സർദാർ പട്ടേലിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം! വാസ്തവമെന്ത്?  | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട്  ചെക്ക് ഡെസ്‌ക്

.

ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയുമായ സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരായി നടത്തിയ ഒരു പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾക്കൊപ്പം നൽകിയിക്കുന്ന വിവരണമിതാണ്- 'ഹിന്ദുസ്ഥാനിൽ നിലയുറപ്പിച്ച പല മുസ്ലിങ്ങളും പാകിസ്താനെ സൃഷ്ടിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട് എന്ത് സംഭവിച്ചതാണെന്നറിയില്ല, ഇപ്പോൾ ഇന്ത്യയോടുള്ള അവരുടെ കൂറ് ചോദ്യം ചെയ്യരുതെന്ന് അവർ ആവശ്യപെടുന്നു. --സർദാർ വല്ലഭായ് പട്ടേൽ 1948-ൽ കൽക്കട്ടയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്.'ഇതിലെ വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയായാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെർച്ച് ടൂളുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ പട്ടേലിന്റെ പ്രസംഗത്തിന്റെ പൂർണരൂപം കണ്ടെത്തി. ഇന്ത്യ-പാക്ക് വിഭജനത്തിന് ശേഷം കൽക്കട്ടയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സർദാർ വല്ലഭായ് പട്ടേൽ നടത്തിയ പ്രസംഗമാണിത്. 1948 ജനുവരി മൂന്നിന് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇത്.

അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ രൂപവും ഇംഗ്ലീഷിലുള്ള തർജ്ജമയും:

https://youtu.be/_3HFNqforiM

https://cbkwgl.wordpress.com/2021/01/02/sardar-patels-calcutta-maidan-speech-transcript/

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ അഭിമുഖീകരിച്ച വിഭജനം, സാമൂദായിക കലാപങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. വിഭജനത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ബംഗാളി ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പ്രസംഗത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്.

ബംഗാൾ വിഭജനത്തിന് ശേഷം നാം ശത്രുതയുടെ മതിൽ പണിയുന്നതിൽ അർത്ഥമില്ല. ഒരേ ഭാഷയും സംസ്‌കാരവും പാരമ്പര്യങ്ങളുമാണ് നമ്മുടേത്. ഇവയെല്ലാം ആളുകളെ വീണ്ടും ഒന്നിപ്പിക്കും. പാക്കിസ്താൻ- ഇന്ത്യ ബന്ധത്തിലും ഇതേ അഭിപ്രായമാണ് തനിക്കുള്ളത് എന്നാണ് അദ്ദേഹം പറഞ്ഞത്. വിഭജനം ഉണ്ടാക്കിയ പ്രശ്‌നങ്ങൾ സർക്കാർ എങ്ങനെ നേരിടുമെന്നും ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്തി ജനങ്ങൾ തമ്മിലുള്ള സൗഹാർദം എങ്ങനെ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഈ പ്രസംഗത്തിന്റെ അവസാനഭാഗത്തായി അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലിപ്പോൾ പ്രചരിപ്പിക്കുന്നത്. രണ്ടു മിനിറ്റുള്ള ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണാർത്ഥത്തിൽ എടുത്താൽ- ''ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമാകില്ല. മറിച്ച് മതേതര രാജ്യമായിരിക്കും. അതിനാൽ ഹിന്ദുരാഷ്ട്രം എന്ന ആവശ്യം നിലനിൽക്കില്ല. പക്ഷെ ഇന്ത്യയിൽ ഇപ്പോഴുള്ള നാലു കോടിയോളം വരുന്ന മുസ്ലിം സഹോദരങ്ങളിൽ വലിയൊരു വിഭാഗം പാക്കിസ്താൻ നിർമ്മിക്കുന്നതിൽ പങ്ക് വഹിച്ചിരുന്നു. എന്നാൽ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമോ? അവരിപ്പോൾ പറയുന്നത് കൂറ് ഇന്ത്യയോടാണെന്നാണ്. മറ്റുള്ളവരോട് തങ്ങളെ സംശയിക്കരുതെന്നും അവർ പറയുന്നു. എനിക്ക് അവരോട് പറയാനുള്ളത് നിങ്ങൾ മറ്റുള്ളവരോട് ചോദിക്കാതെ സ്വന്തം മനഃസാക്ഷിയോട് ചോദിക്കൂ.

പാക്കിസ്താൻ എന്ന സ്വതന്ത്ര രാജ്യം നിങ്ങൾ നിർമ്മിച്ചു, നിങ്ങൾക്ക് അഭിനന്ദനങ്ങൾ. നിങ്ങൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ എപ്പോൾ വേണമെങ്കിലും ഇന്ത്യയുടെ സഹായം ആവശ്യപ്പെടാം. പാകിസ്താനെ ഭൂമിയിലെ സ്വർഗമാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ അതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു. കാരണം ഒരു നല്ല അയൽക്കാരൻ ഞങ്ങൾക്കും ഉപകരിക്കും.''

ഹിന്ദു-മുസ്ലിം മൈത്രി നിലനിർത്തി രാജ്യത്തിന്റെ സുവർണ ഭാവിക്കായി പ്രയത്‌നിക്കണമെന്നും ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നത്. സാമുദായിക ഐക്യം നിലനിർത്തി രാജ്യം മുന്നോട്ടുപോകണം എന്ന പ്രത്യാശയാണ് പ്രസംഗത്തിലുടനീളം അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഇതിന് തീർത്തും വിഭിന്നമായി വസ്തുത വളച്ചൊടിച്ചാണ് പ്രചരണങ്ങൾ നടക്കുന്നതെന്ന് വ്യക്തമായി.

വാസ്തവം

സർദാർ പട്ടേൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തി എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യ-പാക് വിഭജനത്തിനു ശേഷം കൽക്കട്ടയിൽ സർക്കാർ പട്ടേൽ നടത്തിയ പ്രസംഗത്തിൽനിന്ന് ഒരു ഭാഗം അടർത്തിയെടുത്താണ് പ്രചരിപ്പിക്കുന്നത്. സാമുദായിക ഐക്യവും അയൽ രാജ്യങ്ങളുമായി പുലർത്തേണ്ട നല്ല ബന്ധത്തിന്റെ ആവശ്യകതയെപ്പറ്റിയുമാണ് പ്രസംഗത്തിൽ ഉടനീളം അദ്ദേഹം പറഞ്ഞത്.

Content Highlights: sardar vallabhbhai patel, anti muslim speech, truth, fact check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented