പട്ടാമ്പി പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകുന്ന നദി, വാസ്തവമെന്ത് ? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ദൃശ്യത്തിന്റെ സ്‌ക്രീൻഷോട്ട്

കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് അനവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പട്ടാമ്പി പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകുന്ന നിളാ നദി എന്ന വാദവുമായി ഒരു ദൃശ്യവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

മലമ്പുഴ ഡാമിന്റെ ഷട്ടർ തുറക്കുമെന്നുള്ള എക്‌സിക്യൂട്ടീവ് എൻജിനീയറുടെ പത്രക്കുറിപ്പ് (2022 ജൂലായ് 15) വന്നതിനു ശേഷമാണ് ഈ ദൃശ്യം പ്രചരിക്കാൻ തുടങ്ങിയതെന്ന് കണ്ടെത്തി.

കടപ്പാട്: മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ഫേസ്ബുക് പേജ് / https://www.facebook.com/photo?fbid=597787661712690&set=a.542581887233268

പ്രചരിക്കുന്ന ദൃശ്യങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിച്ചു. പരിശോധനയിൽ, പ്രചരിക്കുന്ന ദൃശ്യങ്ങളോട് സാമ്യമുള്ള ചിത്രങ്ങൾ പട്ടാമ്പി ബ്രിഡ്ജ് എന്ന ഫേസ്ബുക് പേജിൽനിന്ന് കണ്ടെത്തി. 2018-19 ഓഗസ്റ്റ് മാസത്തിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങളിലായിരുന്നു അത്.

കടപ്പാട്: /www.facebook.com/Pattambibridge/

ശേഷം, '2018 -19 august pattambi bridge' എന്ന കീവേഡ് ഉപയോഗിച്ചും വിശദമായ പരിശോധന നടത്തി. പരിശോധനയിൽ, 2018 ഓഗസ്റ്റിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോയുമായി പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. 2018 ഓഗസ്റ്റ് 18-നാണ് പ്രസ്തുത വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.


ഈ വീഡിയോയെ കുറിച്ച് പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്‌സിന്റെ പ്രതികരണം ഇപ്രകാരമാണ് - 'അവസാനമായി 2018-ലും 19-ലുമുള്ള പ്രളയത്തിലാണ് പട്ടാമ്പി പാലത്തിലേക്ക് നിളാ നദി കവിഞ്ഞൊഴുകിയത്. നിലവിൽ പട്ടാമ്പി പാലത്തിന് മുകളിലേക്ക് വെള്ളം കേറുന്ന അവസ്ഥയില്ല. ഇത്തരത്തിലുള്ള വ്യാജവാർത്ത ജനങ്ങളിൽ പ്രളയഭീതി സൃഷ്ടിക്കുന്നു.'

2022 ജൂലൈ 23-ലെ പട്ടാമ്പി പാലം / കടപ്പാട്: Jishad Nimraz

വാസ്തവം

പട്ടാമ്പി പാലത്തിന് മുകളിലൂടെ നിളാ നദി കരകവിഞ്ഞൊഴുകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിലവിലെ സ്ഥിതിയെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ 2018-ലെ പ്രളയത്തിന്റെ സമയത്തുള്ളതാണ്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാൽ ഇപ്രകാരമുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

Content Highlights: Pattambi Bridge, Palam, Nila River, Bharathappuzha, Overflowing, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented