അരവിന്ദ് കെജ്രിവാൾ ബലാത്സംഗക്കേസിൽ പ്രതിയായിരുന്നു എന്ന പ്രചാരണം വ്യാജം | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക്

കടപ്പാട്: Twitter

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുൻപ് ബലാത്സംഗ കേസിൽ പ്രതിയായിരുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഐ.ഐ.ടി. വിദ്യാർത്ഥിയായിരിക്കെ അദ്ദേഹം ബലാത്സംഗക്കേസിൽ അറസ്റ്റിലായിരുന്നു എന്നാണ് ആരോപണം. ഇത് സാധൂകരിക്കാനെന്നോണം ഒരു പത്രവാർത്തയും നൽകിയിട്ടുണ്ട്.



ഇതിന്റെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

1987 ജൂൺ എട്ടിന് പ്രസിദ്ധീകരിച്ച ദി ടെലിഗ്രാഫ് എന്ന ഇന്ത്യൻ ഇംഗ്ലീഷ് പത്രത്തിലെ വാർത്ത എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. 'ബലാത്സംഗക്കേസിൽ കുറ്റാരോപിതനായി ഐ.ഐ.ടി. വിദ്യാർത്ഥി' എന്നാണ് വാർത്തയുടെ തലക്കെട്ട്. ഇതിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച്, പ്രദേശവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഖരഗ്പൂർ ഐ.ഐ.ടിയിലെ വിദ്യാർത്ഥിയായ അരവിന്ദ് കെജ്രിവാൾ സംഭവത്തിൽ അറസ്റ്റിലായി. 19 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിൻറെ പ്രായമെന്നും ഇതിൽ പറഞ്ഞിട്ടുണ്ട്.

ആരോപണങ്ങളിലെ വസ്തുത പരിശോധിച്ചു. 1985-89 കാലഘട്ടത്തിൽ ഐ.ഐ.ടി. ഖരഗ്പുരിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്നു കെജ്രിവാൾ. ഡൽഹി നിയമസഭാ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് 1968 ഓഗസ്റ്റ് 16-നാണ് കെജ്‌രിവാൾ ജനിച്ചത്. അങ്ങനെയെങ്കിൽ 1987-ൽ കെജ്രിവാളിന്റെ പ്രായം പ്രചാരണങ്ങളിൽ പറയുന്നത് പോലെ 19 വയസ്സ് തന്നെയാണ്.

കടപ്പാട്: Delhi Legislative Assembly website, Kejeriwal's Twitter handle

ദി ടെലിഗ്രാഫ് പത്രത്തിൽ ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നോ എന്നാണ് അടുത്തതായി പരിശോധിച്ചത്. അതിനായി പത്രത്തിന്റെ 1987 ജൂൺ എട്ടിലെ ആർക്കൈവ് പതിപ്പ് പരിശോധിച്ചു. അതിൽനിന്ന് ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

കടപ്പാട്: news.google.com/newspapers?dat=19870608&hl=en&nid=KFIQUvoPKFAC&printsec=frontpage

പ്രചരിക്കുന്ന ചിത്രം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ചിത്രത്തിലെ ടെലിഗ്രാഫ് പത്രത്തിന്റെ ലേഔട്ടും മാസ്‌ററ് ഹെഡും യഥാർത്ഥ പത്രത്തിലെതും (ആർകൈവ് പകർപ്പിൽ) തമ്മിൽ വ്യത്യാസമുണ്ട്. യഥാർത്ഥ പത്രത്തിന്റെ മാസ്‌ററ്‌ഹെഡിലെ 'വ' അക്ഷരം പ്രചരിക്കുന്ന ചിത്രത്തിലുള്ളത് പോലെയല്ല. ഇവ രണ്ടും വ്യത്യസ്ത ഫോണ്ടുകളിലാണ് എഴുതിയിരിക്കുന്നത്. മാത്രമല്ല, ചിത്രത്തിലെ വാർത്തയിൽ വ്യാകരണ പിശകുകളും വ്യക്തതക്കുറവും ഉണ്ട്.

കടപ്പാട്: Google News, Twitter

വാസ്തവം

ഐ.ഐ.ടി. ഖരഗ്പൂർ വിദ്യാർത്ഥിയായിരിക്കെ അരവിന്ദ് കെജരിവാൾ ബലാത്സംഗക്കേസിൽ പ്രതിയായിരുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. കെജ്രിവാൾ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പത്രവാർത്തയുടെ ചിത്രം യഥാർത്ഥമല്ല. സമാന രീതിയിലുള്ള ചിത്രം 2016 മുതൽ പ്രചരിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

Content Highlights: Arvind Kejriwal, Rape Case Accused, Delhi Chief Minister, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented