ബ്രാഹ്‌മണനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം എന്ന പ്രചാരണം തെറ്റ് | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ട്വിറ്റർ

നിരവധി പേർ അണിനിരന്ന ഒരു റാലിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ബ്രാഹ്‌മണനായ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കളക്ടറായി നിയമിച്ചതിനെതിരെ മുസ്ലീങ്ങൾ പ്രതിഷേധം നടത്തുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

ഇന്ത്യൻ വാർത്താ മാധ്യമമായ ഓർഗനൈസർ വീക്ക്‌ലിയും ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

https://twitter.com/i/status/1554312333031505920

ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

നിരവധി പേരാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. മലപ്പുറം, ആലപ്പുഴ എന്നീ പ്രദേശങ്ങളിൽ നടന്ന സംഭവം എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. കേരളത്തിന് പുറത്തുള്ള പ്രൊഫൈലുകളാണ് പ്രസ്തുത വാദത്തോടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പ്രചരിക്കുന്ന ചില പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്

മാർച്ചിനിടയിൽ വിളിക്കുന്ന മുദ്രാവാക്യങ്ങൾ മലയാളത്തിലാണ്. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ വീഡിയോയിൽ കാണുന്ന ചില കടകളുടെ പേരുള്ള ബോർഡുകൾ വായിക്കാൻ സാധിക്കും. അതിലൊന്നിൽ മലപ്പുറം എന്നാണ് സ്ഥലപ്പേര് എഴുതിയിട്ടുള്ളത്.

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്

തുടർന്ന്, മലപ്പുറത്ത് ഇത്തരത്തിൽ എന്തെങ്കിലും പ്രതിഷേധ മാർച്ച് നടന്നിട്ടുള്ളതിന്റെ ദൃശ്യങ്ങളും വാർത്തകളുമുണ്ടോ എന്ന് പരിശോധിച്ചു. 2022 ജൂലൈ 30-ന് കേരള മുസ്ലിം ജമാഅത്ത് വടക്കൻ കേരളത്തിന്റെ പല ഭാഗത്തും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് സംബന്ധിച്ച് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. ഇതിൽ മലപ്പുറം കലക്ടറേറ്റിലേക്ക് അവർ നടത്തിയ മാർച്ചിന്റെ ചിത്രവും വിവരങ്ങളും നൽകിയിട്ടുണ്ട്.

https://www.newindianexpress.com/states/kerala/2022/jul/31/thousands-take-part-in-protests-against-ias-srirams-posting-2482458.html

ഇത് സംബന്ധിച്ച് മലപ്പുറത്തെ ലോക്കൽ ചാനൽ യുട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയും കണ്ടെത്തി. വീഡിയോകൾ തമ്മിൽ താരതമ്യം ചെയ്തപ്പോൾ ഇരു വീഡിയോകളിലും ഒരേ മുദ്രാവാക്യം കേൾക്കാം. അങ്ങനെ, മലപ്പുറത്തു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിതെന്ന് സ്ഥിരീകരിച്ചു. കെ.എം. ബഷീർ എന്ന മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അല്ലാതെ പ്രചരിക്കുന്ന പോലെ ഹിന്ദുവിനെ നിയമിച്ചതിനെതിരെയല്ല.

വാസ്തവം

ബ്രാഹ്‌മണനായ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കളക്ടറായി നിയമിച്ചതിനെതിരെ കേരളത്തിൽ പ്രതിഷേധം എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. മലപ്പുറം കലക്ടറേറ്റിലേക്ക് കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന്റെ ദൃശ്യങ്ങളാണ് തെറ്റായ വാദങ്ങളോടെ പ്രചരിക്കുന്നത്. കെ.എം. ബഷീർ എന്ന മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെയാണ് പ്രതിഷേധമുണ്ടായത്.

Content Highlights: Alappuzha Collector, Protest, Brahmin, Sriram Venkitaraman, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented