മധ്യപ്രദേശിൽ പള്ളി അഗ്‌നിക്കിരയാക്കിയെന്ന് പ്രചാരണം, വാസ്തവമെന്ത്? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിൽനിന്ന്‌

'മധ്യപ്രദേശിൽ ഹിന്ദുത്വ തീവ്രവാദികൾ മുസ്ലീം പള്ളി അഗ്‌നിക്കിരയാക്കി' എന്ന വാദവുമായി ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മെയ് 17-ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ മുപ്പതിനായിരത്തോളം പേരാണ് ഇതിനകം കണ്ടത്. രണ്ടായിരത്തോളം പേരിത് റീ-ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഇതിൻറെ വാസ്തവം പരിശോധിക്കാം.

അന്വേഷണം

മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. രാത്രിസമയത്ത് ചിത്രീകരിച്ചതിനാൽ ദൃശ്യങ്ങൾക്ക് വ്യക്തതക്കുറവുണ്ട്. ഇവയുടെ സൂക്ഷ്മപരിശോധനയാണ് പ്രാഥമികമായി ചെയ്തത്. മേൽക്കൂരയില്ലാത്ത കെട്ടിടത്തിനകത്ത് തീ കത്തുന്നതായി കാണാം. ഇതിന്റെ കവാടത്തിന് മുൻവശത്തായി പോലീസുകാർ കൂടിനിൽക്കുന്നുമുണ്ട്. അവിടെനിന്ന് അൽപം മാറി ജനക്കൂട്ടത്തേയും ദൃശ്യങ്ങളിൽ കാണാം.

ട്വീറ്റിൽ അവകാശപ്പെടുന്നപോലെ മധ്യപ്രദേശിൽ പള്ളി ആക്രമിക്കപ്പെട്ടിട്ടുണ്ടോ എന്ന് കീ വേർഡുകളുടെ സഹായത്തോടെ പരിശോധിച്ചു. അന്വേഷണത്തിൽ മധ്യപ്രദേശിലെ നീമുച്ച് നഗരത്തിൽ ഒരു മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇരുവിഭാഗങ്ങൾ തമ്മിൽ പ്രദേശത്ത് സംഘർഷമുണ്ടായി, തൊട്ടടുത്ത ദിവസം പള്ളിക്കുനേരെ ആക്രമണവും നടന്നു. നിലവിൽ പ്രദേശത്ത് പോലീസ് കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച മാധ്യമവാർത്താ ലിങ്കുകൾ,

https://www.thequint.com/news/india/communal-clashes-madhya-pradesh-neemuch-stones-pelted-arson-curfew-imposed#read-more#read-more

https://www.siasat.com/madhya-pradesh-mosque-set-ablaze-in-nemuch-city-2328675/

https://thehindustangazette.com/national/madhya-pradesh/mp-curfew-imposed-in-neemuch-after-mob-set-muslim-shrine-on-fire-9767

പക്ഷെ, പ്രചരിക്കുന്ന ദൃശ്യങ്ങൾ നീമുച്ചിലേത് തന്നെയാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സമാനമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. നിമുച്ചിലേതെന്ന തരത്തിൽ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചു.

മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിങ്‌ ഇതേ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇവയെല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത് മെയ് 17-ാം തിയതി തന്നെയാണ്.

ഫ്രീഡം ഫസ്റ്റ്, ടി ഡി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലും മെയ് 17-ന് ഇതേ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്

ആക്രമിക്കപ്പെട്ട പള്ളിയുടെ ചിത്രം കണ്ടെത്തുകയായിരുന്നു പിന്നീടുള്ള ശ്രമം. മാധ്യമപ്രവർത്തകനായ കാശിഫ് കക്വി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഏതാനും ട്വീറ്റുകൾ ലഭിച്ചു. തുടർന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടതിലൂടെ പ്രചരിക്കുന്ന ദൃശ്യം നീമുച്ചിലേതെന്ന് ഉറപ്പിച്ചു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ പള്ളി പൂർണ്ണമായി അഗ്‌നിക്കിരയാക്കിയിട്ടില്ല. മറിച്ച്, പള്ളിക്കകത്തെ എയർ കൂളറും നിസ്‌ക്കാരപ്പായകളുമാണ് കത്തിച്ചത്. സംഭവത്തിൽ 15 പേർ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു.

വാസ്തവം

മധ്യപ്രദേശിൽ മുസ്ലീം പള്ളി അഗ്‌നിക്കിരയാക്കി എന്ന തരത്തിൽ നടക്കുന്ന പ്രചാരണം പൂർണ്ണമായി ശരിയല്ല. മധ്യപ്രദേശിലെ നീമുച്ച് നഗരത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം പള്ളിക്ക് നേരെയുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പള്ളി അഗ്‌നിക്കിരയായിട്ടില്ല മറിച്ച്, അതിനകത്ത് ഉണ്ടായിരുന്ന വസ്തുക്കളാണ് നശിപ്പിക്കപ്പെട്ടത്.

Content Highlights: Madhya Pradesh, Mosque Burnt, Set on Fire, Viral Video, Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Saji Cheriyan

2 min

പറഞ്ഞു കുടുങ്ങി; ഒടുവില്‍ പോംവഴിയില്ലാതെ രാജി

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented