പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ | കടപ്പാട്: ഇൻസ്റ്റഗ്രാം
ചെന്നൈ നഗരത്തിലെ ട്രാഫിക് സിഗ്നലിൽ സ്ഥാപിച്ച സിഗ്നൽ ട്രാക്കർ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രാഫിക്ക് നിയമലംഘനം നടത്തിയ ആളെ തിരിച്ചറിഞ്ഞ് ചിത്രവും വിവരങ്ങളും സിഗ്നലിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സ്ക്രീനിൽ തെളിയുന്നതാണ് വീഡിയോയിൽ.
ഫേസ്ബുക്ക്-
യൂട്യൂബ്-
ഈ സംവിധാനം യഥാർത്ഥത്തിലുള്ളതാണോ? വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവരുടെ ചിത്രം, അവർ ചെയ്ത തെറ്റ്, വണ്ടി നമ്പർ, ഫൈൻ തുക, തീയതി, സമയം എന്നിവ സ്ക്രീനിൽ തെളിയുന്നതായി വീഡിയോയിൽ കാണാം.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇത്തരത്തിൽ ഒരു സംവിധാനം തമിഴ്നാട്ടിൽ വന്നതിനേ കുറിച്ച് വാർത്തകളുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ, അത്തരം വാർത്തകളൊന്നും തന്നെ കണ്ടെത്താനായില്ല.
സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെല്ലാം റിഗ്ഡ് ഇന്ത്യൻ (RiggedIndian) എന്ന ഇൻസ്റ്റഗ്രാം ഐ.ഡി. എഴുതിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രസ്തുത ഐ.ഡിയുള്ള പ്രൊഫൈൽ ഇൻസ്റ്റഗ്രാമിൽ കണ്ടെത്തി. വി.എഫ്.എക്സ്. (VFX) സാങ്കേതികവിദ്യ/ആനിമേഷൻ ചെയ്യുന്നവരാണ് റിഗ്ഡ് ഇന്ത്യൻ എന്ന് അവരുടെ ബയോയിൽ എഴുതിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിൽനിന്ന് പ്രചരിക്കുന്ന വീഡിയോയുടെ ഒരു പകർപ്പ് കണ്ടെത്തി. 2022 മെയ് 20-നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോയുടെ വിവരണത്തിൽ, ഇതൊരു യഥാർത്ഥ വീഡയോ അല്ല, മറിച്ച് വി.എഫ്.എക്സ്. ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്നവർ പറയുന്നുണ്ട്. മികച്ച ട്രാഫിക് സംവിധാനം നിലവിൽ കൊണ്ടുവരുന്നതിനുള്ള ഒരു ആശയമാണ് വീഡിയോ വഴി മുന്നോട്ട് വയ്ക്കാൻ അവർ ഉദ്ദേശിച്ചത്.
ഈ വീഡിയോ ആണ് യഥാർത്ഥത്തിൽ സ്ഥാപിക്കപ്പെട്ട സിഗ്നൽ സംവിധാനമാണെന്ന് തെറ്റിദ്ധരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്.
വാസ്തവം
ചെന്നൈയിൽ സ്ഥാപിച്ച സിഗ്നൽ ട്രാക്കർ എന്ന തരത്തിൽ പ്രചരിക്കുന്നത് വി.എഫ്.എക്സ്. (VFX) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയാണ്. മികച്ച ട്രാഫിക് സംവിധാനം നിലവിൽ കൊണ്ടുവരുന്നതിനുള്ള ഒരു ആശയം മാത്രമാണ് വീഡിയോ നിർമ്മാതാവ് ലക്ഷ്യം വച്ചത്. ചെന്നൈയിൽ ഇത്തരത്തിലുള്ള ട്രാക്കർ നിലവിലില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..