ഐ.എസ്. തീവ്രവാദിയായ മലയാളി യുവതിയുടേതെന്നു പ്രചരിക്കുന്ന വീഡിയോ സിനിമാ ടീസറാണ് | Fact Check


ഗ്രീഷ്മ ഗ്രീഷ്മം/ ഫാക്ട് ചെക്ക് ഡെസ്‌ക്

കടപ്പാട് : facebook

അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഐ.എസ്.ഐ.എസ്. തീവ്രവാദിയായ മലയാളി യുവതിയുടേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത്- ''ആഗോള ഭീകരകേന്ദ്രമാണ് കേരളം. മലയാളിയായ ശാലിനി ഉണ്ണികൃഷ്ണൻ അടക്കം ഇന്ത്യയിൽനിന്ന് 32000 പെൺകുട്ടികൾ ഐ.എസ്.ഐ.എസിൽ ഉണ്ട്.'

ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പർദ്ദയിട്ടൊരു പെൺകുട്ടി ശാലിനി ഉണ്ണികൃഷ്ണൻ എന്ന് സ്വയം പരിചയപെടുത്തിക്കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. മനുഷ്യരാശിയെ സേവിക്കാൻ ഒരു നഴ്സ് ആകാൻ ആഗ്രഹിച്ച താൻ ഇപ്പോൾ ഫാത്തിമ ബാ എന്ന ഐ.എസ്.ഐ.എസ്. തീവ്രവാദിയാണെന്നും. ഇപ്പോൾ അഫ്ഗാനിസ്ഥാൻ ജയിലിൽ തടവിലാണെന്നും പറയുന്നു. 32,000 പെൺകുട്ടികൾ മതം മാറി സിറിയയിലെയും യെമനിലെയും മരുഭൂമികളിൽ കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. സാധാരണ പെൺകുട്ടികളെ ഭീകരവാദികളാക്കി മാറ്റാനുള്ള ഭയാനകമായ പദ്ധതിയാണ് കേരളത്തിൽ നടക്കുന്നത്. ഇത് തടയാൻ ആരുമില്ലേ എന്നവർ ചോദിക്കുന്നു. തുടർന്ന് കേരള സ്റ്റോറി എന്ന് എഴുതിക്കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

ദ കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലറാണിത്. ചിത്രത്തിലെ നായിക അദാ ശർമ്മയാണ് ദൃശ്യങ്ങളിൽ കാണുന്ന യുവതി. സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം വലിയ ചർച്ചാവിഷയുമായിട്ടുണ്ട്. ആദാ ശർമ്മ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചിത്രത്തിന്റെ ട്രെയ്‌ലർ പോസ്റ്റ് ചെയ്തിരുന്നു.

കടപ്പാട്: facebook, twitter, insta

സിനിമയുമായി ബന്ധപ്പെട്ട് സനാതൻ പ്രഭാത് എന്ന സൈറ്റിൽ നൽകിയ വാർത്ത കണ്ടെത്തി. കേരളം, മംഗലാപുരം എന്നിവിടങ്ങളിൽനിന്ന് 2009 മുതൽ മതംമാറിയ പെൺകുട്ടികളുടെ കണക്കാണ് 32,000. സിനിമയുടെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായെ ഉദ്ധരിച്ചുകൊണ്ടാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

https://sanatanprabhat.org/english/66286.html

ഈ ടീസറിലെ അവകാശവാദങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാൻ നിർമാതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ ചിത്രം നിരോധിക്കണമെന്ന് ആവിശപ്പെട്ട് മാധ്യമപ്രവർത്തകൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ (സി.ബി.എഫ്.സി.) സമീപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ സത്യം ന്യൂസ് എഡിറ്ററായ ബി.ആർ. അരവിന്ദാക്ഷനാണ് സി.ബി.എഫ്.സിക്ക് ഹർജി സമർപ്പിച്ചത്. കേരളത്തിൽനിന്ന് '32,000 പെൺകുട്ടികൾ മതം മാറി ഐ.എസിൽ ചേരുകയും ചെയ്തു' എന്ന പ്രസ്താവനയുടെ ആധികാരികത അന്വേഷിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം കത്തയച്ചു.

https://www.thenewsminute.com/article/journalist-seeks-ban-kerala-story-unless-makers-confirm-veracity-claims-169691

വാസ്തവം

അഫ്ഗാനിസ്താനിലെ ജയിലിൽ കഴിയുന്ന ഐ.എസ്.ഐ.എസ്. തീവ്രവാദിയായ മലയാളി യുവതിയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദ കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയ്‌ലറാണിത്. ബോളിവിഡ് നായിക അദാ ശർമ്മയാണ് ദൃശ്യങ്ങളിൽ കാണുന്ന യുവതി.

Content Highlights: Malayali Woman, IS Terrorist, Afghanistan, The Kerala Story, Movie Teaser, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented