ഒരേ സമയം പതിനഞ്ച് ചിത്രങ്ങൾ വരച്ച് ഗിന്നസ് റെക്കോഡ് നേടിയ പെൺകുട്ടി! വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന വീഡിയോയിൽനിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: യൂട്യൂബ്

പതിനഞ്ച് പേരുടെ ചിത്രങ്ങൾ ഒരുമിച്ച് വരച്ച് ഗിന്നസ് റെക്കോഡ് നേടിയ നൂർജഹാൻ എന്ന പെൺകുട്ടിയെ കുറിച്ചുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യു.പി. സ്വദേശിനിയായ ഇവർ ഒരു കൈകൊണ്ട് ഇത്രയും ചിത്രങ്ങൾ ഒരുമിച്ച് വരച്ചാണ് റെക്കോഡ് നേടിയതെന്നും വീഡിയോയിൽ പറയുന്നു.വീഡിയോയുടെ വാസ്തവം എന്തെന്ന് പരിശോധിക്കാം.

അന്വേഷണം

ലോക റെക്കോഡ് നേടി ഇതിഹാസം രചിച്ച പെൺകുട്ടി എന്നാണ് വീഡിയോയിൽ നൂർജഹാനെ വിശേഷിപ്പിക്കുന്നത്. 2:57 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ തുടക്കത്തിൽ ഗിന്നസ് വേൾഡ് റെക്കോഡിന്റെ ലോഗോയും കാണാം. ഒരു വലിയ ഫ്രെയ്മിൽ ഓരോ ചിത്രത്തിനും ഒന്നെന്ന തരത്തിൽ പേനകൾ ഘടിപ്പിച്ച് വരയ്ക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഗാന്ധിജി, സുഭാഷ് ചന്ദ്ര ബോസ്, സരോജിനി നായ്ഡു, ഝാൻസി റാണി തുടങ്ങി പതിനഞ്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളാണിതിൽ വരച്ചിട്ടുള്ളത്. വീഡിയോയുടെ അവസാനഭാഗത്തായി ബന്ധപ്പെടാനായി മൂന്ന് ഫോൺ നമ്പറുകളും ഇതിൽ നൽകിയിട്ടുണ്ട്.

നൂർജഹാന് ലോക റെക്കോഡ് ലഭിച്ചോ എന്നാണ് ആദ്യം അന്വേഷിച്ചത്. പക്ഷേ, ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ഒന്നും കണ്ടെത്താനായില്ല. ഗിന്നസ് വേൾഡ് റെക്കോഡിന്റെ വെബ്‌സൈറ്റിൽ നൂർ ജഹാൻ എന്ന പേരിൽ ഇങ്ങനെയൊരു റെക്കോഡ് ഉള്ളതായും രേഖപ്പെടുത്തിയിട്ടില്ല.

ഗിന്നസ് ലോക റെക്കോഡിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള റിസൾട്ടുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: guinnessworldrecords.com

തുടർന്ന്, വീഡിയോയുടെ ഉറവിടം കണ്ടെത്തുന്നതിനായി സെർച്ച് ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. 2022 ഓക്ടോബർ 25-ന് 'അജയ് മീണ ആർടിസ്റ്റ്' എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചതാണീ വീഡിയോ എന്ന് കണ്ടെത്തി. '15 Drawing together with 1 hand world record ??' എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

പക്ഷേ, വീഡിയോയിൽ റെക്കോഡ് ലഭിച്ചെന്ന് പറയുമ്പോഴും ഇതിൻറെ തലക്കെട്ടിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ '...ഇത് ഗിന്നസ് വേൾഡ് റെക്കോഡ് ആണെന്ന് ഈ വീഡിയോ അവകാശപ്പെടുന്നില്ല'' (this video does not claim that it is a guinness world Record) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശേഷം, വീഡിയോയിൽ നൽകിയിട്ടുള്ള ഫോൺ നമ്പറുകളൊന്നിൽ ബന്ധപ്പെട്ടു. ദേശീയ-അന്തർദേശീയ തലങ്ങളിൽ ചിത്രരചനാ മത്സരങ്ങൾ നടത്തുന്ന ഇന്ത്യൻ ആർട്ട് ഫെഡറേഷൻ എന്ന ഓൺലൈൻ സ്ഥാപനത്തിന്റെ പ്രതിനിധിയാണ് മറുപടി നൽകിയത്. ഉത്തർപ്രദേശിലെ ബദൗൻ സ്വദേശിനിയായ നൂർജഹാൻ ആണ് വീഡിയോയിലുള്ളത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നൂർ, രണ്ട് മാസം കൊണ്ടാണ് ഈ ചിത്രം വരച്ചതെന്നും ഗിന്നസ് റെക്കോഡ് നേടിയിട്ടില്ലെന്നും അവർ സ്ഥിരീകരിച്ചു.

2022 ഓക്ടോബർ 27-ന് ഈ പെൺകുട്ടിയുടെ 'നൂർജഹാൻ ആർടിസ്റ്റ്' എന്ന യൂട്യൂബ് ചാനലിലും പ്രസ്തുത ചിത്രങ്ങൾ വരയ്ക്കുന്നതിന്റെ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നൂർ ജഹാൻ പ്രസിദ്ധീകരിച്ച വീഡിയോ:

വാസ്തവം

ഒരേ സമയം പതിനഞ്ച് ചിത്രങ്ങൾ വരച്ച് നൂർജഹാൻ എന്ന പെൺകുട്ടി ഗിന്നസ് ലോക റെക്കോഡ് നേടി എന്ന അവകാശവാദം തെറ്റാണ്. ചിത്രരചനാരീതിയുടെ ആധികാരികത സ്ഥിരീകരിക്കാനായില്ലെങ്കിലും ഇവർക്ക് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചിട്ടില്ല എന്ന് സ്ഥിരീകരിച്ചു.

Content Highlights: Noor Jahan, Guinness Book of World Records, Artist, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented