
-
കോവിഡ്, രാഷ്ട്രീയം, മത-സാമുദായിക വിഷയങ്ങൾ തുടങ്ങി സർവ്വമേഖലകളിലും സാന്നിധ്യമുറപ്പിച്ചാണ് വ്യാജവാർത്തകൾ 2021-ൽ വിരാജിച്ചത്. രാജ്യത്ത് സമൂഹമാധ്യമ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടെങ്കിലും പൊതുവെയുള്ള മാധ്യമ സാക്ഷരതക്കുറവ് വ്യാജന്മാർക്ക് വിളനിലമാകുന്നു. 2021-ൽ സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്ത് പ്രചരിച്ച, ജനങ്ങളെ സ്വാധീനിച്ച തെറ്റായ വിവരങ്ങളിൽ ചിലത് ഇവയാണ്.
കോവിഡിനേക്കാൾ അതിവ്യാപനം നടത്തിയ വ്യാജവാർത്തകൾ
2021 ഏപ്രിൽ 19-ന് വൈറലായ വീഡിയോയാണിത്. കോവിഡ് പ്രതിരോധ കുത്തിവെപ്പല്ല, മറിച്ച് മദ്യം കൊറോണയിൽനിന്ന് രക്ഷിക്കുമെന്നാണ് ഇതിൽ ഉന്നയിക്കുന്ന അവകാശവാദം. ഇത്തരം കുപ്രചരണങ്ങൾ ഇതിൽമാത്രം ഒതുങ്ങിയില്ല, ഗോമൂത്രം, ചാണകം, നാട്ടുവൈദ്യം തുടങ്ങി ഇത്തരം നിരവധി കോവിഡ് പ്രതിരോധമാർഗ്ഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരന്നു. പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് മരണത്തിനും കുഞ്ഞുങ്ങളുണ്ടാകാതിരിക്കാൻ കാരണമാകുമെന്നും പ്രചരിക്കപ്പെട്ടു.
ലൗ, മാർക്ക്, തുപ്പൽ ജിഹാദ്
നവംബർ എട്ടിന് ട്വിറ്ററിൽ വൻ പ്രചരണം നടന്നു. കേരളത്തിലെ ഒരു മുസ്ലിം പുരോഹിതൻ ഖുർആൻ വചനങ്ങൾ ഓതികൊണ്ട് ഭക്ഷണത്തിൽ ഊതുന്നതിനെ തുപ്പുന്നു എന്ന് തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇത്. ദൃശ്യങ്ങളിലുള്ള പുരോഹിതൻ ഖാസി ഫസൽ കോയമ്മ തങ്ങളുടെ പിതാവിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് കാസർകോട്ട് നടന്ന വിരുന്നിനു മുന്നോടിയായി ഭക്ഷണത്തിൽ ഖുർആൻ സൂക്തങ്ങൾ ഓതുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേ രീതിയിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും സമാനമായ വസ്തുതാവിരുദ്ധ ആരോപണങ്ങളുയർന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നായി വ്യാജ ലൗജിഹാദ് വാർത്തകളും സമൂഹ മാധ്യമങ്ങളിൽ
നിറഞ്ഞു.
https://www.mathrubhumi.com/factcheck/youth-stabbed-young-lady-is-it-love-jihad-fact-check-1.6121762
കർഷക വീര്യത്തെ തകർക്കാനുള്ള പ്രചാരണ വേലകൾ
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരിടേണ്ടി വന്നത് അധികാര കേന്ദ്രത്തെ മാത്രമല്ല കടുത്ത വ്യാജ പ്രചാരണങ്ങളെയുമാണ്. ഖലിസ്ഥാനികൾ, ആന്തോളൻ ജീവികൾ തുടങ്ങി ആക്ഷേപങ്ങളും ആരോപണങ്ങളും നിരവധിയായിരുന്നു. ഇതിനിടെ സമരവേദികളിൽ മദ്യം വിളമ്പുന്നു എന്ന തരത്തിൽ പ്രചാരണമുയർന്നു. കർഷകസമരം തുടങ്ങിയത് സെപ്തംബറിലാണ് എന്നിരിക്കെ ഈ ദൃശ്യങ്ങൾ 2020 ഏപ്രിൽ മുതൽ നെറ്റിൽ ലഭ്യമാണ് എന്നതാണ് യാഥാർത്ഥ്യം.
കർഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിൻറെ പേരിൽ പോപ്പ് ഗായിക റിഹാനയുടെ പേരിലും ഇന്ത്യയിൽ വ്യാജപ്രചരണമുണ്ടായി. താരം പാകിസ്താന് വേണ്ടിയാണ്പ്രചാരണം നടത്തുന്നത് എന്ന തരത്തിലായിരുന്നു ഇത്. എന്നാൽ ഇത് തീർത്തും അടിസ്ഥാനരഹിതമാണ്.
Content Highlights: Some of the major lies that happened in India 2021 | Fact Check
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..