ബിഹാറിൽ ബി.ജെ.പി. പ്രവർത്തകർ ആക്രമിക്കപ്പെട്ടെന്ന പ്രചാരണം വ്യാജം | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്  

പ്രചരിക്കുന്ന വീഡിയോയിൽനിന്ന്‌ | കടപ്പാട്: ട്വിറ്റർ

നിതീഷ് കുമാറിന്റെ ചുവടുമാറ്റത്തിലൂടെ കനത്ത തിരിച്ചടിയായിരുന്നു ബിഹാറിൽ ബി.ജെ.പിക്കുണ്ടായത്. ബിഹാറിൽ ബി.ജെ.പി. പ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾ അരങ്ങേറുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ട്വിറ്ററിലാണ് ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

ഇതിലെ വാസ്തവം പരിശോധിക്കാം..

അന്വേഷണം

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ റോഡിലൂടെ പ്രകടനം നടത്തുന്നത് കാണാം. ഇവർക്കിടയിലായി അനൗൺസ്‌മെൻറ് നടത്തുന്ന ഒരു റിക്ഷയുമുണ്ട്. പിന്നീട് ഒരു സംഘം ആളുകൾ വന്ന് ഈ വാഹനത്തെ വളയുന്നു. റിക്ഷയിലുണ്ടായിരുന്നവരെ പുറത്തേക്ക് പിടിച്ചിറക്കുന്നതും ക്രൂരമായി മർദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പരിശോധനയിൽ ഇതേ ദൃശ്യങ്ങൾ ഫേസ്ബുക്കിലും പ്രചരിക്കുന്നതായി കണ്ടെത്തി. നിരവധി പേരാണ് ഈ ദൃശ്യങ്ങൾ എഫ്ബിയിൽ പോസ്റ്റ് ചെയ്തത്. ''ഇതൊരു തുടക്കമാണ്, ഇനി ലങ്ക ദഹിപ്പിക്കാനുണ്ട്'' എന്ന കുറിപ്പ് എല്ലാ വീഡിയോക്കൊപ്പവും ഉണ്ട്. അതോടൊപ്പം പണപ്പെരുപ്പം, വിലവർധന എന്നിവയെ ന്യായീകരിച്ചു കൊണ്ടാണ് പ്രസ്തുത റാലിക്കൊപ്പമുണ്ടായിരുന്ന അനൗൺസ്‌മെന്റെന്നും ഇതിന് ജനങ്ങൾ നൽകിയ മറുപടിയാണിതെന്നും ചില പോസ്റ്റുകളിലുണ്ട്.

ഇതേ വീഡിയോ നേരത്തെ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. ടൈംസ് നൗ ചാനൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഈ വീഡിയോ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർത്തയനുസരിച്ച് തൃണമൂൽ കോൺഗ്രസ്സ് എം.എൽ.എ. അസിദ് മജൂംദാറും അനുയായികളുമാണ് ബി.ജെ.പി. പ്രവർത്തകരെ ആക്രമിച്ചത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലായിരുന്നു സംഭവം. എന്നാൽ ബി.ജെ.പി. പ്രവർത്തകർ തൻറെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചതാണ് സംഭവങ്ങൾക്ക് കാരണമെന്ന് അസിദ് മജൂംദാറും ആരോപിച്ചിരുന്നു.

https://www.etvbharat.com/english/national/bharat/west-bengal-tmc-mla-accused-of-beating-bjp-workers-in-hooghly-says-was-attacked/na20220805232900717717745

വാസ്തവം

ബിഹാറിൽ അധികാരം നഷ്ടപ്പെട്ട ശേഷം ബി.ജെ.പി. പ്രവർത്തകർ ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. പശ്മിമ ബംഗാളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ബിഹാറിലേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ബംഗാളിലെ ഹൂഗ്ലി ജില്ലയിളള ചിൻസുരാ എന്ന സ്ഥലത്തുവച്ച് തൃണമൂൽ കോൺഗ്രസ്സ് എം.എൽ.എയും സംഘവുമാണ് ബി.ജെ.പി. പ്രവർത്തകരെ ആക്രമിച്ചത്.

Content Highlights: Bihar, BJP Workers, Attacked. Nitish kumar, False, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented