കശ്മീരിൽ സൈനികർ യുവാക്കളെ മർദ്ദിച്ച് ദേശീയ ഗാനം പാടിച്ചെന്ന പ്രചാരണം വ്യാജം | Fact Check


ജസ്ന ജയൻ / ഫാക്ട് ചെക്ക് ഡെസ്‌ക്  

പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം

ശ്മീരിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാക്കളെ സൈന്യം മർദ്ദിച്ച് ദേശീയഗാനം പാടിപ്പിച്ചു എന്ന വാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനിൽനിന്ന് കശ്മീർ സന്ദർശിക്കാനെത്തിയ യുവാക്കളാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിലെ വാസ്തവം പരിശോധിക്കാം.

https://www.facebook.com/permalink.php?story_fbid=pfbid022e1X5KQ3BETXKAFEd4shGTBmxuuLcRigFud4RfRrBc5p6tt9DkMmFdCL3Ygu7BChl&id=100009339686962

അന്വേഷണം

30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ അഞ്ചു യുവാക്കൾ നിലത്ത് കിടക്കുന്നതായി കാണാം. ശാരീരികോപദ്രവം ഏറ്റനിലയിലാണ് ഇവരുള്ളത്. ചിലരുടെ ശരീരത്തിലും വസ്ത്രങ്ങളിലും രക്തം പറ്റിയിരിക്കുന്നു. ഇവർക്ക് സമീപം കിടക്കുന്ന മറ്റൊരു യുവാവിനെ ചിലർ ലാത്തി ഉപയോഗിച്ച് മർദിക്കുന്നുണ്ട്. നിനക്ക് ആസാദി വേണം അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് മർദ്ദനം. ഇത് ഹിന്ദുസ്ഥാൻ ആണെന്നും മർദ്ദിക്കുന്നവർ ആവർത്തിച്ച് പറയുന്നുണ്ട്.

യുവാക്കളെ മർദ്ദിക്കുന്നവരെ ദൃശ്യങ്ങളിൽ പൂർണ്ണമായി കാണാനാകുന്നില്ലെങ്കിലും ചിലരുടെ യൂണിഫോമിന്റെ ഭാഗങ്ങൾ കാണാം. ഇത് പട്ടാളക്കാരുടെ യൂണിഫോമല്ല, അതോടൊപ്പം ഈ യൂണിഫോമിലുള്ള ഒരാൾ പോലീസ് എന്ന് പറയുന്നതും ഇടയ്ക്ക് കേൾക്കാം. വീഡിയോയുടെ കീ ഫ്രേമുകളെടുത്ത് പരിശോധിച്ചു. ഇതേ ദൃശ്യങ്ങൾ ഷഹീൻബാഗ് ഒഫീഷ്യൽ എന്ന ട്വിറ്റർ അക്കൗണ്ടിൽ 2020 ഫെബ്രുവരി 25-ന് ട്വീറ്റ് ചെയ്തതായി കണ്ടെത്തി. ഡൽഹി പോലീസിനെതിരായാണ് ഈ ട്വീറ്റ്. ഇതിൻറെ പരിഭാഷ: സംരക്ഷകർ തന്നെ കുറ്റവാളിയായി മാറുമ്പോൾ നമ്മൾ എവിടെ പോകും?! മനുഷ്യജീവനെ അവഹേളിച്ച ഡൽഹി പോലീസിനെ ഓർത്ത് ലജ്ജിക്കുന്നു. നമ്മുടെ ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ കടമ ഡൽഹി പോലീസ് നിറവേറ്റുന്നത് ഇങ്ങനെയാണോ? (മൗജ്പൂർ, 24 ഫെബ്രുവരി)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ അണിനിരന്ന സമരമായിരുന്നു ഡൽഹിയിലെ ഷഹീൻബാഗിലേത്. ഈ പേരിലുള്ള ട്വിറ്റർ ഹാന്റലിലാണ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്. മൗജ്പൂർ എന്ന് ട്വീറ്റിൽ പരാമർശിച്ചിട്ടുണ്ട്. ജാഫ്രാബാദിന് സമീപത്തുള്ള മൗജ്പൂരും സി.എ.എ. സമരവേദിയായിരുന്നു. സി.എ.എ. അനുകൂലിക്കുന്നവരും സമരക്കാരും ഇവിടെ ഏറ്റുമുട്ടിയിരുന്നു.

ഈ സംഭവം നടന്നതിന് തൊട്ടടുത്ത ദിവസമാണ് യുവാക്കളെ പോലീസ് മർദ്ദിച്ച് ദേശീയഗാനം പാടിച്ചതെന്നാണ് ഷഹീൻബാഗ് ട്വിറ്റർ ഹാന്റിലിൽ പറഞ്ഞിരിക്കുന്നത്. കീവേർഡുകൾ ഉപയോഗിച്ച് സംബന്ധിച്ച മാധ്യമ വാർത്തകൾ തിരഞ്ഞു. 2020 ഫെബ്രുവരി 29-ന് മുംബൈ മിറർ ഈ വിഡിയോ വാർത്തയാക്കിയിട്ടുണ്ട്. യുവാക്കളിൽ ഒരാളായ ഫൈസാൻറെ അമ്മയുടെ പ്രതികരണം ഉൾപ്പടെയാണിത്.

https://mumbaimirror.indiatimes.com/videos/news/delhi-riots-2020-bleeding-youth-forced-to-sing-national-anthem-by-delhi-police-dies/videoshow/74417523.cms

സി.എ.എ. സമരത്തിൽ പങ്കെടുത്ത മകനെ പോലീസ് ഉപദ്രവിച്ചതായി അമ്മ പറയുന്നു. പോലീസ് മർദ്ദനത്തിൽ മകന് ബോധം നഷ്ടപ്പെട്ടിട്ടും പോലീസ് വൈദ്യസഹായം ലഭ്യമാക്കിയില്ല. ഫെബ്രുവരി 24-ന് പിടികൂടിയ മകനെ രണ്ട് ദിവസം കഴിഞ്ഞ് രാത്രിയാണ് വിട്ടുനൽകിയത്. അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ പറയുന്നുണ്ട്.

വിശദമായ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തി. മർദനത്തെ തുടർന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫൈസാൻ ഫെബ്രുവരി 26-ന് രാത്രി മരിച്ചു. ഡൽഹി സായുധ പോലീസ് സേനാംഗങ്ങളാണ് യുവാക്കളെ പിടികൂടി മർദിച്ചത്. ഇതിൽ ഉൾപ്പെട്ട മൂന്നു പോലീസുകാരെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു. ഡൽഹി ഹൈക്കോടതി ഇടപെടലിനെ തുടർന്നായിരുന്നു ഇത്.

https://www.telegraphindia.com/india/delhi-police-identifies-three-policemen-who-forced-five-muslim-youths-to-sing-national-anthem/cid/1827253
https://www.newsclick.in/Delhi-Violence-Injured-Man-Viral-Video-Made-Sing-National-Anthem-Delhi-Police-De-ad

വാസ്തവം

കശ്മീരിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ച രാജസ്ഥാൻ സ്വദേശികളെ സൈനികർ പിടികൂടി ദേശീയ ഗാനം ആലപിപ്പിച്ചു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ഡൽഹിയിൽ സി.എ.എ. സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. ഡൽഹി പോലീസ് സമരസ്ഥലത്തുണ്ടായിരുന്ന അഞ്ചു യുവാക്കളെ മർദിച്ച് ദേശീയഗാനം പാടിപ്പിക്കുകയായിരുന്നു. ഇതിലൊരാൾ പിന്നീട് മരണപ്പെട്ടിരുന്നു.

Content Highlights: National Anthem, Kashmir Youths, Beaten Up, Singing, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented