ഹൈദരാബാദിൽ നടന്ന ദീപോത്സവം! പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമെന്ത്? | Fact Check


ഗ്രീഷ്മ ഗ്രീഷ്മം/ ഫാക്ട് ചെക്ക് ഡെസ്‌ക്

കടപ്പാട്: യൂട്യൂബ്

ഹൈദരാബാദിലെ ഒരു നദിയിൽ നടന്ന ദീപോത്സവത്തിന്റേത് എന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മിർ ആലം മണ്ടിയിലുള്ള ശ്രീ മഹാകാലേശ്വര ക്ഷേത്ര ഉത്സവവുമായി ബന്ധപെട്ടതാണിതെന്നാണ് പ്രചാരണം. വെള്ളത്തിലൂടെ ഇഴഞ്ഞ് നീങ്ങുന്ന സ്വർണ്ണനാഗത്തെപ്പോലെയാണ് ഇത് ഒരുക്കിയിരിക്കുന്നത്.

വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്- 'നദിയിൽ ദീപോത്സവം, 240 വള്ളങ്ങളുമായി ശ്രീ മഹാങ്കാളേശ്വര ദേവാലയം ഉത്സവം, മിർ ആലം മണ്ടി, ഹൈദരാബാദ്.( തെലങ്കാന).'വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന അനേകം ചങ്ങാടങ്ങൾ പുഴയിലൂടെ സഞ്ചരിക്കുന്നതാണ് വീഡിയോയിലുളളത്. സൂക്ഷമായി നിരീക്ഷിച്ചാൽ മുൻപിലുള്ള വലിയ ചങ്ങാടത്തിൽ ഒരു വ്യാളീമുഖം സ്ഥാപിച്ചിരിക്കുന്നത് കാണാനാകും. ഈ വീഡിയോയുടെ കീ ഫ്രെയിമുകളെടുത്ത് പരിശോധിച്ചു. അന്വേഷണത്തിൽ സമാനമായ ഒരു വീഡിയോ ചൈനയുടെ ഔദ്യോഗിക വാർത്താ മാധ്യമമായ ഷിൻഹുവയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

'യുലോംഗ് നദിയിൽ സഞ്ചരിക്കുന്ന ഗോൾഡൻ ഡ്രാഗൺ' എന്നാണ് ഈ വാർത്തയുടെ തലക്കെട്ട്. തെക്കൻ ചൈനയിലെ ഗ്വാങ്സിയിലെ യാങ്ഷുവോ കൗണ്ടിയിലുള്ള ലിജിയാങ് നദിയുടെ കൈവഴിയായ യുലോംഗ് നദിയിലാണ് ഇത് ഒരുക്കിയത്. 88 മുളച്ചങ്ങാടങ്ങൾ ഒരുമിച്ച് ചേർത്താണിത് നിർമ്മിച്ചതെന്നും സമീപവർഷങ്ങളിൽ ബാംബൂ റാഫ്റ്റ് യാങ്ഷുവോയിലെ ടൂറിസം ആകർഷണങ്ങളിലൊന്നായി മാറിയതായും വാർത്തയിലുണ്ട്.

http://www.news.cn/english/2021-10/06/c_1310229070.htm

യുലോംഗ് നദിയിലെ ഗോൾഡൻ ഡ്രാഗൺ ബോട്ടിനെ കുറിച്ച് വിശദമായി അന്വേഷിച്ചു. ചൈനയിലെ സ്വയംഭരണ പ്രദേശങ്ങളിലൊന്നായ ഗുവാൻഷി ശുവാങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇതനുസരിച്ച്, സ്വർണ്ണവിളക്കുകൾ തെളിയിച്ച മുളകൊണ്ടുള്ള 80് ചങ്ങാടങ്ങൾ അടങ്ങിയതാണ് ഗോൾഡൻ ഡ്രാഗൺ ബോട്ട്. 2022 മെയ് 19-ന് നടന്ന 12-ാമത് ചൈനാ ടൂറിസം ദിനാഘോഷവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എഴുപത് മീറ്ററായിരുന്നു ഗോൾഡൻ ഡ്രാഗണിന്റെ നീളമെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്.

കടപ്പാട് : http://en.gxzf.gov.cn/2022-05/20/c_755280.htm

ഇതേ വീഡിയോ കേരളത്തിൽ നിന്നുള്ളതെന്ന രീതിയിലും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വാസ്തവം

ഹൈദരാബാദിലെ മിർ ആലം മണ്ഡിയിലുള്ള ശ്രീ മഹാകാലേശ്വര ക്ഷേത്രോത്സവത്തിൻറെ ഭാഗമായിയുള്ള ദീപാലങ്കാരം എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചൈന ടൂറിസം ദിനാഘോഷവുമായി ബന്ധപ്പെട്ട് ഗുവാൻഷി ശുവാങ്ങിൽ ഒരുക്കിയ ഗോൾഡൻ ഡ്രാഗണിന്റെ ദൃശ്യങ്ങളാണിത്.

Content Highlights: Light Festival, Hyderabad, Viral Video, Golden Dragon, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented