പ്രചരിക്കുന്ന ട്വീറ്റിൽനിന്ന്
ഇക്കഴിഞ്ഞ ജൂലൈ 12-ന് കുറച്ച് വ്യക്തികൾ ലക്നൗ ലുലു മാളിൽ നിസ്കാരം നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും തുടർന്ന് വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, നിസ്കാരം നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
അറസ്റ്റിലായവർ സംഘപരിവാർ പ്രവർത്തകരാണെന്നും ഇതിൽ മൂന്ന് പേർ അമുസ്ലിങ്ങളാണെന്നുമാണ് പ്രചാരണം. കൃഷ്ണകുമാർ പാഠക്, സരോജ് നാഥ് യോഗി, ഗൗരവ് ഗോസാമി, അർഷദ് അലി എന്നിവരാണ് അറസ്റ്റിലായതെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിന്റെ വാസ്തവമെന്തെന്ന് അന്വേഷിക്കുന്നു.
%20DIFFERENT%20THINKERS%20%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D_%E0%B4%A5%20%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B5%BC%20%E2%84%A2%20_%20%E0%B4%B2%E0%B5%81%E0%B4%B2%E0%B5%81%20%E0%B4%AE%E0%B4%BE%E0%B4%B3%E0%B4%BF%E0%B5%BD%20%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB%20%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%20%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%20%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%96%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86%20%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_.jpg?$p=bc88924&w=610&q=0.8)
പ്രചരിക്കുന്ന പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക്: https://web.archive.org/web/20220719035154/https://www.facebook.com/groups/different.thinkers.official/permalink/5327477013995099
അന്വേഷണം
സൗത്ത് ലക്നൗ ഡി.സി.പി. ട്വീറ്റ് ചെയ്ത പ്രസ് നോട്ടിന്റെ സ്ക്രീൻഷോട്ടും ഒപ്പം ചേർത്താണ് പ്രചാരണം നടത്തുന്നത്. ലുലു മാളിൽ മതപരമായ പ്രാർത്ഥനകൾ നടത്തി മതസൗഹാർദം ഇല്ലാതാക്കാൻ ശ്രമിച്ച നാലു പേരെ അറസ്റ്റു ചെയ്തുവെന്ന് മാത്രമേ പത്രക്കുറിപ്പിന്റെ സ്ക്രീൻഷോട്ടിൽ പറഞ്ഞിട്ടുള്ളു. വിവാദത്തിലായ നിസ്കാരത്തിൽ പങ്കെടുത്തവരാണോ അറസ്റ്റിലായതെന്ന് ഇതിൽ വ്യക്തമാക്കിയിട്ടില്ല. ഈ അവ്യക്തതയാകാം തെറ്റായ പ്രചാരണങ്ങൾക്ക് കാരണമായത്.
തുടർന്നുള്ള അന്വേഷണത്തിൽ, ലക്നൗ പോലീസ് കമ്മീഷണറേറ്റിന്റെ ഒരു ട്വീറ്റ് കണ്ടെത്താനായി. സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ലുലു മാളിൽ ജൂലൈ 12-ന് നിസ്കാരം നടത്തിയവരെയല്ല ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നും കമ്മീഷണറേറ്റ് ട്വീറ്റ് ചെയ്ത പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പന്ത്രണ്ടാം തീയതിയിലെ സംഭവത്തിന് ശേഷം മാളിൽ ഹനുമാൻ ചാലിസ വായിക്കാൻ ശ്രമിച്ച മൂന്ന് പേരെയും ഇതിനു ശേഷം നിസ്കാരത്തിന് ശ്രമിച്ച ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
കൃഷ്ണകുമാർ പാഠക്, സരോജ് നാഥ് യോഗി, ഗൗരവ് ഗോസാമി എന്നിവരെയാണ് ഹനുമാൻ ചാലിസ വായിക്കാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തത്. അർഷദ് അലി എന്ന വ്യക്തിയാണ് നിസ്കാരം നടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായത് എന്നും കമ്മീഷണറേറ്റിന്റെ പത്രക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ലക്നൗ പോലീസ് കമ്മീഷണറേറ്റുമായും ലുലു മാൾ സ്ഥിതി ചെയ്യുന്ന സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷൻ അധികൃതരുമായി ബന്ധപ്പെട്ടു. വിവാദമായ നിസ്കാരവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന വിവരം അറിയിച്ചതല്ലാതെ മറ്റ് വിഷയങ്ങളിൽ പ്രതികരിക്കാൻ അധികൃതർ തയാറായില്ല.
വാസ്തവം
ലക്നൗ ലുലു മാളിൽ നിസ്കാരം നടത്തിയവരെ അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിവാദത്തിലായ നിസ്കാരം നടന്നതിന് ശേഷം, മാളിൽ ഹനുമാൻ ചാലിസ വായിക്കാൻ ശ്രമിച്ച മൂന്നു പേരെയും ഇതിനു ശേഷം നിസ്കരിക്കാൻ ശ്രമിച്ച മറ്റൊരാളേയുമാണ് അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..