കേദാർനാഥിലെ കൊടുംതണുപ്പിൽ തപസ്സനുഷ്ഠിക്കുന്ന ശിവയോഗി! വാസ്തവമെന്ത്? | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്റുകളിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക് & ട്വിറ്റർ

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മൈനസ് മൂന്ന് ഡിഗ്രി താപനിലയിൽ തപസ്സ് ചെയ്യുന്ന ശിവയോഗിയുടേതെന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൈകൂപ്പി തല കുനിച്ച് ഇരിക്കുന്ന ഒരാളുടെ ദേഹമാസകലം എന്തോ പറ്റിയിരിക്കുന്നതായി ചിത്രത്തിൽ കാണാം. നിരവധി പേരാണ് ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.



ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

അന്വേഷണത്തിൽ ഫേസ്ബുക്കിനു പുറമേ ട്വിറ്ററിലും സമാന അവകാശവാദങ്ങളോടെ ഈ ചിത്രം പ്രചരിക്കുന്നതായി കണ്ടെത്തി. ഹിമാലയത്തിൽ നിന്നുള്ളതെന്ന തരത്തിലും പ്രസ്തുത ചിത്രം മുൻപ് പ്രചരിച്ചിരുന്നു.

സെർച്ച് ടൂളുകൾ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ, ബാബ സർബംഗി (Baba sarbangi) എന്ന ഫേസ്ബുക്ക് പേജ് കണ്ടെത്തി. ബാബ സർബംഗി (ബാബാ ഭലേഗിരി ജി മഹാരാജ്) എന്ന സന്യാസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആണിത്. പ്രചരിക്കുന്ന ചിത്രത്തോട് സാമ്യമുള്ള ഒരു ഫോട്ടോ 2020 ജൂലൈയിൽ ഈ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക്-
https://www.facebook.com/bababhalegiri1008/posts/pfbid038G3zvqe5idVeu8xv61owTRKAqkJFdBPL8GP4zx6rjoniqPMum942hZKS2uym5xN8l

ഇരുചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്തതിൽനിന്നു രണ്ടും ഒന്നാണെന്ന് ഉറപ്പിച്ചു. ഫേസ്ബുക്കിലെ കളർ ചിത്രം ബ്ലാക്ക് & വൈറ്റ് ആക്കിയാണ് പ്രചരിപ്പിക്കുന്നത്.

ചിത്രങ്ങളുടെ താരതമ്യം | കടപ്പാട്: ഫോട്ടോർ

ചിത്രത്തിലുള്ള അതേ വ്യക്തിയുടെ ഒരു വീഡിയോ ഈ പേജിൽ കണ്ടെത്തി. പഞ്ച് അഗ്‌നി തപസ്യ () എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാണക വറളി കത്തിച്ചതിന് നടുവിലിരുന്ന് ധ്യാനിക്കുന്ന രീതിയാണ് അഗ്‌നി തപസ്യ. ബാബാ ഭലേഗിരി ജി മഹാരാജാണ് ഇത്തരത്തിൽ ധ്യാനിക്കുന്നത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ രണ്ട് പേർ ചേർന്ന് ചാരം പൂശുന്നതും വീഡിയോയിലുണ്ട്. ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ഹരിയാനയാണ് ഇദ്ദേഹത്തിന്റെ സ്ഥലം.

അഗ്‌നി തപസ്യയുടെ ലൈവ് ദൃശ്യങ്ങൾ

ഇതിൽനിന്നും പ്രചരിക്കുന്ന ഫോട്ടോ കേദാർനാഥിൽ നിന്നുള്ളതല്ല മറിച്ച് ഹരിയാനയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു.

ബാബ സർബംഗി അഗ്‌നി തപസ്യ ചെയ്യുന്നതിന്റെ ചില ചിത്രങ്ങൾ | കടപ്പാട്: https://www.facebook.com/bababhalegiri1008

മറ്റൊരു വീഡിയോ, ബാബാ ഭലേഗിരി 1008-

വാസ്തവം

കേദാർനാഥിൽ മൈനസ് മൂന്ന് ഡിഗ്രി താപനിലയിൽ തപസ്സ് ചെയ്യുന്ന ശിവയോഗിയുടേതെന്ന തരത്തിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണ്. ഹരിയാനയിലെ ബാബാ ഭലേഗിരി ജി മഹാരാജ് എന്ന സന്യാസിയുടെ ചിത്രമാണിത്.

Content Highlights: Kedarnath, Shivayogi, extreme cold, penance, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented