തലശ്ശേരിയിൽ മർദ്ദനമേറ്റ കുട്ടിയുടെ വീഡിയോയല്ല പ്രചരിക്കുന്നത് | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്

.

കണ്ണൂരിലെ തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ചവിട്ടേറ്റ ബാലന്റേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരച്ചുവട്ടിലിരുന്ന് ബിസ്‌കറ്റ് കഴിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണിത്. ദൃശ്യങ്ങളിലെ വാസ്തവമെന്തെന്ന് പരിശോധിക്കാം.

അന്വേഷണംകുട്ടിയെ ചവിട്ടിയ യുവാവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പലരും ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിനെ കൂടാതെ വാട്‌സ് ആപ്പിലും നിരവധി പേർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 20 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയിൽ മരച്ചുവട്ടിലിരിക്കുന്ന കുട്ടിയെ കാണാം. വീഡിയോ ചിത്രീകരിക്കുന്ന ആൾ ഈ കുട്ടിക്ക് ഒരു പാക്കറ്റ് ബിസ്‌കറ്റ് നൽകുന്നതും അവനത് നിറചിരിയോടെ വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.

സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, വിവിധ യൂട്യൂബ് ചാനലുകളിൽ ഇതേ വീഡിയോ മാസങ്ങൾക്ക് മുൻപേ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ലഭ്യമായ തെളിവുകളനുസരിച്ച്, 2022 മെയ് 23-നാണ് ഈ വീഡിയോ ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാൽ കുട്ടിയുടെ വിവരങ്ങളോ ഈ ദൃശ്യങ്ങൾ എവിടെനിന്ന് പകർത്തിയെന്നോ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, പ്രസിദ്ധീകരിച്ച വീഡിയോകളിൽ ഒന്നും സംഭാഷണങ്ങളുമില്ല,

പാവപ്പെട്ടവർക്ക് അപ്രതീക്ഷിത സമ്മാനങ്ങളോ സഹായങ്ങളോ നൽകി വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന രീതി അടുത്തകാലത്തായി വ്യാപകമാണ്. പ്രചരിക്കുന്ന വീഡിയോയും ഇത്തരത്തിലുള്ളതാണെന്ന് ബോധ്യപ്പെട്ടു. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് സമൂഹമാധ്യമങ്ങളിലിത് മുൻമാസങ്ങളിൽ പ്രചരിപ്പിച്ചത്.

കൂടുതൽ വ്യക്തതയ്ക്കായി മാതൃഭൂമി ന്യൂസിന്റെ കണ്ണൂർ റിപ്പോർട്ടറുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന വീഡിയോയിലുള്ളത് തലശ്ശേരിയിൽ മർദ്ദനമേറ്റ ബാലനല്ല എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അങ്ങനെ, പ്രചരിക്കുന്ന വീഡിയോക്ക് മർദ്ദനമേറ്റ കുട്ടിയുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.

വാസ്തവം

കണ്ണൂരിൽ കാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ കുട്ടിയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോയിലുള്ളത് മർദ്ദനമേറ്റ ബാലനല്ല.

Content Highlights: Thalassery boy beaten up. viral video, eating biscuit, car driver, fact check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented