്തിൽ ഒരു കുറിപ്പും ഇതിനൊപ്പമുണ്ട്. ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയ്ക്കിടെയെടുത്തതെന്ന് തോന്നുന്ന വീഡിയോയുടെ ആദ്യഭാഗത്ത് പ്രാദേശിക ഭാഷയിൽ ചിലർ സംസാരിക്കുന്നത് കേൾക്കാം. ഇതിന്റെ അവസാന ഭാഗത്തായി ഒരാൾ ഹിന്ദിയിൽ കുട്ടിയോട് പേരു പറയാൻ ആവശ്യപ്പെടുന്നുണ്ട്.

ഇതേ ദൃശ്യങ്ങൾ മുൻ വർഷങ്ങളിലും പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 2019 സെപ്തംബർ മാസം അവസാനമാണ് ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിക്കാൻ തുടങ്ങിയത്.

ചില പ്രാദേശിക മാധ്യമങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും കുട്ടിക്ക് പേ വിഷബാധയേറ്റു എന്ന തരത്തിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, 2019-ൽ ഈ ദൃശ്യങ്ങൾ വൈറലായ സമയത്തുതന്നെ, ഇത് പേ വിഷബാധയല്ല എന്ന നിഗമനവുമായും ചിലർ രംഗത്ത് വന്നിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങളല്ല കുട്ടി കാണിക്കുന്നതെന്നാണ് ഇവരുടെ അവകാശവാദം.

ഈ വിഷയത്തിൽ ആരോഗ്യ വിദഗ്ധരുടെ വിശദീകരണം: പട്ടി, പൂച്ച, കുരങ്ങൻ, കുറുക്കൻ, കീരി, ചില ഇനം വവ്വാൽ തുടങ്ങി ഉഷ്ണരക്തമുള്ള ജീവികൾ റാബിസ് വൈറസ് വാഹകരാകും. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളിലൂടെയാണ് മനുഷ്യർ രോഗബാധിതരാകുന്നത്. പേ വിഷബാധയേറ്റവർക്ക് ഹൈഡ്രോ ഫോബിയ, എയറോഫോബിയ എന്നീ ലക്ഷണങ്ങളുണ്ടാകും. തെണ്ടയിലെ മസിലുകൾക്കുണ്ടാകുന്ന വീക്കം മൂലം ഭക്ഷണമോ വെള്ളമോ കുടിക്കാനാവാത്ത സ്ഥിതിയും (ഹൈഡ്രോ ഫോബിയ) ശബ്ദവ്യത്യാസവും വരും. കാറ്റ്, വെളിച്ചം എന്നിവയും രോഗികളെ അസ്വസ്ഥരാക്കും. പെരുമാറ്റ വ്യതിയാനം, ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം, തലവേദനയോട് കൂടിയ പനി, ഉറക്കമില്ലായ്മ എന്നിവയും പേ വിഷബാധയുടെ ലക്ഷണങ്ങളാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കുട്ടികാണിക്കുന്ന ലക്ഷണങ്ങൾ ഇത്തരത്തിലുള്ളതല്ല.

വീഡിയോയുടെ അവസാനഭാഗത്ത് കുട്ടി കിടക്കുന്ന തലയണയുടെ മുകളിലായി ആശുപത്രിയുടെ പേരും ഡിപ്പാർട്ട്മൻറും വർഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലെ പേര് അധികരിച്ച് നടത്തിയ പരിശോധനയിൽ ഛത്തിസ്ഗഢിലെ ആശുപത്രി കണ്ടെത്തി. അവരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ പ്രതികരണം ലഭിച്ചില്ല.

വാസ്തവം

പേ വിഷബാധയേറ്റ കുട്ടിയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽനിന്ന് ഉള്ളതല്ല. പ്രസ്തുത ദൃശ്യങ്ങൾ 2019 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്.

Content Highlights: Rabies, Stray Dog, Boy Infected, Viral Video, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


K MURALEEDHARAN

1 min

ശശി തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണ്, ഖാര്‍ഗെ യോഗ്യന്‍- കെ മുരളീധരന്‍

Oct 5, 2022

Most Commented