നേപ്പാൾ ഭൂകമ്പത്തിന്റെ നടുക്കുന്ന ദൃശ്യം; പ്രചരിക്കുന്നത് പഴയ വീഡിയോ | Fact Check


ഗ്രീഷ്മ ഗ്രീഷ്മം / ഫാക്ട് ചെക്ക് ഡെസ്‌ക്

കടപ്പാട്:  Twitter

നവംബർ ഒമ്പതിനു നേപ്പാളിലുണ്ടായ കനത്ത ഭൂചലനത്തിൽ ആറു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിന്റെ തുടർചലനങ്ങൾ ഉത്തരേന്ത്യയിലും അനുഭവപ്പെട്ടിരുന്നു. നേപ്പാളിലെ ഭൂചലനത്തിന്റേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ വാസ്തവം പരിശോധിക്കാംഅന്വേഷണം

43 സെക്കന്റ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യമാണ് പചരിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് ജനങ്ങൾ സമീപത്തെ കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കിറങ്ങി ഓടുന്നത് കാണാം. എല്ലാവരും റോഡിൽ ഒത്തുകൂടുന്നതിനിടെ അവർക്ക് പിറകിലായി റൗണ്ട് എബൗട്ടിലെ പ്രതിമയ്‌ക്കൊപ്പം സ്ഥാപിച്ചിട്ടുള്ള മണ്ഡപം തകർന്ന് വീഴുന്നുണ്ട്.

സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇതേ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന യൂട്യൂബ് വീഡിയോ കണ്ടെത്തി. 3.12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 2015 ഏപ്രിൽ 25-നാണ് പ്രസിദ്ധീകരിച്ചത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിപുരേഷ്വർ ചൗക്കിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളെന്നാണ് വീഡിയോയുടെ തലക്കെട്ട്.

2015-ലുണ്ടായ ഭൂചലനത്തെക്കുറിച്ച് പരിശോധിച്ചു. തലസ്ഥാനമായ കാഠ്മണ്ഡു ഉൾപ്പടെ നേപ്പാളിലെ പല ഭാഗങ്ങളിൽ കനത്ത നാശം വിതച്ച ഭൂകമ്പമായിരുന്നു 2015-ലേത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9,000-ത്തോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

https://www.ndtv.com/world-news/nepal-earthquake-takes-heavy-toll-on-temples-758276

യൂട്യൂബിൽനിന്നു കണ്ടെത്തിയ വീഡിയോ 2015-ലെ ഭൂകമ്പത്തിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ മാധ്യമമായ യൂറോന്യൂസ്.കോം 2015 ഏപ്രിൽ 25-ന് പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു. ഭൂമികുലുക്കത്തെ തുടർന്ന് നേപ്പാളിൽ റൗണ്ട് എബൗട്ടിലെ സ്മാരകം തകർന്നു എന്നാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്. ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോ 2022-ലേതല്ലെന്ന് ഉറപ്പിച്ചു.

കടപ്പാട്: Euronews.com

https://www.euronews.com/video/2015/05/01/nepal-earthquake-makes-roundabout-monument-collapse

വാസ്തവം

2022 നവംബർ ഒമ്പതിന് നേപ്പാളിലുണ്ടായ ഭൂചനത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2015-ൽ നേപ്പാളിൽ കനത്ത നാശമുണ്ടാക്കിയ ഭൂകമ്പത്തിന്റെ വീഡിയോ ആണ് തെറ്റായ തരത്തിൽ പ്രചരിക്കുന്നത്.

Content Highlights: Nepal Earthquake, Shocking Visuals, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented