ശ്മശാനത്തിൽ സംസ്‌കാരം നടത്തുന്നതിന് 18% ജി.എസ്.ടി. എന്ന പ്രചാരണം വ്യാജം | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക് 

പ്രചരിക്കുന്ന ട്വീറ്റ് | പ്രതീകാത്മകചിത്രം

രാജ്യത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് 18 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. അരി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി. ഈടാക്കുന്നതിനെതിരായ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇതും വ്യാപകമാകുന്നത്.

ഇതിലെ വാസ്തവം പരിശോധിക്കാം.

അന്വേഷണം

കീവേർഡ് സെർച്ച് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നിരവധി പേർ ഫേസ്ബുക്കിലും ട്വിറ്ററിലുമായി സമാന പോസ്റ്റുകൾ പങ്കുവച്ചതായി കണ്ടെത്തി.

https://www.facebook.com/Corporatemint/posts/pfbid02s3nhvrSgNZw1W5gUxoatiqDdH3nmPpgeHoR82KTrEqvGQwh59bZxCLHv2oRbTiQql

ജി.എസ്.ടി. നിരക്കുകൾ സംബന്ധിച്ച കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകളാണ് ആദ്യം അന്വേഷിച്ചത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി.) ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 29-ന് പുറത്തിറക്കിയ പ്രസ് റിലീസ് കണ്ടെത്തി.

ഇതിലെവിടെയും തന്നെ ശ്മശാനങ്ങളിലെ സേവനങ്ങൾക്ക് ജി.എസ്.ടി. ചുമത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മാലിന്യ സംസ്‌കരണ പ്ലാന്റ്, ശ്മശാനം എന്നിവയുടെ പ്രവൃത്തി കരാറുകൾക്കുമേലുള്ള ജി.എസ്.ടി. 12 ശതമാനത്തിൽനിന്ന് 18 ശതമാനമായി ഉയർത്തിയതായി പറഞ്ഞിട്ടുണ്ട്.

https://gstcouncil.gov.in/sites/default/files/news-ticker/47th_GST_COUNCIL_MEETING.pdf

ജൂൺ 29-ന് ഓൾ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ഒരു ട്വീറ്റും ലഭിച്ചു. ശ്മശാനങ്ങളുടെ പ്രവൃത്തി കരാറുകളിലെ ജി.എസ്.ടി. നിരക്ക് വർധനയെക്കുറിച്ചും ഈ ട്വീറ്റിലുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസ് അപകടകരമായ തരത്തിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റിൽ ആരോപിക്കുന്നത്. ശ്മശാനങ്ങളിലെ സേവനങ്ങൾക്ക് ജി.എസ്.ടി. ഈടാക്കില്ല. ശ്മശാനത്തിന്റെ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തി കരാറുകൾക്ക് മാത്രമേ ജി.എസ്.ടി. ബാധകമാകൂ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കി പി.ഐ.ബിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

വാസ്തവം

രാജ്യത്തെ ശ്മാശാനങ്ങളിലെ സേവനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി. ഈടാക്കും എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. 47-ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലാണ് ശ്മശാനങ്ങൾ, റോഡുകൾ തുടങ്ങിയവയുടെ പ്രവൃത്തി കരാറുകളിന്മേലുള്ള ജി.എസ്.ടി. 12-ൽനിന്ന് 18 ശതമാനമായി ഉയർത്തിയതായി പ്രഖ്യാപിച്ചത്. ഇതിനെയാണ് തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നത്.

Content Highlights: GST, Cremation, Crematorium, Campaign, Fact Check

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented