കൊല്ലപ്പെട്ട മകളുടെ കുഴിമാടത്തിനരികെ നൃത്തം ചെയ്യുന്ന പിതാവ്, വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് 

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

മഹ്‌സ അമീനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാവുകയാണ്. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട മകളുടെ കുഴിമാടത്തിനരികെ പിതാവ് നൃത്തം ചെയ്യുന്നു എന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ എഴുതിയിട്ടുള്ള വിശദീകരണം ഇപ്രകാരമാണ്: ''ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും സങ്കടകരമായ കാര്യം: മകളുടെ വിവാഹത്തിൽ നൃത്തം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത പിതാവ്, നിർബന്ധിത ഹിജാബിന്റെ പേരിൽ ആളുകളെ കൊല്ലുന്നതിനെതിരായി പ്രതിഷേധം നടത്തിയതിന് ഇറാനിയൻ ഭരണകൂടം കൊന്ന തന്റെ മകളുടെ കുഴിമാടത്തിനരികെ നൃത്തം ചെയ്യുന്നു.'' (പരിഭാഷ)



വാട്‌സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

ഇതിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

വയോധികനായ ഒരാൾ നൃത്തം ചെയ്യുന്നതാണ് 52് സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലുള്ളത്. സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് കണ്ടെത്തി. അസർബൈജാനിലെ മാധ്യമ പ്രവർത്തകനായ കേവിദ് ആ(Cavid Aga)യുടേതാണ് ഈ ട്വീറ്റ്. ഇതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് പ്രചരിക്കുന്ന ദൃശ്യങ്ങൾ 'അത്ത ഒജാഗ്' (Ata Ocagi) എന്ന ടിവി സീരീസിലെ രംഗമാണ്. ഗുർബൻ ഇസ്മയിലോവ് എന്ന നടനാണ് ദൃശ്യങ്ങളിലുള്ളതെന്നും പ്രചരിക്കുന്ന രംഗം ഉൾപ്പെടുന്ന എപ്പിസോഡിന്റെ യൂട്യൂബ് ലിങ്കും ട്വീറ്റിൽ നൽകിയിട്ടുണ്ട്.

പരിശോധിച്ചപ്പോൾ, 2017-ൽ ആരംഭിച്ച ഈ സീരീസിന്റെ എഴുപത്തിയെട്ടാമത്തെ എപ്പിസോഡിലാണ് പ്രസ്തുത രംഗം ഉള്ളത്. ഈ വീഡിയോയുടെ 18:40 മിനിറ്റിലാണ് പ്രസ്തുത ഭാഗങ്ങൾ ഉള്ളത്. 2018 ജനുവരി 9-നാണ് യൂട്യൂബിൽ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വാസ്തവം

'അത്ത ഒജാഗ്' (Ata Ocagi) എന്ന അസർബൈജാൻ ടെലിവിഷൻ സീരീസിലെ രംഗമാണ് ഇറാനിൽനിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ തെറ്റായി പ്രചരിക്കുന്നത്. ഗുർബൻ ഇസ്മയിലോവ് എന്ന നടനാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നത്.

Content Highlights: Mahsa Amini, Iran, Azerbaijan, Serial, Dance, Grave, Daughter, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented