ഭാരത് ജോഡോ യാത്രയുടേതെന്ന തരത്തിൽ പ്രചരിപ്പിച്ചത് നൈജീരിയയിൽ നിന്നുള്ള ചിത്രം | Fact Check


ജസ്ന ജയൻ / മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ചിത്രം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അഭൂതപൂർവ്വമായ ജനപങ്കാളിത്തമെന്ന തരത്തിൽ ഒരു ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. വലിയൊരു മൈതാനത്ത് ആയിരക്കണക്കിന് പേർ ഒത്തുകൂടിയതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതിലെ വസ്തുത പരിശോധിക്കാം.ആർക്കൈവ് ലിങ്ക്
/web/20221016045058/https://twitter.com/AvanoorM/status/1581302080509050880

അന്വേഷണം

മൂന്നു ചിത്രങ്ങൾ ചേർത്തുകൊണ്ടുള്ള ഒരു ഫോട്ടോ കൊളാഷാണ് പ്രചരിക്കുന്നത്. ഇതിൽ ഏറെ പ്രാധന്യത്തോടെ മുകൾഭാഗത്ത് നൽകിയിരിക്കുന്ന (വൻ ജനാവലിയുടെ) ചിത്രത്തിലെവിടെയും ഭാരത് ജോഡോ യാത്രയിൽ സാധാരണ കാണുന്ന പാർട്ടി കൊടികളൊന്നുമില്ല. എന്നാൽ ഇതിനൊപ്പമുള്ള മറ്റ് രണ്ട് ചിത്രങ്ങളിലും പാർട്ടി പതാകയും തോരണങ്ങളുമുണ്ട്. ഈ ചിത്രങ്ങളിലൊന്നിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെയും കാണാം.

ആയിരക്കണക്കിന് പേർ ഒന്നിച്ചൂകൂടി നിൽക്കുന്ന ചിത്രത്തിന് കാലപ്പഴക്കമുള്ളതായി ഒറ്റനോട്ടത്തിൽ തോന്നും. ഭാരത് ജോഡോ യാത്ര കർണ്ണാടകയിലെ ബെല്ലാരിയിലെത്തിയപ്പോഴുള്ള ചിത്രം എന്ന വാദത്തോടെയാണ് ചിലരിത് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തത്.

https://twitter.com/AThodigala/status/1581289680804278272

https://www.facebook.com/photo?fbid=657275032630917&set=a.535832801441808

https://www.facebook.com/photo?fbid=637667344737812&set=a.100705851767300

എന്നാൽ, ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻറിലിൽ ഈ ചിത്രം നൽകിയിട്ടില്ല. അന്വേഷണത്തിൽ, നൈജീരിയയിലെ രാഷ്ട്രീയ പാർട്ടിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസ്സ് ഈ ചിത്രം വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വാർത്ത കണ്ടെത്തി. 2015-ലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

https://www.cknnigeria.com/2015/01/nigerians-have-condemned-fake-rally.html

ജർമ്മൻ സുവിശേഷകനായ റയ്ൻഹാഡ് ബോങ്കെയുടെ പരിപാടിയിൽനിന്നുള്ള ചിത്രമാണിതെന്നാണ് വാർത്തയിൽ പറഞ്ഞിരിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2010-ൽ മിലോട്ട്‌സ് എന്ന വെബ്‌സൈറ്റിലും ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. സുവിശേഷ പ്രചാരകനായ റയ്ൻഹാഡ് തന്റെ കർമ്മമണ്ഡലത്തിൽ 50 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ലേഖനത്തിൽ ആയിരുന്നു ഇത്.

റയ്ൻഹാഡ് ബോങ്കെയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലും ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2002-ൽ നൈജീരിയയിലെ ഒഗോംബോഷോയിൽ നിന്നുള്ളതാണ് പ്രസ്തുത ചിത്രമെന്നാണ് പോസ്റ്റിലുള്ളത്.

https://www.milost.sk/logos/clanok/fenomen-reinhard-bonnke

https://www.facebook.com/photo.php?fbid=539298020888887&set=pb.100044260817738.-2207520000.&type=3

വാസ്തവം

ഭാരത് ജോഡോ യാത്രയിൽ അഭൂതപൂർവ്വമായ ജനപങ്കാളിത്തമെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2002-ൽ നൈജീരിയയിലെ ഒഗോംബോഷോയിൽ നടന്ന മതപരിപാടിയുടെ ചിത്രമാണ് തെറ്റായ വാദങ്ങളോടെ പ്രചരിപ്പിക്കുന്നത്.

Content Highlights: Bharat Jodo Yathra, Rahul Gandhi, Huge Crowd, Nigeria, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented