പാക്ക് അധീന കശ്മീരിലെ ആയുധശേഖരം പിടിച്ചതാര്? | Fact Check


പ്രശാന്ത് എം.എസ്. ഫാക്ട് ചെക്ക് ഡെസ്‌ക്

പാക് അധീന കശ്മീരിൽ പിടികൂടിയ ആയുധശേഖരം എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം.

സെപ്റ്റംബർ 30-ന് ട്വിറ്ററിൽ പ്രസിദ്ധികരിച്ച ഒരു ട്വീറ്റിൽ പാക്ക് അധീന കാശ്മീരിൽ പുതിയ ആയുധ ശേഖരം കണ്ടെത്തിയെന്നും ആർ.എസ്.എസ്. ജമ്മു പോലീസിന്റെയും, ആർമിയുടെയും സഹായത്തോടെയാണ് ഇത്രയും ആയുധങ്ങൾ ശേഖരിച്ചതെന്നും പറയുന്നു. പ്രസ്തുത ട്വീറ്റ് ഒരു പാക് യൂസറുടേതാണെന്ന് വിശദമായ പരിശോധനയിൽ അറിയാൻ കഴിഞ്ഞു.

ട്വീറ്റിന്റെ പൂർണ രൂപം(പരിഭാഷ) ഇതാണ്:
''അധിനിവേശ കശ്മീരിൽ പുതിയ വാളുകൾ നിർമ്മിക്കുന്നു, ആർ.എസ്.എസ്. പൊലിസിന്റെയും ആർമിയുടെയും സഹായത്തോടെ ഇവ വിതരണം ചെയ്യുന്നു. ഈ ചിത്രം ലോകമെമ്പാടും വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ എന്റെ രാജ്യത്തെ ലിബറലുകൾ മോദിയുടെ ഊഞ്ഞാലിൽ ഇരിക്കാൻ 24 മണിക്കൂറും തയ്യാറാണ്.''

എന്താണ് ഈ ട്വീറ്റിന് പിന്നിലെ യാഥാർഥ്യം. മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു.

അന്വേഷണം

fact check
വിശദമായ പരിശോധനയിൽ പ്രസ്തുത ട്വീറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന ചിത്രം പാക് അധീന കാശ്മീരിൽ നിന്നുള്ളതല്ല എന്ന് മനസിലായി. 2016 മാർച്ച് അഞ്ചിന് ഗുജറാത്ത് ഹെഡ്‌ലൈൻസ് എന്ന ഓൺലൈൻ പോർട്ടൽ ട്വീറ്റിലെ ചിത്രമടങ്ങുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് അവർ പ്രസിദ്ധികരിച്ച (പരിഭാഷ) വാർത്തയിതാണ്:

രാജ്‌കോട്ട്: നോവൽറ്റി സ്റ്റോറിൽനിന്ന് ആയുധങ്ങളുടെ ശേഖരം കണ്ടെത്തി; അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കുച്ച്‌ലിദാഡിലെ ഇന്ത്യൻ പാലസ് ഹോട്ടലിനടുത്തുള്ള ഒരു നോവൽറ്റി സ്റ്റോറിൽനിന്ന് ആയുധ ശേഖരം കണ്ടെത്തി. ഹോട്ടൽ മാനേജർ ആലിഫ് കർബാനി, ഇർഫാൻ ദിലാവർ ദിവാൻ, ഇദ്രിസ് ദിലാവർ സഫിബോഗ് മഹ്‌മദ് മറിജ, മുന്ന വൊഹ്റവെയർ എന്നിവരുൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തയുടെ ലിങ്ക്: http://www.gujaratheadline.com/rajkot-stock-of-lethal-weapons-found-from-novelty-store-5-persons-arrested/

പ്രസ്തുത വാർത്തയുടെ ലിങ്ക് കൂടുതൽ ചിത്രങ്ങളുമായി അവർ ട്വിറ്ററിൽ പ്രസിദ്ധികരിച്ചിരുന്നു. വാർത്തയുടെ ലിങ്ക്: https://twitter.com/GujaratHeadline/status/706081278752215042?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E706081278752215042%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thequint.com%2Fnews%2Fwebqoof%2Fhas-central-government-taken-custody-of-kashmir-mosques-fact-check

വാസ്തവം

പ്രസ്തുത ട്വീറ്റിലെ വിവരങ്ങൾ അടിസ്ഥാനരഹിതമാണ്. ട്വീറ്റിലെ വിവരങ്ങളോടൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രവും സംഭവവുമായി ബന്ധമില്ലാത്തതാണ്. ഗുജറാത്തിലെ രാജ്‌കോട്ടിൽനിന്ന് ലോക്കൽ പോലീസ് കണ്ടെടുത്ത ആയുധശേഖരം സംബന്ധിച്ച ചിത്രമാണ് ട്വീറ്റിനായി ഉപയോഗിച്ചിരിക്കുന്നത്.

Content Highlights: stock of lethal weapons found in PoKashmir | Fact Check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented