എസ്.ബി.ഐ. 6000 രൂപയുടെ സബ്‌സിഡി നൽകുന്നില്ല! ലിങ്കുകൾ വ്യാജം | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ലിങ്ക് & ഫേസ്ബുക്ക്

പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.) നൽകുന്ന സബ്‌സിഡി എന്ന തരത്തിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. എസ്.ബി.ഐയുടെ 67-ാം വാർഷികത്തോടനുബന്ധിച്ച് ആറായിരം രൂപയുടെ ഗവൺമെന്റ് സബ്‌സിഡി നൽകുന്നു എന്നതാണ് സന്ദേശം. പ്രസ്തുത തുക ലഭിക്കുന്നതിനായി തുറക്കേണ്ട ഒരു ലിങ്കും സന്ദേശത്തിൽ നൽകിയിട്ടുണ്ട്.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്

സന്ദേശത്തിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.അന്വേഷണം

സന്ദേശത്തിലെ ലിങ്ക് തുറന്നാലുള്ള പേജിൽ കുറേ ആളുകൾ ഒരുമിച്ചു നിൽക്കുന്ന ചിത്രവും ഓഫർ ലഭിച്ചവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള കമന്റുകളുടെ ഒരു ചിത്രവും കാണാം. ആറായിരം രൂപ ലഭിക്കുന്നതിനായി നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ ഇതിൽ ആവശ്യപ്പെടുന്നു. അതിനുശേഷം മറ്റുള്ളവരുമായി ഇത് പങ്കുവയ്ക്കാനും പേജിൽ പറയുന്നു.

ലിങ്ക് തുറന്നാലുള്ള ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: സന്ദേശത്തിലെ ലിങ്ക്

സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഇതേ അവകാശവാദവുമായി വേറെയും ലിങ്കുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി.

സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക്

പേജ് തുറക്കുമ്പോഴുള്ള ചിത്രത്തിന്റെ ഉറവിടം പരിശോധിച്ചു. 2018 ആഗസ്റ്റ് 13-ന് നടന്ന മീററ്റ് ബ്രാഞ്ച് ഉദ്ഘാടനത്തിന്റെ ചിത്രങ്ങളിലൊന്നാണിതെന്ന് സ്ഥിരീകരിച്ചു. പക്ഷേ, സന്ദേശത്തിലെ ലിങ്ക് എസ്.ബി.ഐയുടെയോ സാധാരണ ഇന്ത്യയിൽ കണ്ടുവരുന്ന ഡൊമെയ്‌നുകളുമായോ സാമ്യമില്ലാത്തതാണ്. ഇത്തരത്തിലൊരു ഓഫർ അഥവാ ആനുകൂല്യം എസ്.ബി.ഐ. നൽകുന്നതായി ഇവരുടെ ഔദ്യോഗിക സൈറ്റിലും പരാമർശിച്ചിട്ടില്ല.

തുടർന്ന്, സന്ദേശത്തിലെ ലിങ്കിന്റെ സുരക്ഷ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ ലിങ്ക് സുരക്ഷിതമല്ല എന്ന് കണ്ടെത്തി. ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ ഗ്രേഡ് ആയ എഫ്(എ) ആണ് ലിങ്കിന് ലഭിച്ചത്.

സുരക്ഷാ പരിശോധന ഫലങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ | Source- E-mail Veritas & Webpage Test

ശേഷം, എസ്.ബി.ഐ. അധികൃതരെ ബന്ധപ്പെട്ടു. ഇത്തരം ഓഫറുകൾ എസ്.ബി.ഐ. നൽകുന്നില്ല എന്നവർ അറിയിച്ചു. പ്രചരിക്കുന്നത് ഫിഷിംഗ് (ഒരു തരം ഓൺലൈൻ തട്ടിപ്പുരീതി) ലിങ്ക് ആണെന്നും പ്രചാരണം വ്യാജമാണെന്നും അവർ സ്ഥിരീകരിച്ചു. ഇതുപോലെ എസ്.ബി.ഐയുടെ പേരിലുള്ള പലതരം തട്ടിപ്പുകൾക്കെതിരെ അവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കസ്റ്റമർ കെയർ മെയിലിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് | കടപ്പാട്: എസ്ബിഐ കസ്റ്റമർ കെയർ ഇമെയിൽ

ഇങ്ങനെയുള്ള സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകൾ ഫോണിൽ വൈറസ് കയറാനും ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും സാധ്യതയുള്ളവയാണ്. ഇവ തുറക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ കൂടുതൽ ആളുകളിലേക്ക് പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് കേരള പോലീസ് അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പൊതുജനങ്ങൾക്ക് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളുടെ പ്രവർത്തനരീതിയെ കുറിച്ച് വിശദമാക്കുന്ന കേരള പോലീസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ്,

വാസ്തവം

67-ാം വാർഷികത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആറായിരം രൂപയുടെ ഗവൺമെന്റ് സബ്‌സിഡി നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇത്തരം സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകൾ ഫോണിൽ വൈറസ് കയറാനും ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും സാധ്യതയുള്ളവയാണ്. ഇവ തുറക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ കൂടുതൽ ആളുകളിലേക്ക് പ്രചരിപ്പിക്കുകയോ ചെയ്യരുത്.

Content Highlights: State Bank of India, SBI, Subsidy, 6000 Rupees, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented