പോലീസ് വാഹനത്തിൽ താലിബാൻ ചിഹ്നമെന്ന് പ്രചാരണം, വാസ്തവമെന്ത്? | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക്

പ്രചരിക്കുന്ന ചിത്രങ്ങൾ

ഫ്ഗാനിസ്താൻ ഭരിക്കുന്ന താലിബാന്റെ വാഹനങ്ങളിലുള്ളതിന് സമാനമായ ഇസ്ലാമികചിഹ്നം കേരള പോലീസിന്റെ വാഹനത്തിൽ പതിച്ചിരിക്കുന്നു എന്ന തരത്തിൽ ട്വിറ്ററിൽ പ്രചാരണം നടക്കുന്നുണ്ട്.

ഈ പ്രചാരണങ്ങളിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

താലിബാൻ പോലീസിന്റെ വാഹനമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് ആദ്യം പരിശോധിച്ചത്. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2021 ഓഗസ്റ്റ് 11-ന് ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. താലിബാൻ അഫ്ഗാനിലെ പല പ്രവിശ്യകളും പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ട വാർത്തയിലായിരുന്നു ഇത്. ഈ ചിത്രത്തിൽ താലിബാൻ തീവ്രവാദികളിരിക്കുന്ന വാഹനത്തിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകളൊന്നും പതിച്ചിട്ടില്ല.

നിരവധി ദേശീയ അന്തർദേശീയ മാധ്യമങ്ങളിലും ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

https://timesofindia.indiatimes.com/world/south-asia/3-more-provincial-capitals-fall-to-taliban-afghan-officials/articleshow/85234981.cms
https://www.dailymail.co.uk/news/article-9882761/Battle-Afghanistan-Taliban-capture-two-cities-bringing-total-nine.html
https://www.timesofisrael.com/taliban-complete-northeast-afghan-blitz-as-three-more-provincial-capitals-fall/

കേരള പോലീസിന്റെ വാഹനത്തിൽ പതിച്ച സ്റ്റിക്കറുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള അന്വേഷണം. പത്തനംതിട്ട മണിയാറിലുള്ള കേരള ആർമ്ഡ് ഫോഴ്‌സ് 5 ബറ്റാലിയൻ ഡിറ്റാച്ച്‌മെൻറ് ക്യാമ്പിലെ വാഹനമാണിത്. സ്റ്റിക്കർ വിവാദത്തിൽ പോലീസ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം അനുസരിച്ച്
പുതുതായി വാങ്ങിയ ബസ്സിൽ സ്റ്റിക്കറുകളും മറ്റും പതിക്കുന്നതിനായി വടശ്ശേരിക്കരയിലെ വർക്ക് ഷോപ്പിൽ നൽകിയിരുന്നു. അവിടെവച്ചാണ് വാഹനത്തിൽ പ്രസ്തുത സ്റ്റിക്കർ പതിച്ചത്. അലങ്കാരത്തിനെന്നോണം ബസ്സിന്റെ മറ്റ് ഭാഗങ്ങളിലും പലതരം സ്റ്റിക്കറുകൾ പതിച്ചിരുന്നു.

പോലീസ് വാഹനത്തിലെ അലങ്കാര സ്റ്റിക്കർ | കടപ്പാട്: കേരള പോലീസ്‌

ഇത് വിവാദമായതോടെ പത്തനംതിട്ട എസ്.പി. സംഭവത്തിൽ അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇന്റലിജൻസും വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്ലാമിക ബന്ധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വാസ്തവം

അഫ്ഗാനിലെ താലിബാൻ പോലീസിന്റെ വാഹനത്തിലെ ഇസ്ലാമിക ചിഹ്നങ്ങൾ കേരള പോലീസിന്റെ വാഹനത്തിലും പതിച്ചു എന്ന തരത്തിലുള്ള പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. താലിബാൻ വാഹനത്തിന്റെ ചിത്രം എഡിറ്റ് ചെയ്താണ് പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കേരള ആർമ്ഡ് ഫോഴ്‌സ് 5 ബറ്റാലിയന്റെ പുതിയ ബസ്സിൽ അലങ്കാരത്തിനായി പതിച്ച സ്റ്റിക്കറുകളാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. പിന്നീടിവ നീക്കം ചെയ്തിരുന്നു. വിഷയത്തിൽ പത്തനംതിട്ട എസ്.പിയും സംസ്ഥാന ഇന്റലിജൻസും അന്വേഷണം നടത്തി പ്രശ്‌നങ്ങളില്ലെന്ന് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Content Highlights: Kerala Police, Vehicle, Taliban Symbol, Sticker, Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented