രാജ്ഭവന്റെ സുരക്ഷയ്ക്കായി കേന്ദ്രസേന ഇറങ്ങിയെന്ന പ്രചാരണം വ്യാജം | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്

.

ഗവർണറുടെ വസതിയായ രാജ്ഭവന്റെ സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് നൽകി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. എൽ.ഡി.എഫ്. നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പശ്ചാത്തലത്തിലാണിത്.

എന്താണ് വാസ്തവമെന്ന് അന്വേഷിക്കുന്നു.പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം

ഓൺലൈൻ മാധ്യമവാർത്തയുടെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. 'രാജ്ഭവനിലേക്കുള്ള മാർച്ച് നേരിടാൻ കേരള പോലീസ് സംരക്ഷണം ഒരുക്കില്ലെന്ന ഗവർണറുടെ വിലയിരുത്തലാണ് കേന്ദ്ര സംരക്ഷണത്തിന് പിന്നിൽ' എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ അവകാശവാദം.

ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്:
https://web.archive.org/web/20221115054431/https://www.facebook.com/photo?fbid=2046302938909192&set=a.1301381946734632


ഓൺലൈൻ മാധ്യമ വാർത്തയുടെ ആർക്കൈവ് ലിങ്ക്:
https://web.archive.org/web/20221115070202/https://www.eastcoastdaily.com/2022/11/12/army-cammandos-reached-in-rajbhavan-for-protection.html

സത്യാവസ്ഥ അറിയാൻ, രാജ്ഭവനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എസ്.ഡി. പ്രിൻസുമായി ബന്ധപ്പെട്ടു. ഇപ്പോൾ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും കേന്ദ്രസേനയുടെ സംരക്ഷണത്തിന് രാജ്ഭവൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കേരള പൊലീസാണ് ഇപ്പോഴും രാജ്ഭവന് സംരക്ഷണമൊരുക്കുന്നത്. പോലീസ് കമാൻഡോകളുടെ യൂണിഫോമിനെ തെറ്റിദ്ധരിച്ചിട്ടാവാം ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന്, സംസ്ഥാന പോലീസ് മീഡിയ സെന്ററുമായി ബന്ധപ്പെട്ടു. ചിത്രത്തിലുള്ളത് ഇന്ത്യൻ റിസേർവ് ബറ്റാലിയന്റെ യൂണിഫോമാണെന്ന് അവർ വ്യക്തമാക്കി. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ (ഐ.ആർ.ബി.) എന്നാണ് പേരെങ്കിലും, ഇവർ സംസ്ഥാന പോലീസിന്റെ ഭാഗമാണ്. ബറ്റാലിയന്റെ ഭരണപരവും പ്രവർത്തനപരവുമായ നിയന്ത്രണങ്ങൾ സംസ്ഥാന പോലീസ് മേധാവിക്കാണ്. കേരളാ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.

സംസ്ഥാന പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്:
https://keralapolice.gov.in/page/india-reserve-battalion

കേരള പോലീസിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ സംസ്ഥാനത്തെ വിവിധ പോലീസ് വിഭാഗങ്ങളുടെ യൂണിഫോമുകളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ഐ.ആർ.ബിയുടെ യൂണിഫോമിന്റെ വിവരങ്ങളും ലഭ്യമാണ്.

ഐ.ആർ.ബി. യൂണിഫോം കടപ്പാട്: കേരള പോലീസ് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ

വാസ്തവം

എൽ.ഡി.എഫ്. മാർച്ചിന്റെ പശ്ചാത്തലത്തിൽ രാജ്ഭവന്റെ സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് നൽകി എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. രാജ്ഭവന്റെ സുരക്ഷാ ചുമതല ഇപ്പോഴും കേരള പോലീസിന് തന്നെയാണ്.

Content Highlights: Raj Bhavan, Protection, Army, Battalion, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented