ഇസ്‌കോൺ അംഗങ്ങളെ ബംഗാൾ പോലീസ് ആക്രമിച്ചെന്ന പ്രചാരണം വ്യാജം | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം

ന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്സിലെ (ഇസ്‌കോൺ) ഭക്തരായ വിദേശികളെ ബംഗാൾ പോലീസ് ആക്രമിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭഗവദ്ഗീത വിതരണം ചെയ്തതിനാണ് ഇവരെ പോലീസ് ആക്രമിച്ചതെന്നാണ് ട്വിറ്ററിൽ പ്രചരിപ്പിക്കുന്നത്.
ട്വീറ്റിന്റെ പരിഭാഷ: മതനിരപേക്ഷ ഇന്ത്യയിലേക്ക് സ്വാഗതം. ഭഗവദ്ഗീത വിതരണം ചെയ്തതിന് ഇസ്‌കോൺ ഭക്തരെ പോലീസ് മർദ്ദിച്ചു. ഏതെങ്കിലും പാർട്ടികളോ മതനിരപേക്ഷവാദികളോ ഇതിൽ പ്രതികരിക്കുമോ. അപമാനത്താൽ മരിക്കാം, കാരണം ആക്രമണങ്ങൾ നടക്കുന്നത് ഹിന്ദുക്കൾക്ക് നേരെയാണ്.

അന്വേഷണം

ഒന്നര സെക്കന്റോളം മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിൽ കാഷായവസ്ത്രം ധരിച്ച ചില വിദേശികളും പോലീസുമായി വാഗ്വാദം ഉണ്ടാവുകയും പിന്നീട് കയ്യേറ്റം നടക്കുന്നതും കാണാം. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിദേശികളാണ് പോലീസുകാരെ ആദ്യം ഉപദ്രവിക്കുന്നത്. പിന്നീടാണ് പോലീസും ഇവരും തമ്മിൽ കയ്യേറ്റം ആരംഭിക്കുന്നത്.

വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ ദൃശ്യങ്ങൾ 2018, 2019, 2021 വർഷങ്ങളിലും പ്രചരിച്ചതായി കണ്ടെത്തി. നിലവിലെ പ്രാചരണങ്ങളിൽ പറഞ്ഞിരിക്കുന്ന വാദങ്ങൾ തന്നെയാണ് ഇവയ്‌ക്കൊപ്പവും നൽകിയിട്ടുള്ളത്.

https://www.facebook.com/shivsena143/videos/1866404046989481- 2018 ലെ ഈ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് സംഭവം നടന്നത് ഗോവയിലാണെന്നാണ്.

ഇസ്‌കോൺ ട്രൂത്ത് എന്ന യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. 2008-ൽ ഗോവയിലാണ് സംഭവം നടന്നതെന്നാണ് ഇതിൽ നൽകിയിരിക്കുന്ന വിവരം. റഷ്യക്കാരായ വിശ്വാസികളാണ് സംഭവത്തിൽ ആക്രമിക്കപ്പെട്ടതെന്നും വിവരണത്തിലുണ്ട്.

2008 നവമ്പർ 25-ന് ഗോവയിലെ മപൂസയിലായിരുന്നു സംഭവം. ഇതിന്റെ വിശദാംശങ്ങളടങ്ങിയ ഒരു റെഡ്ഡിറ്റ് പോസ്റ്റ് ലഭിച്ചു. ഇതിലെ വിവരങ്ങളനുസരിച്ച് എട്ടു പേരടങ്ങുന്ന സംഘം മപുസയിലെ പ്രധാന തെരുവുകളിലൂടെ വാദ്യമേളങ്ങളോടെ നാമജപം നടത്തി നീങ്ങി. തന്മൂലം മുനിസിപ്പൽ മാർക്കറ്റിന് സമീപത്തുള്ള പ്രധാന റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. ഇതിൽ പ്രകോപിതരായ ചില നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സംഭവസ്ഥലത്തെത്തി ഇവരോട് നാമജപം നിർത്തി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതരായ വിദേശികൾ പോലീസിനെ മർദിക്കുകയായിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. സംഘർഷത്തിൽ പോലീസ് കോൺസ്റ്റബിൾമാരായ സുശാന്ത് ചോപ്ദേക്കർ, പ്രഭാകർ പൊറോബ് എന്നിവർക്ക് പരിക്കേറ്റതായും പറയുന്നുണ്ട്. സംഭവത്തിൽ എട്ട് പേരെ പോലീസ് പിടികൂടിയിരുന്നു.

റഡ്ഡിറ്റ് പോസ്റ്റ്:
https://www.reddit.com/r/india/comments/18tj7z/russian_hare_krishna_vs_indian_police/

ഇത് സംബന്ധിച്ച് ഹെറാൾഡ് ഗോവ നൽകിയ വാർത്ത:
https://www.heraldgoa.in/Goa/The-Sunday-Roundtable/eight-russians-arrested-for-clash-with-police-/19117

വാസ്തവം

ഭഗവദ്ഗീത വിതരണം ചെയ്ത ഇസ്‌കോൺ ഭക്തരെ വെസ്റ്റ് ബംഗാൾ പോലീസ് മർദിച്ചു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. 2008-ൽ ഗോവയിൽ നടന്ന സംഭവമാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

Content Highlights: ISKCON, Foreigners, Police, Attacked, Bengal, Goa, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022

Most Commented