രാംനാഥ് കോവിന്ദിനെ നരേന്ദ്ര മോദി  അപമാനിച്ചെന്ന പ്രചാരണം വ്യാജം | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ചിത്രം

ന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. പാർലമെൻറ് സെൻട്രൽ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ടാണിത്. ഈ വാദം ഉയർത്തി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് നടത്തിയ ട്വീറ്റ് വൈറലായിരുന്നു.

ട്വീറ്റിൽ പറഞ്ഞിരിക്കുന്നതിന്റെ പരിഭാഷ: ഇത്തരമൊരു അപമാനം, ക്ഷമിക്കണം സർ. ഈ ആളുകൾ ഇങ്ങനെയാണ്, കാലാവധി കഴിഞ്ഞ ശേഷം നിങ്ങളെ നോക്കുക പോലും ചെയ്യില്ല.

ഈ പ്രചാരണത്തിലെ വാസ്തവം പരിശോധിക്കാം.

അന്വേഷണം

വെറും 14 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ മുൻ പ്രസിഡൻറ് രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് മുൻപിലായി കൈകൾ തൊഴുതു നിൽക്കുന്നത് കാണാം. എന്നാൽ, പ്രധാനമന്ത്രി അദ്ദേഹത്തിന് മുഖം നൽകുന്നില്ല. പ്രധാനമന്ത്രിക്ക് സമീപത്ത് നിൽക്കുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലും മറ്റ് എം.പിമാരും രാംനാഥ് കോവിന്ദിനെ നോക്കി കൈകൾ കൂപ്പുന്നുമുണ്ട്. ഈ വീഡിയോ ആണ് മോദി മുൻ പ്രസിഡൻറിനെ അപമാനിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

ജൂലൈ 23 ശനിയാഴ്ചയായിരുന്നു പാർലമെൻറ് സെൻട്രൽ ഹാളിൽ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ രാംനാഥ് കോവിന്ദ് ഏവരെയും അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം സദസ്സിലേക്കിറങ്ങി കൈകൾ കൂപ്പി എല്ലാവരോടും നന്ദി രേഖപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട വീഡിയോ, ചിത്രം എന്നിവയ്ക്കായി രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചു. അതിൽ നിന്നും നരേന്ദ്ര മോദിയും രാംനാഥ് കോവിന്ദും പരസ്പരം കൈകൾ കൂപ്പി അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രം ലഭിച്ചു. ചടങ്ങിന്റെ പൂർണദൃശ്യങ്ങൾ ഈ ട്വിറ്റർ ഹാൻഡിലിൽനിന്നു ലഭിച്ചില്ല

സംഭവത്തിൽ ബി.ജെ.പി. നേതാക്കളുടെ പ്രതികരണങ്ങളാണ് പിന്നീട് പരിശോധിച്ചത്. ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സഞ്ജയ് സിങിനെ പേരെടുത്ത് പരാമർശിച്ചുകൊണ്ടാണ് മാളവ്യയുടെ ട്വീറ്റ്. (പരിഭാഷ: വ്യാജവാർത്തകളുമായി സഞ്ജയ് സിങ് വീണ്ടും രംഗത്ത്. ഇവരുടെ (കെജ്രിവാൾ മുതൽ സിസോദിയ വരെ) കള്ളങ്ങൾ എല്ലാ ദിവസവും പിടിക്കപ്പെടുന്നു, അപമാനം സഹിക്കുന്നത് ശീലമായി, ആളുകൾ എങ്ങനെ ബഹുമാനിക്കപ്പെടുന്നുവെന്ന് ഇവർക്ക് എങ്ങനെ അറിയാം? )

ഈ ട്വീറ്റിലെ വീഡിയോയിൽ, ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ അടക്കമുള്ളവരെ അഭിവാദ്യം ചെയ്തുകൊണ്ട് രാംനാഥ് കോവിന്ദ് നടന്നുവരുന്നത് കാണാം. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹവും പരസ്പരം കൈകൾ കൂപ്പി അഭിവാദ്യം ചെയ്യുന്നുണ്ട്. ശേഷം അദ്ദേഹം നടന്നു നീങ്ങുമ്പോൾ പ്രധാനമന്ത്രി സമീപത്തുള്ള ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നു. ഈ ഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് പ്രധാനമന്ത്രി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അപമാനിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.

വാസ്തവം

ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. ജൂലൈ 23-ന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങളിൽനിന്ന് ഏതാനും ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുകയാണ്.

Content Highlights: Narendra Modi, Ram Nath Kovind, Farewell Party, Insulted, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented