സൗദി ഫുട്‌ബോൾ ടീമംഗങ്ങൾ ഭൂരിപക്ഷവും ആഫ്രിക്കയിൽ നിന്നുള്ളവരാണെന്ന പ്രചാരണം വ്യാജം | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്

.

സൗദി അറേബ്യയുടെ ഫുട്‌ബോൾ ടീമംഗങ്ങൾ ഭൂരിപക്ഷവും ആഫ്രിക്കയിൽ നിന്നുള്ളവരാണെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീയ്ക്കെതിരെ സൗദി നേടിയ അട്ടിമറി വിജയത്തിന് പിന്നാലെയാണ് ഈ ആരോപണം ഉയർന്നത്.

ആഫ്രിക്കയിൽ നിന്നുള്ളവർക്ക് പൗരത്വം നൽകിയാണ് സ്വന്തം ടീമിനെ സൗദി അറേബ്യ വളർത്താൻ നോക്കുന്നത് എന്നാണ് ഇവർ ആക്ഷേപിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി സൗദിക്കെതിരെ നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.വാസ്തവമെന്തെന്ന് അന്വേഷിക്കുന്നു.

പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നിന്റെ സ്‌ക്രീൻഷോട്ട് കടപ്പാട്: ഫേസ്ബുക്

പ്രചരിക്കുന്ന ട്രോളുകളിലൊന്നിന്റെ ലിങ്ക്: https://www.facebook.com/groups/icunion/permalink/5960047960708145

അന്വേഷണം

സൗദി അറേബ്യയുടെ ലോകകപ്പ് ടീമിന്റെ വിശദവിവരങ്ങൾക്കായി സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന്റെ ഔദ്യോഗിക സൈറ്റ് പരിശോധനയ്ക്ക് വിധേയമാക്കി. 2022 ഖത്തർ ലോകകപ്പിന് പങ്കെടുക്കുന്ന ടീമിന്റെ വിവരങ്ങൾ സൈറ്റിൽ നൽകിയിട്ടുണ്ട്. ടീമംഗങ്ങളുടെ പേര്, അവർ കളിക്കുന്ന ഫുട്‌ബോൾ ക്ലബ്, ജനന തീയതി എന്നിവ നൽകിയിട്ടുണ്ടെങ്കിലും ജന്മസ്ഥലം രേഖപ്പെടുത്തിയിട്ടില്ല.

ഫുട്‌ബോൾ ഫെഡറേഷൻ സൈറ്റിന്റെ ലിങ്ക്: https://www.saff.com.sa/en/nationalteams.php?id=1&type=1

തുടർന്ന്, ഓരോ ടീമംഗത്തിന്റേയും വിവരങ്ങൾ പ്രത്യേകം പരിശോധിച്ചു. കായിക മേഖലയിലെ വിവരങ്ങൾ നൽകുന്ന യൂറോ സ്‌പോർട്‌സ്, ഇ.എസ്.പി.എൻ., സോക്കർ വേ, ട്രാൻസ്ഫർ മാർക്കറ്റ് എന്നീ സൈറ്റുകളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. അങ്ങനെ, സൗദി അറേബ്യൻ ഫുട്‌ബോൾ ടീമംഗങ്ങൾ എല്ലാവരും തന്നെ സൗദി പൗരന്മാരാണെന്ന് കണ്ടെത്തി. സൗദി ടീമംഗങ്ങളിൽ ഒരാൾ പോലും വിദേശത്ത് ജനിച്ചവരല്ല. കൂടാതെ, ഇവരെല്ലാം തന്നെ സൗദി അറേബ്യയിലെ വിവിധ ഫുട്‌ബോൾ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നവരുമാണ്.

സൗദി ദേശീയ ടീമംഗങ്ങൾ | കടപ്പാട്: https://twitter.com/SaudiNT_EN

തുടർന്നുള്ള അന്വേഷണത്തിൽ, ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. വിവിധ ടീമുകളിൽ അംഗങ്ങളായ വിദേശതാരങ്ങളെ പറ്റിയുള്ളതാണ് വാർത്ത. ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് പ്രകാരം, ലോകകപ്പിന് പങ്കെടുക്കുന്ന 32 രാജ്യങ്ങളിൽ, അവരുടെ രാജ്യത്ത് ജനിച്ച അംഗങ്ങൾ മാത്രമുള്ള ടീമുള്ളത് നാല് പേർക്കാണ്. സൗദി അറേബ്യ, അർജന്റീന, ബ്രസീൽ, ദക്ഷിണ കൊറിയ എന്നിവർക്കാണ് സ്വന്തം രാജ്യത്ത് ജനിച്ചവർ മാത്രം ഉൾക്കൊള്ളുന്ന ടീമുള്ളത്. അങ്ങനെ, സൗദി അറേബ്യയ്‌ക്കെതിരെയുള്ള പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. വിദേശത്ത് ജനിച്ച താരങ്ങൾ ഏറ്റവും കൂടുതലുള്ളത് ഫ്രാൻസിനാണ്.

ഇന്ത്യൻ എക്‌സ്പ്രസ് വാർത്തയുടെ ലിങ്ക്: https://indianexpress.com/article/sports/football/fifa-world-cup-nearly-150-players-will-represent-countries-other-than-their-nations-of-birth-8274550/

വാസ്തവം

ലോകകപ്പിന് പങ്കെടുക്കുന്ന സൗദി അറേബ്യൻ ടീമംഗങ്ങൾ ഭൂരിഭാഗവും ആഫ്രിക്കയിൽ നിന്നുള്ളവരാണെന്ന പ്രചാരണം തെറ്റാണ്. ആഫ്രിക്കയിൽ നിന്നുള്ളവർക്ക് സൗദിയുടെ പൗരത്വം നൽകിയാണ് ലോകകപ്പിന് മത്സരിപ്പിക്കുന്നതെന്ന ആക്ഷേപവും വാസ്തവവിരുദ്ധമാണ്. സൗദി അറേബ്യൻ ദേശീയ ടീമംഗങ്ങൾ എല്ലാവരും തന്നെ സൗദിയിൽ ജനിച്ചവരാണ്.

Content Highlights: fifa world cup 2022, saudi arabia, Team Members, Africa, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented