ശീതളപാനീയ കമ്പനിയിലെ ജീവനക്കാരന് എബോള ബാധിച്ചെന്ന പ്രചാരണം വ്യാജം  | Fact Check


സച്ചിൻ കുമാർ / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന വ്യാജപോസ്റ്റ്‌

ശീതളപാനീയ കമ്പനിയിലെ ജീവനക്കാരന് എബോള ബാധിച്ചെന്നും കൊക്കകോള, പെപ്സി തുടങ്ങിയ ശീതളപാനീയങ്ങൾ കുടിക്കാൻ പാടില്ലെന്നുമുള്ള തരത്തിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഹൈദരാബാദ് പോലീസ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയതായാണ് പ്രചരിപ്പിക്കുന്നത്. കൂടാതെ, ഇക്കാര്യം എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അവകാശവാദം.

മേൽപ്പറഞ്ഞ കാര്യങ്ങൾ അടങ്ങുന്ന ഒരു വാട്‌സ്ആപ് സ്റ്റാറ്റസിന്റെ സ്‌ക്രീൻഷോട്ടും എബോള ബാധിതരുടേതെന്ന തരത്തിലുള്ള ഒരു വീഡിയോയും ചിത്രവുമാണ് ഷെയർ ചെയ്യപ്പെടുന്നത്. ഇതിന്റെ വാസ്തവമെന്തെന്ന് പരിശോധിക്കുന്നു.

പ്രചരിക്കുന്ന സ്റ്റാറ്റസിന്റെ സ്‌ക്രീൻഷോട്ട്

പ്രചരിക്കുന്ന ചിത്രം (മുകളിൽ), വീഡിയോയുടെ സ്‌ക്രീൻഷോട്ട് (താഴെ)

അന്വേഷണം

സ്‌ക്രീൻഷോട്ടിലെ വിവരങ്ങളാണ് അന്വേഷണത്തിന് ആദ്യം വിധേയമാക്കിയത്. രണ്ട് വ്യത്യസ്ത കമ്പനികളുടെ ശീതളപാനീയങ്ങളുടെ പേരുകളാണ് പ്രചരിക്കുന്ന അറിയിപ്പിലുള്ളത്. അതിൽ ഏത് കമ്പനയിലെ ജീവനക്കാരനാണ് രോഗം ബാധിച്ചതെന്ന് അറിയിപ്പിൽ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ഈ വ്യക്തതയില്ലായ്മ പ്രസ്തുത അറിയിപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.

പ്രചരിക്കുന്ന തരത്തിലുള്ള സംഭവം എൻ.ഡി.ടി.വി. വാർത്തയായി നൽകിയിട്ടില്ല. കൂടാതെ, ഹൈദരാബാദ് പോലീസ് പ്രചരിക്കുന്നതുപോലുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിലുള്ള പ്രചാരണം 2019-ലും നടന്നിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന മുന്നറിയിപ്പിന്റെ ഹിന്ദി പതിപ്പാണ് അന്ന് പ്രചരിച്ചത്. പ്രസ്തുത പ്രചാരണം വ്യാജമാണെന്നറിയിച്ചു കൊണ്ട് 2019 ജൂലൈ 13-ന് ഹൈദരാബാദ് സിറ്റി പോലീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

സ്‌ക്രീൻഷോട്ടിനോടൊപ്പം പ്രചരിക്കുന്ന ചിത്രമാണ് രണ്ടാമതായി പരിശോധനയ്ക്ക് വിധേയമാക്കിയത്. സെർച്ച് ടൂൾ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ, ഇതേ ചിത്രം എൻ.ഡി ടി.വിയുടെ ഒരു വാർത്തയിൽനിന്നു കണ്ടെത്തി. പാകിസ്താനിലെ വാഗാ അതിർത്തിയിൽ 2014 നവംബർ രണ്ടിനുണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട വാർത്തയാണിത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കരികെ ബന്ധുക്കൾ നിൽക്കുന്നതിന്റേതാണ് ചിത്രമാണിത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയുടേതാണ് ചിത്രം.

എൻ.ഡി.ടി.വി. വാർത്തയുടെ സ്‌ക്രീൻഷോട്ട്

എൻ.ഡി.ടി.വി. വാർത്തയുടെ ലിങ്ക്: https://www.ndtv.com/world-news/52-killed-in-pakistan-in-suicide-attack-at-wagah-border-688062

ഇതിനുശേഷം, എബോള ബാധിതരുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കൈക്കുഞ്ഞുമായി നിലത്തിരുന്ന് കരയുന്ന ഒരു സ്ത്രീയെയാണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണാൻ സാധിക്കുന്നത്. അവരുടെ മുഖത്തുനിന്ന് ചോരയൊലിക്കുന്നതും ദൃശ്യമാണ്. വീഡിയോയുടെ അവസാന ഭാഗത്തിൽ ഒരു സ്ത്രീ ബോധരഹിതയായി നിലത്തുകിടക്കുന്നതും കാണാം. ഇത് ഗാർഹിക പീഡനത്തിന്റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തെലങ്കാനയിലെ ഭദ്രാദ്രി കൊത്തേഗുഡം ജില്ലയിൽ, ഒരു എസ്.ഐ. തന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും ആക്രമിച്ചതിന്റെ ദൃശ്യങ്ങളാണിത്. ദി ന്യൂസ് മിനിറ്റ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ ഇംഗ്ലീഷ് മാധ്യമങ്ങൾ പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യ വാർത്തയുടെ സ്‌ക്രീൻഷോട്ട്

ടൈംസ് ഓഫ് ഇന്ത്യ വാർത്തയുടെ ലിങ്ക്:
https://timesofindia.indiatimes.com/videos/city/hyderabad/caught-on-cam-telangana-sub-inspector-beats-wife-baby-mother-in-law/videoshow/65624512.cms

ദി ന്യൂസ് മിനിറ്റ് വാർത്തയുടെ ലിങ്ക്:
https://www.thenewsminute.com/article/telangana-si-seen-brutally-assaulting-wife-mother-law-video-probe-87592

വാസ്തവം

ശീതളപാനീയ കമ്പനിയിലെ ജീവനക്കാരന് എബോള ബാധിച്ചെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ഹൈദരാബാദ് പോലീസ് ഇത് സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. എബോള ബാധിതരുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം, പാക്കിസ്ഥാനിലെ വാഗാ അതിർത്തിയിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേതാണ്. തെലങ്കാനയിൽ ഭർത്താവിൽനിന്ന് ആക്രമണമേൽക്കേണ്ടി വന്ന ഒരു സ്ത്രീയുടെയും അവരുടെ മാതാവിന്റെയും ദൃശ്യങ്ങളാണ് ഇതിനൊപ്പമുള്ള വീഡിയോയിലുള്ളത്.

Content Highlights: Ebola, Soft Drink, Propaganda, Infected, Fact Check, Fake News, Hyderabad Police, Coco cola, Pepsi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section
Most Commented