ചത്ത തെരുവുനായ്ക്കളെ നിരത്തിയിട്ടിരിക്കുന്നതിന്റെ ചിത്രം ഇപ്പോഴത്തേതല്ല | Fact Check


സച്ചിൻ കുമാർ / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ചിത്രം

ചത്ത തെരുവുനായ്ക്കളെ പാതയോരത്ത് നിരത്തിയിട്ടിരിക്കുന്നതിന്റെ ഒരു ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. 'ക്രൂരതകളുടെ സ്വന്തം നാട്' എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ പ്രസ്തുത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉത്തരേന്ത്യൻ ഹാൻഡിലുകളാണ് ചിത്രം ട്വിറ്ററിൽ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിയെയും മനേക ഗാന്ധിയെയും കൂടാതെ യു.പി. മുഖ്യമന്ത്രിയെയും തന്റെ ട്വീറ്റിൽ ഒരു വ്യക്തി മെൻഷൻ ചെയ്തിട്ടുണ്ട്. എന്നാൽ, ചിത്രത്തിനാധാരമായ സംഭവം നടന്നതെന്നാണെന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. തെരുവുനായ ശല്യം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമായതിനാൽ പ്രസ്തുത ചിത്രം അടുത്തകാലത്തുണ്ടായ സംഭവത്തിന്റേതാണെന്ന ധാരണയാണ് പലരിലും സൃഷ്ടിച്ചിട്ടുള്ളത്.

പ്രചരിക്കുന്ന എഫ് ബി പോസ്റ്റ്( ഇടത്) പ്രചരിക്കുന്ന ട്വീറ്റ് (വലത്)

ഫേസ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്:
https://web.archive.org/save/https://www.facebook.com/photo?fbid=5662042093859575&set=a.250339231696582

ട്വീറ്റിന്റെ ആർക്കൈവ് ലിങ്ക്:
https://web.archive.org/save/https://mobile.twitter.com/rupunkel/status/1570125860174434304

അന്വേഷണം

സെർച്ച് ടൂളുകളുടെ സഹായത്തോടെ ചിത്രം പരിശോധനയ്ക്ക് വിധേയമാക്കി. അങ്ങനെ 2016 ഒക്ടോബർ 27-ന് മാതൃഭൂമി ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത യൂട്യൂബിൽനിന്നു ലഭിച്ചു. വീഡിയോയുടെ പന്ത്രണ്ടാമത്തെ സെക്കൻഡിൽ, പ്രചരിക്കുന്ന ചിത്രത്തിലേതിന് സമാനമായ രീതിയിൽ ചത്ത നായ്ക്കളെ നിരത്തിയിട്ടിരിക്കുന്നത് ദൃശ്യമാണ്. വിശദമായ പരിശോധനയിൽ രണ്ടും ഒരേ സ്ഥലത്ത് നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവമുണ്ടായതെന്നാണ് വാർത്തയിൽ പറയുന്നത്.

2016 ഒക്ടോബറിൽ വർക്കലയിലെ മുണ്ടയിൽ എന്ന സ്ഥലത്ത് വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ പ്രദേശത്തെ നായ്ക്കളെ കൊന്ന് പാതയോരത്ത് നിരത്തിയിട്ടു. ഇതിന്റെ ചിത്രമാണ് ഇപ്പോൾ തെറ്റിദ്ധാരണ പരത്തുംവിധം പ്രചരിക്കുന്നത്.

സംഭവത്തെക്കുറിച്ച് ദി ന്യൂസ് മിനിറ്റ്, ക്വിന്റ് എന്നീ ഇംഗ്ലീഷ് മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. ദി ന്യൂസ് മിനിറ്റിന്റെ വാർത്തയിലും ചത്ത നായ്ക്കളെ റോഡരികിൽ നിരത്തിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്.

ദി ക്വിന്റ് വാർത്ത:
https://www.thequint.com/amp/story/news%2Findia%2Fkerala-man-dies-in-stray-dog-attack-27-dogs-killed-in-revenge-varkala-thiruvananthapuram#read-more

ദി ന്യൂസ് മിനിറ്റ് വാർത്ത:
https://www.thenewsminute.com/article/kerala-man-dies-stray-dog-attack-residents-beat-27-dogs-death-retaliation-52023

തെരുവുനായ്ക്കളെ കൊല്ലാൻ പ്രേരണ നൽകിയെന്നാരോപിച്ച് 'തെരുവുനായ ഉന്മൂലന സംഘം' ഭാരവാഹി ജോസ് മാവേലിക്കെതിരെ അന്ന് കേസ് എടുത്തിരുന്നു. 2022 ജൂലൈ ഒന്നിന് വിധി പറഞ്ഞ കേസിൽ ജോസ് മാവേലിക്ക് കോടതി പിരിയുംവരെ തടവും 4550 രൂപ പിഴയും വർക്കല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചുമത്തി.

ജോസ് മാവേലിക്കെതിരെയുള്ള കോടതി വിധിയെക്കുറിച്ചുള്ള വാർത്ത:
https://newspaper.mathrubhumi.com/news/kerala/kerala-1.7650868

വാസ്തവം

ചത്ത തെരുവുനായ്ക്കളെ പാതയോരത്ത് നിരത്തിയിട്ടിരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രസ്തുത ചിത്രത്തിലെ സംഭവം അടുത്തകാലത്തുണ്ടായതല്ല. 2016 ഒക്ടോബറിൽ തിരുവനന്തപുരം വർക്കലയിൽ നാട്ടുകാർ കൊന്ന തെരുവുനായകളുടെ ചിത്രമാണ് ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിക്കുന്നത്.

Content Highlights: stray dogs, mass death, Varkala, Jose Maveli, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented